x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഷൊ​ർ​ണൂ​രി​ൽ ഗു​ഡ്സ് ട്രെ​യി​ൻ പാ​ളം തെ​റ്റി

വെബ്ഡെസ്ക്
Published: November 15, 2026 01:13 AM IST | Updated: November 15, 2026 01:13 AM IST

പ്രതീകാത്മക ചിത്രം

ഷൊ​​​ർ​​​ണൂ​​​ർ: ഗു​​​ഡ്സ് ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം താ​​​റു​​​മാ​​​റാ​​​യി. ട്രെ​​​യി​​​നു​​​ക​​​ൾ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പി​​​ടി​​​ച്ചി​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ർ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി.

പാ​​​ല​​​ക്കാ​​​ട്ടു​​​നി​​​ന്ന് കോ​​​ഴി​​​ക്കോ​​​ട് ഭാ​​​ഗ​​​ത്തേ​​​ക്ക് അ​​​രി​​​യു​​മാ​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ഗു​​​ഡ്സ് ട്രെ​​​യി​​​നി​​​ന്‍റെ പി​​​ന്നി​​ലെ ​ബ്രേ​​​ക്ക് വാ​​​നാ​​​ണു ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ട​​​ര​​​യോ​​​ടെ കൊ​​​ച്ചി​​​ൻ പാ​​​ല​​​ത്തി​​​നു സ​​​മീ​​​പം ​പാ​​​ളം തെ​​​റ്റി​​​യ​​​ത്.

ഉ​​​ട​​​ൻ​​ത​​​ന്നെ ഈ ​​​റൂ​​​ട്ടി​​​ൽ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം നി​​​ർ​​​ത്തി​​​വ​​​ച്ചു. തൃ​​​ശൂ​​​ർ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ള്ള ട്രെ​​​യി​​​നു​​​ക​​​ൾ വ​​​ള്ള​​​ത്തോ​​​ൾ ന​​​ഗ​​​ർ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചി​​​ട്ടു. പാ​​​ല​​​ക്കാ​​​ട്ടു​​നി​​​ന്ന് വി​​​ദ​​​ഗ്ധ​​​സം​​​ഘം എ​​​ത്തി​​​യാ​​​ണ് അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്.

Tags : Derails Shoranur Goods train Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up