പ്രതീകാത്മക ചിത്രം
കൊച്ചി: ഗതാഗത നിയമം തെറ്റിച്ചതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് വന്ന സന്ദേശത്തിന്റെ ലിങ്കില്‍ കയറിയ യുവാവിന് ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് മൂന്നു ലക്ഷം രൂപ നഷ്ടമായി. മുനമ്പം മാണിബസാര്‍ സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായത്.
മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സന്ദേശത്തില്‍ 500 രൂപ പിഴ അടക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി ഒരു ലിങ്കും അതില്‍ കൊടുത്തിരുന്നു. ഇത് പ്രകാരം പണം അടക്കാനായി ലിങ്കില്‍ കയറുകയും ഒടിപി വരികയും ചെയ്തു.
ഒടിപി നല്‍കിയതിനു ശേഷം അല്പ സമയത്തിനുള്ളില്‍ തന്നെ പണം നഷ്ടപ്പെടുകയായിരുന്നു. കാക്കനാടുള്ള ഒരു ബാങ്കിന്റെ ഇന്‍ഫോസിസ് ശാഖയിലെ ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും മറ്റൊരു അജ്ഞാത അക്കൗണ്ടിലേക്കാണ് മൂന്നു ലക്ഷം രൂപ മാറ്റിയത്. പണം നഷ്ടപ്പെട്ട യുവാവ് മുനമ്പം പൊലിസില്‍ പരാതി നല്കി.
Tags : Cyber Fraud MVD Fraud FakeMessage OnlineScam FinancialFraud DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash