x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചൈ​നയുടെ ചാ​ര'പ്പണി': 2000 മു​തൽ 224 സം​ഭ​വ​ങ്ങ​ൾ, യുഎസിനു കോടികളുടെ നഷ്ടം

റിസെർച്ച് ഡെസ്‌ക്
Published: November 14, 2026 02:23 PM IST | Updated: November 14, 2026 02:27 PM IST

പ്രതീകാത്മക ചിത്രം.

എ​ൻ​വി​ഡി​യ ക​മ്പ​നി ത​ല​പ്പ​ത്തു​ണ്ടാ​യി​രു​ന്ന ജെ​ൻ​സ​ൻ ഹു​വാം​ഗും ചൈ​നീ​സ് ചാ​ര​വ​നി​ത ആ​ലീ​സ് ഹു​വാം​ഗും ത​മ്മി​ലു​ള്ള ര​ഹ​സ്യ​ബ​ന്ധ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യാണു നിലനിൽക്കുന്നത്. ആ​ലീ​സി​ലൂ​ടെ ചൈ​ന എ​ന്തെ​ല്ലാം ചോ​ർ​ത്തി എ​ന്ന​തി​ൽ അമേരിക്കൻ ഏജൻസികളുടെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. സം​ഭ​വങ്ങൾക്കുപി​ന്നാ​ലെ ആ​ലീ​സ് ചൈ​ന​യി​ൽ മു​ങ്ങി​യെ​ന്നാ​ണ് അ​ന്താ​രാ​ഷ്‌​ട്ര മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന.

അ​മേ​രി​ക്ക​യി​ൽ ചൈ​ന ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടാ​യി​ര​മാ​ണ്ടു മു​ത​ൽ ഇ​തു​വ​രെ ഏ​ക​ദേ​ശം 224-ലേറെ ചാ​ര​വൃ​ത്തി സം​ഭ​വ​ങ്ങ​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ൾ, സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ, ത​ന്ത്ര​പ​ര​മാ​യ വി​വ​രങ്ങളുടെ ചോർത്തൽ... അ​ങ്ങ​നെ പോ​കു​ന്നു ചൈ​ന​യു​ടെ ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ. സെ​ന്‍റ​ർ ഫോ​ർ സ്ട്രാ​റ്റ​ജി​ക് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ് (സി​എ​സ്ഐ​എ​സ്) റി​പ്പോ​ർ​ട്ടി​ലാ​ണ് ര​ണ്ടാ​യി​രം മു​ത​ലു​ള്ള സം​ഭ​വ​ങ്ങൾ വിശദമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ചൈനയുടെ ല​ക്ഷ്യ​ങ്ങ​ൾ
യു​എ​സ് വ​ൻ​കി​ട ക​മ്പ​നി​ക​ളു​ടെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും മറ്റു ര​ഹ​സ്യ​ങ്ങ​ളും ചോ​ർ​ത്തു​ക​യാ​ണു ചൈനയുടെ പ്ര​ധാ​ന​ല​ക്ഷ്യം. ക​ണ്ടു​പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​തി​ൽ ഇ​ത്ത​രം ര​ഹ​സ്യ​നീ​ക്ക​ങ്ങ​ൾ 54 ശ​ത​മാ​ന​ത്തോ​ളം വ​രും. സൈ​നി​ക ര​ഹ​സ്യ​ങ്ങളും പ്രധാനലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ ഡാ​റ്റ, അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന​ക​ൾ തു​ട​ങ്ങി​യ​വ ചോ​ർ​ത്താ​ൻ ചൈ​നീ​സ് ഏ​ജ​ന്‍റു​മാ​ർ ശ്ര​മി​ച്ചു. മാ​ത്ര​മ​ല്ല, രാ​ഷ്ട്രീ​യ സ്വാ​ധീ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ വ​ൻ​തോ​തി​ൽ ചോ​ർ​ത്തുന്നതും അ​ടു​ത്തി​ടെ​യാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

