കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിവാതിക്കൽ എത്തി നിൽക്കെ ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്വം രാജിവച്ച് കേന്ദ്രമന്ത്രി. പെട്രോളിയം-പ്രകൃതിവാതക മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഹര്‍ദീപ് സിംഗ് പുരിയാണ് രാജ്യസഭാംഗത്വം രാജിവച്ചത്.
അദ്ദേഹത്തിന്റെ രാജി 2026 നവംബര്‍ 14 മുതല്‍ പ്രാബല്യത്തോടെ രാജ്യസഭാ ചെയര്മാന് സ്വീകരിച്ചതായി രാജ്യസഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ദീപ് സിംഗ് പുരി ഉത്തര്‍പ്രദേശില്‍ നിന്നുള്ള സീറ്റ് രാജിവച്ചത്.
മുന്‍ കേന്ദ്ര സഹമന്ത്രി എല്‍ മുരുഗന് രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ അഞ്ചിനാണ് അദ്ദേഹം മധ്യപ്രദേശില്‍ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
Tags : Union Minister Hardeep Singh Puri Rajya sabha MP Setback BJP