x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ലെ വാ​യു​നി​ല​വാ​രം വ​ള​രെ മോ​ശം; മോ​ദി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: November 15, 2026 01:02 AM IST | Updated: November 15, 2026 01:02 AM IST

ജ​​​​യ്റാം ര​​​​മേ​​​​ശ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ വാ​​​​യു​​​​നി​​​​ല​​​​വാ​​​​ര സൂ​​​​ചി​​​​ക (എ​​​​ക്യു​​​​ഐ) ‘വ​​​​ള​​​​രെ മോ​​​​ശം’ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കെ​​​​തി​​​​രേ പ​​​​രി​​​​ഹാ​​​​സ​​​​വു​​​​മാ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ്. ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ എ​​​​ക്യു​​​​ഐ ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ 348 ആ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​യ്റാം ര​​​​മേ​​​​ശാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചു രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.

2024ലെ ​​​​ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ മോ​​​​ദി ഉ​​​​യ​​​​ർ​​​​ത്തി​​​​യ ‘അ​​​​ബ്കി ബാ​​​​ർ, 400 പാ​​​​ർ’ എ​​​​ന്ന മു​​​​ദ്രാ​​​​വാ​​​​ക്യം ക​​​​ട​​​​മെ​​​​ടു​​​​ത്താ​​​​യി​​​​രു​​​​ന്നു ജ​​​​യ്റാ​​​​മി​​​​ന്‍റെ പ​​​​രി​​​​ഹാ​​​​സം. ‘അ​​​​ബ്കി ബാ​​​​ർ, എ​​​​ക്യു​​​​ഐ 400 പാ​​​​ർ’ (ഇ​​​​ത്ത​​​​വ​​​​ണ എ​​​​ക്യു​​​​ഐ 400 ക​​​​ട​​​​ക്കും) എ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ച​​​​ത്. എ​​​​ക്യു​​​​ഐ​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ‘പ്ര​​​​സം​​​​ഗ​​​​മ​​​​ന്ത്രി’​​​​യു​​​​ടെ മു​​​​ദ്രാ​​​​വാ​​​​ക്യം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​രി​​​​ഹ​​​​സി​​​​ച്ചു.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും മ​​​​ലി​​​​ന​​​​മാ​​​​യ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി ഡ​​​​ൽ​​​​ഹി മാ​​​​റി​​​​യെ​​​​ന്നും വാ​​​​യു അ​​​​ത്ര​​​​മേ​​​​ൽ വി​​​​ഷ​​​​ലി​​​​പ്ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ ശ്വ​​​​സി​​​​ക്കാ​​​​ൻ​​​പോ​​​​ലും പ്ര​​​​യാ​​​​സ​​​​മാ​​​​ണെ​​​​ന്നും ജ​​​​യ്റാം ആ​​​​രോ​​​​പി​​​​ച്ചു. കു​​​​ട്ടി​​​​ക​​​​ളും പ്രാ​​​​യ​​​​മാ​​​​യ​​​​വ​​​​രു​​​​മാ​​​​ണ് മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ദു​​​​രി​​​​തം ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

ശ്വാ​​​​സ​​​​കോ​​​​ശ സം​​​​ബ​​​​ന്ധ​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​കു​​​​ന്ന​​​​തി​​​​നൊ​​​​പ്പം ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ളി​​​​ലെ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും വ​​​​ർ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് ജ​​​​യ്റാം പ​​​​റ​​​​ഞ്ഞു. വാ​​​​യു​​​​വി​​​​ലേ​​​​ക്ക് മു​​​​ദ്രാ​​​​വാ​​​​ക്യ​​​​ങ്ങ​​​​ൾ എ​​​​റി​​​​ഞ്ഞു​​​​കൊ​​​​ടു​​​​ത്ത​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ മ​​​​ലി​​​​ന​​​​മാ​​​​യ വാ​​​​യു​​​​വാ​​​​ണ് ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മ്മാ​​​​നി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി.

Tags : Delhi Very Poor Congress Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up