K-Rail Survey

ഷി ​ജി​ൻ​പിം​ഗിന്‍റെ കാലത്തെ 'ചാ​രവൃത്തി'കൾ
റി​പ്പോ​ർ​ട്ടി​ലെ 224 സം​ഭ​വ​ങ്ങ​ളി​ൽ 69 ശ​ത​മാ​ന​വും ഷി ​ജി​ൻ​പിം​ഗ് ചൈ​ന​യു​ടെ പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത ശേ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്തതാണ്. ജി​ൻ​പിം​ഗി​ന്‍റെ അ​ടു​ത്ത​വൃ​ത്ത​ങ്ങ​ൾ നേ​രി​ട്ടാണു പ​ല നീ​ക്ക​ങ്ങ​ളും ന​ട​ത്തു​ന്ന​തെന്നാണു റിപ്പോർട്ട്. ജി​ൻ​പിം​ഗി​ന്‍റെ സ​ർ​വാ​ധി​പ​ത്യ​ത്തി​നു​കീ​ഴി​ൽ ചൈ​ന​യു​ടെ ചാ​ര​വൃ​ത്തി​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ച്ചു. വ്യ​ക്തി​ഗ​തനേ​ട്ട​ങ്ങ​ൾ​ക്കും വാ​ണി​ജ്യ​ലാ​ഭ​ത്തി​നു​മാ​യി ചൈ​നീ​സ് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ കീ​ഴി​ൽ ന​ട​ത്തി​യി​രു​ന്ന ചാ​ര​വൃ​ത്തി​ക​ൾ ജി​ൻ​പിം​ഗ് ത​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി. തു​ട​ർ​ന്ന്, രാ​ജ്യ​ത്തി​ന്‍റെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ല​ക്ഷ്യ​ങ്ങ​ൾ​ക്കും തന്‍റെ രാഷ്‌ട്രീയനേ​ട്ട​ങ്ങ​ൾ​ക്കു​മാ​യി ചാ​ര​വൃ​ത്തി വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി.

K-Rail Survey

പ​ത്തു വ​ർ​ഷ​ത്തി​നി​ട​യി​ൽ നൂ​റി​ലേ​റെ സൈ​ബ​ർ ചാ​ര​വൃ​ത്തി സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ചൈ​ന​യു​ടെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട ചാ​ര​വൃ​ത്തി​രീ​തി ഹാ​ക്കിം​ഗ് ആ​ണെ​ന്ന് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ടൈ​റ്റ​ൻ റെ​യി​ൻ പോ​ലു​ള്ള വ​ൻ​കി​ട സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ വ​ഴി (2005) പെ​ന്‍റ​ഗ​ണും നാ​സ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്നു വ്യാപകമായി ഡാ​റ്റ ചോ​ർ​ത്തു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളി​ൽ, 49 ശ​ത​മാ​ന​വും ചൈ​നീ​സ് സൈ​നി​ക​രോ, സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രോ ആ​ണ് ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. 41 ശ​ത​മാ​നം ചൈ​നീ​സ് പൗ​ര​ന്മാ​രും പ​ത്തു ശ​ത​മാ​നം സം​ഭ​വ​ങ്ങ​ളി​ൽ ചൈ​നീ​സ് ഏ​ജ​ന്‍റു​മാ​ർ റി​ക്രൂ​ട്ട് ചെ​യ്ത ചൈ​ന​ക്കാ​ര​ല്ലാ​ത്ത വ്യ​ക്തി​ക​ളു​മാ​ണു പ​ങ്കാ​ളി​ക​ൾ. യു​എ​സി​ൽ പ​ഠി​ക്കാ​നും ജോ​ലി​ക്കു​മാ​യി എ​ത്തു​ന്ന ചൈ​നീ​സ് പൗ​ര​ന്മാ​ർ ഇ​ത്ത​രം കൃ​ത്യ​ങ്ങ​ൾ ചെ​യ്യു​ന്നു​ണ്ട്.

