x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണമേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ങ്ങ​ള്‍​ക്കു ഗാരന്‍റി ഉ​റ​പ്പാ​ക്കും: മു​ഖ്യ​മ​ന്ത്രി

വെബ്ഡെസ്ക്
Published: November 15, 2026 01:58 AM IST | Updated: November 15, 2026 01:58 AM IST

അ​​​​ഖി​​​ലേ​​​​ന്ത്യ സ​​​​ഹ​​​​ക​​​​ര​​​​ണ വാ​​​​രാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ക​​​​ള​​​​മ​​​​ശേ​​​​രി സം​​​​റ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​

കൊ​​​​ച്ചി: സ​​​​ഹ​​​​ക​​​​ര​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് പൂ​​​​ര്‍​ണ​​​​മാ​​​​യ നി​​​​ക്ഷേ​​​​പ ഗാ​​​ര​​​ന്‍റി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി സ​​​​ര്‍​ക്കാ​​​​ര്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ന്‍.

സ​​​​ഹ​​​​ക​​​​ര​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​ശ്വാ​​​​സ്യ​​​​ത വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ പ്ര​​​​ഥ​​​​മ പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍​കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലെ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ ഗാ​​​ര​​​ന്‍റി ബാ​​​​ങ്ക് ലി​​​​ക്വി​​​​ഡേ​​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​ശേ​​​​ഷം മാ​​​​ത്ര​​​​മാ​​​​ണു ല​​​​ഭ്യ​​​​മാ​​​​കു​​​​ന്ന​​​​ത്.

ഇ​​​​തു നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് മ​​​​തി​​​​യാ​​​​യ സു​​​​ര​​​​ക്ഷി​​​​ത​​​​ത്വ​​​​ബോ​​​​ധം ന​​​​ല്‍​കു​​​​ന്നി​​​​ല്ല. ദേ​​​​ശ​​​​സാ​​​​ത്കൃ​​​​ത, ഷെ​​​​ഡ്യൂ​​​​ള്‍​ഡ് ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍​ക്കു ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ ഉ​​​​റ​​​​പ്പ് സ​​​​ഹ​​​​ക​​​​ര​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലും ഉ​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു സ​​​​ര്‍​ക്കാ​​​​ര്‍ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ​​​​യും സം​​​​സ്ഥാ​​​​ന സ​​​​ഹ​​​​ക​​​​ര​​​​ണ യൂ​​​​ണി​​​​യ​​​​ന്‍റെ​​​​യും സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 73-ാമ​​​​ത് അ​​​​ഖി​​​​ലേ​​​​ന്ത്യ സ​​​​ഹ​​​​ക​​​​ര​​​​ണ വാ​​​​രാ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ സം​​​​സ്ഥാ​​​​ന​​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം ക​​​​ള​​​​മ​​​​ശേ​​​​രി സം​​​​റ ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ച് പ്ര​​​സം​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

സ​​​​ഹ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് രാ​​​ഷ്‌​​​ട്രീ​​​​യ​​​പാ​​​​ര്‍​ട്ടി​​​​ക​​​​ള്‍ സ്വ​​​​ന്തം നി​​​​ല​​​​യി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണം.

നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന പ​​​​ണ​​​​മാ​​​​യി മാ​​​​റാ​​​​തെ വി​​​​പ​​​​ണി​​​​യി​​​​ല്‍ പു​​​​നഃ​​​​ചം​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി കൂ​​​​ടു​​​​ത​​​​ല്‍ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ സൃ​​​ഷ്‌​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

മ​​​​ന്ത്രി എം. ​​​​ലി​​​​ജു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു. മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍ സെ​​​​മി​​​​നാ​​​​റി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും ലോ​​​​ഗോ ത​​​​യാ​​​​റാ​​​​ക്കി​​​​യ പ​​​​റ​​​​വൂ​​​​ര്‍ സ​​​​ഹ​​​​ക​​​​ര​​​​ണ കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍​ഥി കെ.​​​​എ​​​​സ്. അ​​​​ന​​​​ന്ദു​​​​വി​​​​നു​​​​ള്ള സ​​​​മ്മാ​​​​ന​​​​ദാ​​​​ന​​​​വും നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

മ​​​​ന്ത്രി വി.​​​​ഇ. അ​​​​ബ്‌​​​ദു​​​ൾ ഗ​​​​ഫൂ​​​​ര്‍, എം​​​​പി​​​​മാ​​​​രാ​​​​യ ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍, ബെ​​​​ന്നി ബെ​​​​ഹ​​​​ന്നാ​​​​ന്‍, ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ്, എം​​​​എ​​​​ല്‍​എ​​​​മാ​​​​രാ​​​​യ മ​​​​നോ​​​​ജ് മൂ​​​​ത്തേ​​​​ട​​​​ന്‍, അ​​​​ന്‍​വ​​​​ര്‍ സാ​​​​ദ​​​​ത്ത്, ടോ​​​​ണി ച​​​​മ്മി​​​​ണി, ദീ​​​​പ​​​​ക് ജോ​​​​യി, ടി.​​​​ജെ. വി​​​​നോ​​​​ദ്, മു​​​​ഹ​​​​മ്മ​​​​ദ് ഷി​​​​യാ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Guarantee VDSatheesan Deposit Ensured ensured. Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up