x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​മി​യി​ൽ ഇ​ഞ്ചോടി​ഞ്ച് പോ​രാ​ട്ടം; ക​ലാ​ശ​പോ​രി​ൽ ല​ക്ഷ്യം നേ​ടു​മോ?

സ്പോർട്സ് ഡെസ്ക്
Published: November 14, 2026 12:38 PM IST | Updated: November 14, 2026 12:57 PM IST

ലക്ഷ്യ സെൻ മത്സരത്തിനിടെ

കു​മാ​മോ​ട്ടോ: അ​വ​സാ​ന ഗെ​യിം വ​രെ ആ​വേ​ശം തു​ട​ർ​ന്ന പോ​രി​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി ക​ലാ​ശ​പോ​രി​ലെ​ത്തി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ൻ. ജ​പ്പാ​ൻ‌ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ ഫൈ​ന​ലി​ലേ​യ്ക്കാ​ണ് ല​ക്ഷ്യ ക​ട​ന്ന​ത്.

ഇ​ന്ന് ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി​ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ അ​ൽ​വി ഫ​ർ​ഹാ​നെ​യാ​ണ് ല​ക്ഷ്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലോ​ക റാ​ങ്കിം​ഗി​ൽ പ​ത്താ​മ​തു​ള്ള ഹാ​ർ​ഹാ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​ണ് ല​ക്ഷ്യ കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ‌: 21-12, 15-21, 21-11.

സെ​മി​യി​ലെ ആ​ദ്യ ഗെ​യിം അ​നാ​യാ​സ​മാ​യി സ്വ​ന്ത​മാ​ക്കി​യ ല​ക്ഷ്യ​യ്ക്ക് ര​ണ്ടാം ഗെ​യി​മി​ൽ തി​രി​ച്ച​ടി നേ​രി​ട്ടു. ഫ​ർ‌​ഹാ​ൻ തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലേ​യ്ക്ക്. മി​ക​ച്ച സ്മാ​ഷു​ക​ളും ഷോ​ട്ടു​ക​ളു​മാ​യി ഹ​ർ​ഹാ​ൻ‌ മി​ക​ച്ച് നി​ന്ന​പ്പോ​ൾ‌ ര​ണ്ടാം ഗെ​യിം ല​ക്ഷ്യ​യ്ക്ക് ന​ഷ്ട​മാ​യി.

എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ ഫ​ർ​ഹാ​നെ ല​ക്ഷ്യ മു​ട്ടു​ക്കു​ത്തി​ച്ചു. ഫ​ർ​ഹാ​ന് വെ​റും 11 പോ​യി​ന്‍റ് മാ​ത്രം വി​ട്ട് കൊ​ടു​ത്ത് 21 പോ​യി​ന്‍റ് നേ​ടി ല​ക്ഷ്യ മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

ഫ​ർ​ഹാ​നെ​തി​രെ​യു​ള്ള ല​ക്ഷ്യ​യു​ടെ ആ​ദ്യ വി​ജ​യ​മാ​യി​രു​ന്നു ഇ​ന്ന​ത്തേ​ത്. മു​മ്പ് ര​ണ്ട് ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ഴും വി​ജ​യം ഫ​ർ​ഹാ​നാ​യി​രു​ന്നു. ഹൈ​ലോ ഓ​പ്പ​ൺ ടൈ​റ്റി​ൽ വി​ജ​യി​യാ​യ ല​ക്ഷ്യ​യ്ക്ക് മു​ന്നി​ൽ ഇ​നി ക​ലാ​ശ​പ്പോ​ര് എ​ന്ന ക​ട​മ്പ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്.

ജ​പ്പാ​ന്‍റെ കോ​കി വ​ട്ട​നാ​ബെ​യാ​ണ് ഫൈ​ന​ലി​ൽ ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. എ​ളു​പ്പ​മാ​യി​രി​ക്കി​ല്ല ല​ക്ഷ്യ​യ്ക്ക് ഫൈ​ന​ൽ പോ​ര്. മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്താ​ൽ‌ മാ​ത്ര​മെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ടം ല​ക്ഷ്യ​യ്ക്ക് സ്വ​ന്ത​മാ​ക്കാ​നാ​കു. ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ. ല​ക്ഷ്യ​യ്ക്ക് ല​ക്ഷ്യം തെ​റ്റു​മോ?..അ​തോ കി​രീ​ടം നേ​ടു​മോ?... കാ​ത്തി​രു​ന്ന് കാ​ണാം.

Tags : Lakshya Sen Japan masters badminton semi-final final Game

Recent News

Corehub Up