K-Rail Survey

ചി​ല പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ
ക്രൂ​സ് മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ ചൈ​ന​യ്ക്ക് ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി ന​ൽ​കി​യ​തി​ന് യു​എ​സ് പൗ​ര​നാ​യ നോ​ഷി​ർ അ​റ​സ്റ്റി​ലാ​യി (2005).
യു​എ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഡി​ഫ​ൻ​സ് നെ​റ്റ്‌​വ​ർ​ക്കു​ക​ളി​ൽ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം (2005).
ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സ്, ഫോ​ർ​ഡ് മോ​ട്ടോ​ർ ക​മ്പ​നികളുടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന ഇ​ട​പാ​ടു​ക​ളും മി​ലി​ട്ട​റി ഐ​പി​ക​ളും ചൈ​നീ​സ് ചാ​ര​ന്മാ​ർ ചോ​ർ​ത്തി എ​തി​രാ​ളി​ക​ൾ​ക്കു കൈ​മാ​റി (2006).
പെ​ന്‍റ​ഗ​ണി​ന്‍റെ ജോ​യി​ന്‍റ് സ്ട്രൈ​ക്ക് ഫൈ​റ്റ​ർ പ്രോ​ജ​ക്റ്റി​ൽ (എഫ്-35) നു​ഴ​ഞ്ഞു​ക​യ​റി നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി (2007).
യു​എ​സി​ലെ നാ​ലോ​ളം പ്ര​തി​രോ​ധ, സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ൽ ചൈ​നീ​സ് ഹാ​ക്ക​ർ​മാ​ർ നു​ഴ​ഞ്ഞു​ക​യ​റി. സി​സ്റ്റം പാ​സ്‌​വേ​ഡു​ക​ൾ കൈ​ക്ക​ലാ​ക്കി ര​ഹ​സ്യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ചോ​ർ​ത്താ​നാ​യി​രു​ന്നു ഇ​വ​രു​ടെ ശ്ര​മം (2021).
യു​എ​സി​ലെ പ്ര​മു​ഖ ടെ​ലി​കോം ക​മ്പ​നി​ക​ളെ​യും നെ​റ്റ്‌​വ​ർ​ക്ക് സ​ർ​വീ​സ് പ്രൊ​വൈ​ഡ​ർ​മാ​രെ​യും ചൈ​നീ​സ് സ്റ്റേ​റ്റ്-​സ്പോ​ൺ​സേ​ർ​ഡ് ഹാ​ക്ക​ർ​മാ​ർ 2020 മു​ത​ൽ ല​ക്ഷ്യ​മി​ടുന്നതായി എ​ഫ്​ബി​ഐ​ വെളിപ്പെടുത്തി.
ബ്രോ​ഡ്‌​കോം ഇ​ൻ​കോ​ർ​പ്പ​റേ​ഷ​നി​ൽ ഇ​രു​പ​തി​ലേ​റെ വ​ർ​ഷം ജോ​ലി ചെ​യ്തി​രു​ന്ന മു​ൻ എ​ൻ​ജി​നീ​യ​റാ​യ പീ​റ്റ​ർ കി​സാംഗ് കിമ്മിനെ ​ക​മ്പ​നി​യു​ടെ ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തി​യ കേ​സി​ൽ എ​ട്ടു​മാ​സം ത​ട​വി​ന് ശി​ക്ഷി​ച്ചു (​2022).

ലഭ്യമായ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, യുഎസ് സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യ്ക്കും ദേ​ശീ​യ സു​ര​ക്ഷ​യ്ക്കും കോ​ടി​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ന​ഷ്ട​മാ​ണ് ചൈ​നീ​സ് ചാ​ര​ന്മാർ വ​രു​ത്തി​യത്. സാ​മ്പ​ത്തി​ക-​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ൾ​ക്കു പു​റ​മെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളു​ടെ ചോ​ർ​ച്ച​യും രാ​ഷ്ട്രീ​യ സ്വാ​ധീ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും യുഎസിനു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Tags : ChineseEspionage CyberEspionage XiJinping JensenHuang Nvidia USNationalSecurity

Recent News

Corehub Up