x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നം മാ​റ്റു​ന്ന​തിനെ ചൊല്ലി ത​ർ​ക്കം; യു​വാ​ക്ക​ളെ വെ​ടി​വ​ച്ച പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: November 14, 2026 01:05 PM IST | Updated: November 14, 2026 01:05 PM IST

പ്രതീകാത്മക ചിത്രം

ച​ണ്ഡി​ഗ​ഡ്: റോ​ഡി​ൽ വ​ഴി ന​ൽ​കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​ക്ക​ൾ​ക്ക് നേ​രെ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ൻ അ​റ​സ്റ്റി​ൽ. ഫ​രീ​ദാ​ബാ​ദ് ഭാ​ര​ത് കോ​ള​നി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ശാ​ന്ത് ജാം​ഗ്ര (27), സ​ഹോ​ദ​ര​ൻ പ്രി​ൻ​സ് (23) എ​ന്നി​വ​ർ ആ​ശു​പ​ത്രി​യി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​ശാ​ന്തി​ന്‍റെ നെ​ഞ്ചി​ലും പ്രി​ൻ​സി​ന്‍റെ ക​ഴു​ത്തി​ലു​മാ​ണ് വെ​ടി​യേ​റ്റ​ത്. പ്ര​ശാ​ന്ത് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്രി​ൻ​സ് വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പൊ​ലി​സി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ മ​ക​ൻ ജ​സ്വ​ന്താ​ണ് (26) അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യ നാ​ല് ദി​വ​സം മു​മ്പ് ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രു​ന്നു. ഈ ​സ​ന്തോ​ഷം ആ​ഘോ​ഷി​ക്കാ​നാ​യി എ​ത്തു​ന്ന ബ​ന്ധു​ക്ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്‌​റ്റേ​ഷ​നി​ലേ​ക്ക് കാ​റി​ൽ യാ​ത്ര തി​രി​ക്കു​മ്പോ​ഴാ​ണ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം ഇ​വ​രു​ടെ ബ​ന്ധു പീ​യൂ​ഷ് (18), പ്ര​ശാ​ന്തി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​ര​ൻ തു​ഷാ​ർ (23) എ​ന്നി​വ​രും കാ​റി​ലു​ണ്ടാ​യി​രു​ന്നു.

വീ​ട്ടി​ൽ നി​ന്ന് 100-150 മീ​റ്റ​ർ മാ​ത്രം പി​ന്നി​ട്ട​പ്പോ​ൾ, ജ​സ്വ​ന്ത് ഓ​ടി​ച്ചി​രു​ന്ന കാ​ർ എ​തി​ർ​ദി​ശ​യി​ൽ​നി​ന്ന് വ​ന്നു. ഇ​ടു​ങ്ങി​യ റോ​ഡി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളും നേ​ർ​ക്കു​നേ​ർ എ​ത്തി​യ​തോ​ടെ ആ​രും പി​ന്നോ​ട്ട് എ​ടു​ക്കാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് ത​ർ​ക്ക​ത്തി​നു കാ​ര​ണ​മാ​യ​ത്. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​ൻ സ്‌​ഥ​ല​മി​ല്ലെ​ന്ന് സൂ​ചി​പ്പി​ക്കാ​ൻ പ്ര​ശാ​ന്ത് ഹെ​ഡ്‌​ലൈ​റ്റ് തെ​ളി​ച്ച് സി​ഗ്ന​ൽ ന​ൽ​കി​യി​രു​ന്ന​താ​യി പീ​യൂ​ഷ് പ​റ​ഞ്ഞു.

എ​ന്നാ​ൽ പ്ര​കോ​പി​ത​നാ​യ ജ​സ്വ​ന്ത് കാ​റു​മാ​യി മു​ന്നോ​ട്ട് വ​രി​ക​യും തോ​ക്കു​മാ​യി പു​റ​ത്തി​റ​ങ്ങി അ​സ​ഭ്യം പ​റ​യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തു. തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വി​വ​രം പ്ര​ശാ​ന്ത് ഉ​ട​ൻ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചു. പി​താ​വു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം അ​വ​സാ​നി​ച്ച ഉ​ട​ൻ ജ​സ്വ​ന്ത് തൊ​ട്ട​ടു​ത്തു​നി​ന്ന് പ്ര​ശാ​ന്തി​ന്‍റെ നെ​ഞ്ചി​ലേ​ക്ക് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്രി​ൻ​സി​ന്‍റെ ക​ഴു​ത്തി​ലും ഇ​യാ​ൾ വെ​ടി​വ​ച്ചു. പ്രി​ൻ​സ് കു​ഴ​ഞ്ഞു​വീ​ണ​തി​നു പി​ന്നാ​ലെ പ്ര​തി ര​ണ്ട് റൗ​ണ്ട് കൂ​ടി വെ​ടി​യു​തി​ർ​ത്തു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പീ​യൂ​ഷും തു​ഷാ​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.

ബ​ഹ​ളം കേ​ട്ട് കു​ടും​ബാം​ഗ​ങ്ങ​ൾ ഓ​ടി​യെ​ത്തി​യി​ട്ടും തോ​ക്കു​മാ​യി അ​വി​ടെ​ത്ത​ന്നെ നി​ന്ന പ്ര​തി, "നി​ങ്ങ​ൾ എ​ത്ര ശ്ര​മി​ച്ചാ​ലും എ​ന്നെ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല" എ​ന്ന് പ​റ​ഞ്ഞ് വെ​ല്ലു​വി​ളി​ച്ച​താ​യും പീ​യൂ​ഷ് ആ​രോ​പി​ക്കു​ന്നു. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റി​ട്ടും അ​ബോ​ധാ​വ​സ്‌​ഥ​യി​ലാ​യ സ​ഹോ​ദ​ര​നെ ര​ക്ഷി​ക്കാ​നാ​യി പ്ര​ശാ​ന്ത് ത​ന്നെ കാ​റോ​ടി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മി​നി​റ്റു​ക​ളോ​ളം സം​ഭ​വ​സ്‌​ഥ​ല​ത്ത് തു​ട​ർ​ന്ന പ്ര​തി, ത​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ എ​ത്തി​യ ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഭാ​ര​ത് കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ജ​സ്വ​ന്ത് ഡ​ൽ​ഹി പൊ​ലി​സി​ലെ അ​സി​സ്‌​റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്‌​ട​റു​ടെ മ​ക​നാ​ണെ​ന്ന് പൊ​ലി​സ് തി​രി​ച്ച​റി​ഞ്ഞു. ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​യാ​ൾ​ക്ക് സ്വ​ന്തം പേ​രി​ൽ തോ​ക്ക് ലൈ​സ​ൻ​സ് ഉ​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. പീ​യു​ഷി​ന്‍റെ പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Tags : Vehicle Police Arrest

Recent News

Corehub Up