Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Union Minister

കേ​ന്ദ്ര​മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന: കേ​ര​ള​ത്തി​ൽ നി​ന്ന് പു​തി​യൊ​രു കേ​ന്ദ്ര​മ​ന്ത്രി​ക്ക് സാ​ധ്യ​ത

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ലെ പു​തി​യ പു​നഃ​സം​ഘ​ട​ന​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന് പു​തി​യൊ​രു കേ​ന്ദ്ര​മ​ന്ത്രി കൂ​ടി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യേ​റു​ന്നു. രാ​ജ്യ​സ​ഭാ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കു​ന്ന ജോ​ർ​ജ് കു​ര്യ​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​യി തു​ട​രു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത വ​രാ​നി​രി​ക്കെ​യാ​ണ്, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്ന് സീ​റ്റു​ക​ൾ നേ​ടി​യ കേ​ര​ള​ത്തി​ന് കേ​ന്ദ്ര​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കാ​ൻ ബി​ജെ​പി ഒ​രു​ങ്ങു​ന്ന​ത്. സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ, കെ. ​സു​രേ​ന്ദ്ര​ൻ, അ​നൂ​പ് ആ​ന്‍റ​ണി, അ​നി​ൽ ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തെ​ന്നാ​ണ് സൂ​ച​ന​ക​ൾ.

നി​ല​വി​ൽ രാ​ജ്യ​സ​ഭാം​ഗ​മാ​യ സി. ​സ​ദാ​ന​ന്ദ​ൻ മാ​സ്റ്റ​ർ​ക്ക്, പാ​ർ​ട്ടി​ക്കാ​യി ത്യാ​ഗം സ​ഹി​ച്ച മു​തി​ർ​ന്ന നേ​താ​വ് എ​ന്ന പ​രി​ഗ​ണ​ന​യും കേ​ഡ​ർ​മാ​ർ​ക്കി​ട​യി​ലെ വൈ​കാ​രി​ക സ്വാ​ധീ​ന​വും അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളാ​ണ്. മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യ കെ. ​സു​രേ​ന്ദ്ര​നെ​യും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് പ​രി​ഗ​ണി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ പാ​ർ​ട്ടി​യി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​ഞ്ഞ​തും കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യു​ള്ള ന​ല്ല ബ​ന്ധ​വും പ​രി​ഗ​ണി​ച്ച് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു​വ​നേ​താ​വു​മാ​യ അ​നൂ​പ് ആ​ന്‍റ​ണി​ക്കും സാ​ധ്യ​ത ക​ൽ​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്. കേ​ന്ദ്ര നേ​തൃ​ത്വ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള ദേ​ശീ​യ വ​ക്താ​വ് അ​നി​ൽ ആ​ന്‍റ​ണി​യും പ​ട്ടി​ക​യി​ലു​ണ്ട്. ഇ​വ​രി​ൽ ആ​ർ​ക്കാ​കും ന​റു​ക്ക് വീ​ഴു​ക​യെ​ന്ന ആ​കാം​ഷ​യി​ലാ​ണ് കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ൾ.

 

 

Kerala

കേന്ദ്രമന്ത്രി ഇടപെടണം: ജോസ് കെ. മാണി

കോ​ട്ട​യം: അ​ഗ​തി​മ​ന്ദി​ര​ങ്ങ​ള്‍, അ​നാ​ഥാ​ല​യ​ങ്ങ​ള്‍, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ള്‍, ഹോ​സ്റ്റ​ലു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​ക​വാ​ത​ക ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ല​ഭ്യ​മാ​കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക വ​കു​പ്പ് മ​ന്ത്രി ഹ​ര്‍ദീ​പ് സിംഗ് പു​രി​ക്ക് കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി ക​ത്ത​യ​ച്ചു.

വൃ​ദ്ധ​ജ​ന സം​ര​ക്ഷ​ണ​വും രോ​ഗീപ​രി​ച​ര​ണ​വും വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ന്ന​തി​നോ പ്ര​വ​ര്‍ത്ത​നം നി​ര്‍ത്തി​വ​യ്ക്കു​ന്ന​തി​നോ സാ​ധി​ക്കു​ക​യി​ല്ല.

ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ള്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യോ​ടെ ന​ല്‍കു​ന്ന​തി​നു നി​ര്‍ദേ​ശം ന​ല്‍ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

ഒ​റ്റ​പ്പാ​ല​ത്ത് പ്ര​ചാ​ര​ണം തു​ട​ങ്ങി ബി​ജെ​പി; മേ​ജ​ർ ര​വി മ​ത്സ​രി​ച്ചേ​ക്കും

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട് ബി​ജെ​പി. ചു​വെ​ര​ഴു​തി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്. കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യാ​ണ് ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​താ​ണ് വി​വ​രം.

