സൂര്യകുമാര്‍ യാദവ്
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി 2026 ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ മുൻ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറി (21 പന്തില്‍ 60 റണ്‍സ്) ബലത്തില്‍ മുംബൈയ്ക്കു മിന്നും ജയം.
ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ 41 പന്തുകള്‍ ശേഷിക്കേ ഏഴു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. സൂര്യകുമാര്‍ യാദവാണ് കളിയിലെ താരം. സ്കോര്‍: ഹൈദരാബാദ് 20 ഓവറില്‍ 172. മുംബൈ 13.1 ഓവറില്‍ 174/3.
173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. ഓപ്പണിംഗ് സഖ്യം 3.3 ഓവറില്‍ 41 റണ്‍സിലാണ് പിരിഞ്ഞത്. മൂന്നാം നമ്പരിലിറങ്ങിയ മുഷീര്‍ ഖാന് 24 പന്തില്‍ 51 റണ്‍സുമായി സ്കോര്‍ വേഗം കൂട്ടി. നാലാമനായി എത്തി സൂര്യകുമാര്‍ 15 പന്തില്‍ 50 തികച്ച്, 21 പന്തില്‍ 60 റണ്‍സുമായി പുറത്താകാതെനിന്നു.
റിക്കാര്‍ഡ് കുട്ടിക്ക് തോല്‍വി
ഇന്‍ഡോര്‍: ബിഹാറിന്റെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച പതിനഞ്ചുകാരന് വൈഭവ് സൂര്യവംശിക്ക് തോല്‍വിയോടെ തുടക്കം. ബിഹാറിനെ നയിച്ച വൈഭവ് (15 വയസും 232 ദിവസവും പ്രായം) പുരുഷന്മാരുടെ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കി. മത്സരത്തില്‍ സൗരാഷ്ട്ര അഞ്ചു വിക്കറ്റിന് വൈഭവിന്റെ സംഘത്തെ തോല്‍പ്പിച്ചു. കന്നി നായകന് ബാറ്റിംഗിലും നിരാശ (12 പന്തില്‍ 18 റണ്‍സ്). സ്കോര്‍: ബിഹാര്‍ 20 ഓവവറില്‍ 137/9. സൗരാഷ്ട്ര 16.3 ഓവറില്‍ 138/5.
Tags : Mumbai Wins Syed Mushtaq Ali Trophy Suryakumar Yadav Sports Cricket