x
ad
Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​ന്ധി കു​ടും​ബ​ത്തി​നെ​തി​രാ​യ വി​വാ​ദ പോ​സ്റ്റ്; ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: November 14, 2026 09:14 AM IST | Updated: November 14, 2026 09:14 AM IST

ക​ങ്ക​ണ റ​ണാ​വ​ത്ത്, സോ​ണി​യ ഗാ​ന്ധി

ഷിം​ല: ഗാ​ന്ധി കു​ടും​ബ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച സം​ഭ​വ​ത്തി​ൽ ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു. ഷിം​ല പൊ​ലി​സാ​ണ് വെ​ള്ളി​യാ​ഴ്ച എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. മാ​ന​ന​ഷ്ടം ചു​മ​ത്തു​ന്ന​തി​നൊ​പ്പം വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന കു​റ്റ​വും ക​ങ്ക​ണ​യ്‌​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.

ന​വം​ബ​ർ 10-നാ​ണ് ക​ങ്ക​ണ​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്സ് അ​ക്കൗ​ണ്ട് വ​ഴി ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ പ​ഴ​യ​കാ​ല വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പോ​സ്റ്റു​ക​ൾ പ​ങ്കു​വ​ച്ച​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ദി​ര ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി, കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ഞ്ജ​യ് ഗാ​ന്ധി എ​ന്നി​വ​രു​ടെ മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ദു​സ്സൂ​ച​ന​ക​ൾ ന​ൽ​കു​ന്ന​താ​യി​രു​ന്നു ഈ ​പോ​സ്റ്റു​ക​ൾ.

കൂ​ടാ​തെ, കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യെ 'ദു​രൂ​ഹ​യാ​യ വി​ദേ​ശ പൗ​ര' എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ക​യും ഗാ​ന്ധി കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രു​ടെ മ​ര​ണ​ങ്ങ​ളെ സോ​ണി​യാ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. സ​ഞ്ജ​യ് ഗാ​ന്ധി​യു​ടെ മ​ര​ണ​ശേ​ഷം മ​നേ​ക ഗാ​ന്ധി​യെ കു​ടും​ബ വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തി​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ളും ഈ ​പോ​സ്റ്റു​ക​ളി​ലു​ണ്ടാ​യി​രു​ന്നു.

പോ​സ്റ്റി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ഷിം​ല സ്വ​ദേ​ശി ക്യാ​പ്റ്റ​ൻ അ​തു​ൽ ശ​ർ​മ്മ​യാ​ണ് ഹി​മാ​ച​ൽ പ്ര​ദേ​ശ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ (ബി​എ​ൻ​എ​സ്) സെ​ക്ഷ​ൻ 353 (പൊ​തു​വി​പ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന പ്ര​സ്താ​വ​ന​ക​ൾ), 356 (മാ​ന​ന​ഷ്ടം), 196 (വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ത്രു​ത​യും വി​ദ്വേ​ഷ​വും വ​ള​ർ​ത്ത​ൽ) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ഷിം​ല എ​സ്‍​പി ഗൗ​ര​വ് സിം​ഗ് ക​ങ്ക​ണ​യ്ക്കെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് സ്ഥി​രീ​ക​രി​ച്ച​ത്. പോ​സ്റ്റു​ക​ൾ വ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​ബ​ർ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ അ​ന്വേ​ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : ControversialPost GandhiFamily Case

Recent News

Corehub Up