സെർബിയയ്ക്കെതിരെ വിജയിച്ച ജർമൻ താരങ്ങളുടെ ആഹ്ലാദം
ബെൽഗ്രേഡ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ സെർബിയയ്ക്കെതിരെ ജർമനിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജർമനി വിജയിച്ചത്.
ഫ്ലോറിയൻ വിർട്ട്സും ബ്രാജൻ ഗ്രുഡയും ആണ് ജർമനിക്ക് വേണ്ടി ഗോളുകൾ നേടിയത്. സെർബിയൻ ബാബിച്ചിന്റെ ഓൺഗോളും ജർമനിയുടെ ഗോൾപട്ടികയിലുണ്ട്. സ്രഡാൻ ബാബിച്ച് തന്നെയാണ് സെർബിയയ്ക്ക് വേണ്ടിയും ഗോൾ നേടിയത്.
വിജയത്തോടെ ജർമനിക്ക് എട്ട് പോയിന്റായി. നിലവിൽ ഗ്രൂപ്പ് ബിയിൽ മൂന്നാമതാണ് ജർമനി.
Tags : UEFA Nations League Football Match Germany beats Serbia