രാ​ഷ്ട്രീ​യ യു​ദ്ധ​ത്തി​ന് ഇ​റ​ങ്ങു​ക​യാ​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ 'എ​ന്നെ കു​റി​ച്ച് എ​പ്പോ​ൾ പ​റ​യ​ണം എ​ങ്കി​ലും നി​ങ്ങ​ൾ​ക്ക് യു​ദ്ധം വേ​ണ​മ​ല്ലേ' എ​ന്നാ​യി​രു​ന്നു മേ​ജ​ർ ര​വി​യു​ടെ പ്ര​തി​ക​ര​ണം. പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങി എ​ന്ന​ത് ശ​രി​യാ​ണെ​ന്ന് മേ​ജ​ർ ര​വി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു വ​രെ ത​നി​ക്ക് സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​നാ​വി​ല്ലെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

ഒ​റ്റ​പ്പാ​ലം സ​മാ​ധാ​ന​മു​ള്ള മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന വ​യ​ല​ൻ​സ് ഇ​ല്ലാ​ത്ത പ്ര​ദേ​ശ​മാ​ണെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. താ​നൊ​രു പ​ച്ച വ​ള്ളു​വ​നാ​ട​ൻ​കാ​ര​നാ​ണ്. 'കു​ട്ട്യേ എ​വി​ടെ​പ്പോ​യി, കു​ട്ട്യേ കാ​ണാ​നി​ല്ല​ല്ലോ' എ​ന്നെ​ല്ലാം ഇ​വി​ട​ത്തെ അ​മ്മ​മാ​ർ പ​റ​യു​ന്ന​തു കേ​ൾ​ക്കു​മ്പോ​ൾ ആ ​ഭാ​ഷ​യി​ൽ ത​ന്നെ​യു​ണ്ടൊ​രു ഭം​ഗി​യെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു. ത​ന്‍റെ വോ​ട്ട് ഇ​പ്പോ​ൾ എ​റ​ണാ​കു​ള​ത്താ​ണ്. അ​ത് ഇ​ങ്ങോ​ട്ട് മാ​റ്റാ​ൻ അ​പേ​ക്ഷ കൊ​ടു​ത്തി​ട്ടു​ണ്ടെ​ന്നും മേ​ജ​ർ ര​വി പ​റ​ഞ്ഞു.

Kerala

വി​ക​സ​നകാ​ര്യ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി ഒ​ന്നും ചെ​യ്യു​ന്നി​ല്ല: കേ​ന്ദ്രമ​ന്ത്രി ശോ​ഭ ക​ര​ന്ത​ല​ജെ

ക​​​ണ്ണൂ​​​ർ: വി​​​ക​​​സ​​​ന, ക്ഷേ​​​മ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഒ​​​ന്നും ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി ശോ​​​ഭ ക​​​ര​​​ന്ത​​​ല​​​ജെ. കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ല.

എ​​​ല്ലാം ശ​​​രി​​​യാ​​​ക്കു മെ​​​ന്ന് പ​​​റ​​​ഞ്ഞ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്നി​​​ട്ട് മു​​​ഖ്യ​​​മ​​​ന്ത്രി സ്വ​​​ന്തം മ​​​ണ്ഡ​​​ല​​​ത്തി​​​ൽപോ​​​ലും ഒ​​​ന്നും ചെ​​​യ്തില്ലെ​​​ന്ന് ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​റും പ​​​റ​​​ഞ്ഞു.

ബി​​​ജെ​​​പി മ​​​മ്പ​​​റ​​​ത്ത് സം​​​ഘ​​​ടി​​​പ്പി​​​ച്ച മെ​​​ഗാ അ​​​ദാ​​​ല​​​ത്തി​​​നി​​​ടെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രും. വി​​​ക​​​സി​​​ത ഭാ​​​ര​​​തം എ​​​ന്ന സ​​​ങ്ക​​​ല്പ​​​ത്തി​​​ൽ കേ​​​ര​​​ള വി​​​ക​​​സ​​​നം എ​​​ന്ന​​​ത് കൂ​​​ടി​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

National

ഡി​എം​കെ ത​ക​ർ​ന്ന​ടി​യും; ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ഗ​ൻ  

ചെ​ന്നൈ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ വ​ൻ വി​ജ​യം നേ​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ഗ​ൻ. ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​യി​രി​ക്കും എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യെ​ന്നും മു​രു​ഗ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

"സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് ഡ​ബി​ൾ എ​ൻ​ജി​ൻ സ​ർ​ക്കാ​ർ വ​ര​ണ​മെ​ന്ന് അ​വ​ർ ആ​ഗ​ഹി​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി ന​ട​പ്പാ​ക​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ ത​ന്നെ അ​ധി​കാ​ര​ത്തി​ലെ​ത്ത​ണം.'-​മു​രു​ഗ​ൻ പ​റ​ഞ്ഞു.

"സ്റ്റാ​ലി​ന്‍റെ ഡി​എം​കെ സ​ർ​ക്കാ​രി​നെ ജ​ന​ങ്ങ​ൾ​ക്ക് മ​ടു​ത്തു. സം​സ്ഥാ​ന​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളെ​യും അ​വ​ർ ത​ക​ർ‌​ത്തു. ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ചി​ല​ത് ചെ​യ്യു​ന്നു എ​ന്ന​ല്ലാ​തെ ഒ​ന്നും അ​വ​ർ ന​ട​പ്പാ​ക്കു​ന്നി​ല്ല. അ​തി​നാ​ൽ ത​ന്നെ ഡി​എം​കെ ത​ക​ർ​ന്ന​ടി​യും'.-​മു​രു​ഗ​ൻ പ​റ​ഞ്ഞു.

"ഇ​ന്ത്യ സ​ഖ്യം ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​ക​ൾ എ​ല്ലാം സ​ഖ്യം വി​ടു​ക​യാ​ണ്. ജ​യി​ക്കു​മെ​ന്ന് ആ​ർ​ക്കും ഉ​റ​പ്പി​ല്ല. എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്ന് എ​തി​രാ​ളി​ക​ൾ​ക്ക് പോ​ലും ഉ​റ​പ്പാ​ണ്.'-​മു​രു​ഗ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

എയർ ഇന്ത്യയിലെ ദു​​​രി​​​തം എ​​​ണ്ണി​​​പ്പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ക്ക് എം​​​പിയുടെ കത്ത്

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ രാ​​​ജ്യാ​​​ന്ത​​​ര സ​​​ർ​​​വീ​​​സി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ നേ​​​രി​​​ടു​​​ന്ന ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന​​​മ​​​ന്ത്രി​​​ക്കു ക​​​ത്തെ​​​ഴു​​​തി കോ​​​ണ്‍ഗ്ര​​​സ് എം​​​പി ഗു​​​ർ​​​ജീ​​​ത് സിം​​​ഗ് ഓ​​​ജ്‌​​​ല.

 കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക​​​ൾ​​​ക്ക് ഉ​​​യ​​​ർ​​​ന്ന നി​​​ര​​​ക്ക് ന​​​ൽ​​​കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തി​​​നനുസരിച്ചുള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്നി​​​ല്ല. പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത വി​​​നോ​​​ദ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ (സീ​​​റ്റി​​​നു പി​​​ന്നി​​​ലെ സ്ക്രീ​​​ൻ), ത​​​ക​​​ർ​​​ന്ന സീ​​​റ്റു​​​ക​​​ൾ, വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​യ സാ​​​ഹ​​​ച​​​ര്യം തു​​​ട​​​ങ്ങി​​​യ​​​വ നി​​​മി​​​ത്തം യാ​​​ത്ര​​​ക്കാ​​​ർ ക​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ന്ന​​​താ​​​യി ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ൾ ന​​​വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും അ​​​തു പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ൻ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തോ​​​ളം കാ​​​ത്തി​​​രി​​​ക്ക​​​ണം. അ​​​തു​​​വ​​​രെ യാ​​​ത്ര​​​ക്കാ​​​ർ ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടു​​​നി​​​ൽ​​​ക്കാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല.

കാ​​​ന​​​ഡ, ഓ​​​സ്ട്രേ​​​ലി​​​യ, യു​​​കെ, യു​​​എ​​​സ് റൂ​​​ട്ടു​​​ക​​​ളി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന​​​യും ഓ​​​ഡി​​​റ്റും ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ഓ​​​ജ്‌​​​ല ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ദീ​​​ർ​​​ഘ​​​ദൂ​​​ര യാ​​​ത്ര​​​യി​​​ൽ നേ​​​രി​​​ട്ട ദു​​​ര​​​നു​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് യാ​​​ത്ര​​​ക്കാ​​​ര​​​നു ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​ഞ്ഞ മാ​​​സം എ​​​യ​​​ർ ഇ​​​ന്ത്യ​​​യോ​​​ട് ഉ​​​പ​​​ഭോ​​​ക്തൃ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

Kerala

ഔ​ദ്യോ​ഗി​ക​ വാ​ഹ​നം വൈ​കി; ഓ​ട്ടോ​യി​ൽ മ​ട​ങ്ങി കേ​ന്ദ്ര​മ​ന്ത്രി

തൃ​​​​ശൂ​​​​ർ: ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി യാ​​​​ത്ര ചെ​​​​യ്ത​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ. ശി​​​​വ​​​​രാ​​​​ത്രി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി. വ​​​​ട​​​​ക്കും​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.

ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ന്ന മ​​​ന്ത്രി​​​ക്ക​​​​രി​​​​കി​​​​ലേ​​​​ക്കു വി​​​​ചാ​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​വാ​​​​ഹ​​​​നം എ​​​​ത്തി​​​​യി​​​​ല്ല. ഉ​​​​ട​​​​ൻ ഓ​​​​ട്ടോ​​​​യി​​​​ൽ ക​​​​യ​​​​റി രാ​​​​മ​​​​നി​​​​ല​​​​യ​​​​ത്തി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

സു​​​​രേ​​​​ഷ് ഗോ​​​​പി ഓ​​​​ട്ടോ​​​​യി​​​​ൽ ക​​​​യ​​​​റി​​​​യ​​​​തി​​​​നു ​​​​പി​​​​ന്നാ​​​​ലെ ഗ​​​​ണ്‍​മാ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ഓ​​​​ട്ടോ​​​​ഡ്രൈ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം വാ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ മു​​​​ന്നി​​​​ലി​​​​രു​​​​ന്നു. ഓ​​​​ട്ടോ പു​​​​റ​​​​പ്പെ​​​​ട്ട് ഏ​​​​താ​​​​നും നി​​​​മി​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം​​​ത​​​​ന്നെ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം സ്ഥ​​​​ല​​​​ത്തെ​​​​ത്തി.

Kerala

കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊല്ലം: കേരളത്തിൽ എയിംസ് വന്നിരിക്കുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ എയിംസ് വരണമെന്നത് തന്‍റെ നിലപാടാണ്. ആലപ്പുഴയിൽ സ്ഥലം തരില്ലെങ്കിൽ തൃശൂരിൽ നേടിയെടുക്കണമെന്ന് സുരേഷ് ഗോപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇനിയും സമയമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലമെടുത്ത് തന്നാൽ എയിംസ് വന്നിരിക്കും. എയിംസ് വരാന്‍ കേരളം എന്ത് ചെയ്തെന്ന് പറയണമെന്നും ഇലക്ഷൻ ഒന്ന് മാറ്റി വച്ചാൽ ഇപ്പോൾ ഉയരുന്നതെല്ലാം കെട്ടടങ്ങുമെന്നും സുരേഷ് ഗോപി വിമര്‍ശിച്ചു.

ബജറ്റിൽ എയിംസ് എവിടെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 2016 ൽ പ്രഖ്യാപിച്ചല്ലോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

National

മി​ക​ച്ച ക​രാ​റാ​ണ് ഇ​ന്ത്യ​യ്ക്ക് ല​ഭി​ച്ച​ത്; ട്രം​പു​മാ​യു​ള്ള മോ​ദി​യു​ടെ സൗ​ഹൃ​ദം ഗു​ണ​മാ​യി: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​റി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി കേ​ന്ദ്ര വാ​ണി​ജ്യ​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യാ​പാ​ര ക​രാ​റി​ന് അ​ന്തി​മ രൂ​പം ന​ൽ​കി​യെ​ന്ന് പി​യൂ​ഷ് ഗോ​യ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ൽ ഇ​ത് പ​റ​യാ​ൻ പ്ര​തി​പ​ക്ഷം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും പി​യു​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു.

അ​യ​ൽ രാ​ജ്യ​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച ക​രാ​റാ​ണ് ഇ​ന്ത്യ​യ്ക്ക് കി​ട്ടി​യ​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷ​മാ​ണ് ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ സൗ​ഹൃ​ദം ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ചെ​ന്നും വാ​ണി​ജ്യ മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ർ​ഷി​ക - ക്ഷീ​ര ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യു​ള്ള ക​രാ​റാ​ണ് അ​മേ​രി​ക്ക​യും ഇ​ന്ത്യ​യും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യ​തെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ വി​വ​രി​ച്ചു. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് വ​ലി​യ നേ​ട്ടം ഉ​ണ്ടാ​കും.

ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യു​ടെ നി​ക്ഷേ​പം ക​രാ​റി​ലൂ​ടെ കി​ട്ടും. സം​യു​ക്ത പ്ര​സ്താ​വ​ന​യും വി​ശ​ദാം​ശ​ങ്ങ​ളും വൈ​കാ​തെ പു​റ​ത്തു വി​ടും എ​ന്നും പി​യൂ​ഷ് ഗോ​യ​ൽ വി​വ​രി​ച്ചു. ക​രാ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത് അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ-​യു​എ​സ് ക​രാ​റി​നെ സം​ബ​ന്ധി​ച്ച് രാ​ഹു​ൽ ഗാ​ന്ധി ക​ള്ളം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഇ​ര​ട്ട​ത്താ​പ്പ് എ​ന്നും പി​യൂ​ഷ് ഗോ​യ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 50 ശ​ത​മാ​നം താ​രി​ഫ് വ​ന്ന​പ്പോ​ൾ ക​രാ​റെ​വി​ടെ എ​ന്ന് പ്ര​തി​പ​ക്ഷം ചോ​ദി​ച്ചി​രു​ന്നു.

ഇ​പ്പോ​ൾ ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ അ​തി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ് കോ​ൺ​ഗ്ര​സ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ. മു​മ്പ് കോ​ൺ​ഗ്ര​സ് രാ​ജ്യ​ത്ത് അ​ടി​ച്ചേ​ൽ​പ്പി​ച്ച ആ​സി​യാ​ൻ ക​രാ​ർ വേ​ണ്ടെ​ന്നു വ​ച്ച​ത് ന​രേ​ന്ദ്ര മോ​ദി​യാ​ണെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു.

National

അ​മി​ത് ഷാ​യും രാ​ജ്നാ​ഥ് സിം​ഗും രാ​ഹു​ൽ ഗാ​ന്ധി​യും നേ​ർ​ക്കു​നേ​ർ; ന​ന്ദി പ്ര​മേ​യ ച​ർ​ച്ച ബ​ഹ​ള​ത്തി​ൽ മു​ങ്ങി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്പോ​രും നാ​ട​കീ​യ രം​ഗ​ങ്ങ​ളും. ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​യ്ക്കി​ടെ​യാ​ണ് ഇ​രു​പ​ക്ഷ​വും ത​മ്മി​ൽ വാ​ക്പോ​രു​ണ്ടാ​യ​ത്.

ബി​ജെ​പി എം​പി തേ​ജ​സ്വി സൂ​ര്യ കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ്‌​നേ​ഹ​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യും ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​തോ​ടെ സ​ഭ​യി​ലെ അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ക​ലു​ഷി​ത​മാ​യി.

മു​ൻ ക​ര​സേ​ന മേ​ധാ​വി ജ​ന​റ​ൽ ന​ര​വ​നെ​യു​ടെ പു​റ​ത്തി​റ​ങ്ങാ​ത്ത പു​സ്ത​ക​ത്തി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ച് ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ രാ​ഹു​ൽ ശ്ര​മി​ച്ച​താ​ണ് ഭ​ര​ണ​പ​ക്ഷ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. പ്ര​കാ​ശി​ത​മാ​കാ​ത്ത പു​സ്ത​ക​ത്തി​ലെ കാ​ര്യ​ങ്ങ​ൾ സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ഇ​ട​പെ​ട്ടു.

എ​ന്നാ​ൽ താ​ൻ ഒ​രു മാ​ഗ​സി​നി​ൽ വ​ന്ന റി​പ്പോ​ർ​ട്ടാ​ണ് വാ​യി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും സ്പീ​ക്ക​ർ ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യി​ല്ല. എ​ങ്കി​ലും രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗം തു​ട​രാ​ൻ ശ്ര​മി​ച്ചു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മൈ​ക്ക് പ​ല​ത​വ​ണ ഓ​ഫാ​ക്കി​യ​ത് സ​ഭ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി.

ഇ​തി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും രം​ഗ​ത്തെ​ത്തി. ഇ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി​യും രാ​ജ്നാ​ഥ് സിം​ഗും അ​മി​ത് ഷാ​യും ത​മ്മി​ലു​ള്ള നേ​ർ​ക്കു​നേ​ർ പോ​രി​ന് കൂ​ടി​യാ​ണ് ലോ​ക്സ​ഭ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

Kerala

ക്ഷ​ണി​ച്ചാ​ൽ ബി​ജെ​പി​യി​ൽ പോ​കാ​ൻ പി​ണ​റാ​യി നി​ങ്ങ​ളു​ടെ അ​ടി​മ​യ​ല്ല: എം.​വി. ജ​യ​രാ​ജ​ൻ

മാ​ന​ന്ത​വാ​ടി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലേ​യ്ക്ക് മ​റു​പ​ടി​യു​മാ​യി സി​പി​എം നേ​താ​വ് എം.​വി. ജ​യ​രാ​ജ​ൻ. ക്ഷ​ണി​ച്ചാ​ൽ ബി​ജെ​പി​യി​ൽ പോ​കാ​ൻ പി​ണ​റാ​യി നി​ങ്ങ​ളു​ടെ അ​ടി​മ​യ​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ൻ പ​റ​ഞ്ഞ​ത്.
പി​ണ​റാ​യി മ​ധ്യ​പ്ര​ദേ​ശി​ൽ പ​രി​പാ​ടി​ക്ക് പോ​യ​പ്പോ​ൾ ത​ല​ക്ക് വി​ല പ​റ​ഞ്ഞ​വ​രാ​ണ് ബി​ജെ​പി​ക്കാ​ർ.

ഉ​റ​ച്ച മ​ത​നി​ര​പേ​ക്ഷ നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​ന്‍റെ​തെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു. ഷാ​ജി​ക്ക് ക​ണ്ടാ​മൃ​ഗ​ത്തേ​ക്കാ​ൾ വ​ലി​യ തൊ​ലി​ക്ക​ട്ടി​യാ​ണെ​ന്നും ഷാ​ജി​യു​ടെ മു​ന്നി​ൽ കാ​ണ്ടാ​മൃ​ഗം കൈ ​കൂ​പ്പി ന​മ​സ്ക​രി​ക്കു​മെ​ന്നും ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

പി​എ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​യ​രാ​ജ​ൻ. രാം​ദാ​സ് അ​ത്താ​വ​ലെ​യ്ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കേ​ന്ദ്ര​ത്തി​ന്‍റെ പ​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക​ണം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

Kerala

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധം; കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​യ്ക്ക് സ്വാ​ഗ​തം ചെ​യ്ത കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ​യ്ക്കെ​തി​രെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ രം​ഗ​ത്ത്. കേ​ന്ദ്ര​ത്തി​ന്‍റെ പ​ണം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ എ​ൻ​ഡി​എ​യു​ടെ ഭാ​ഗ​മാ​ക​ണം എ​ന്ന കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്നും കേ​ര​ള​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലെ​ന്നും ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

"കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണ്. ഫെ​ഡ​റ​ൽ സം​വി​ധാ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ്. ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ആ​ർ​ആ​സ്എ​സി​ന്‍റെ ചൊ​ൽ​പ​ടി​ക്ക് നി​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണി​ത്. നി​യോ ഫാ​സി​സ​ത്തി​ലേ​യ്ക്ക് രാ​ജ്യ​ത്തെ ന​യി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​യു​ടെ ഭാ​ഗ​മാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.'-​ഗോ​വി​ന്ദ​ൻ കു​റ്റ​പ്പെ​ടു​ത്തി.

പി​ണ​റാ​യി വി​ജ​യ​ൻ എ​ൻ​ഡി​എ​യി​ൽ ചേ​രു​ക​യാ​ണെ​ങ്കി​ൽ അ​തൊ​രു വി​പ്ല​വ​ക​ര​മാ​യ തീ​രു​മാ​ന​മാ​കു​മെ​ന്നും ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി വി​ജ​യ​ൻ എ​ൻ​ഡി​എ​യി​ലേ​ക്ക് വ​ര​ണ​മെ​ന്നും ആ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വ​ലെ​യു​ടെ പ​രാ​മ​ര്‍​ശം. കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും അ​ത്താ​വ​ലെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

തൊ​ഴി​ലു​റ​പ്പു​കാ​രെ കാ​ർ​ഷി​ക ജോ​ലി​ക്ക് ഉ​പ​യോ​ഗി​ക്കാം: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ

പാ​ല​ക്കാ​ട്: തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ജോ​ലി​ക​ൾ​ക്കു വി​നി​യോ​ഗി​ക്കാ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ൻ. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പു​തി​യ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യെ​ക്കു​റി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി.

ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ സീ​സ​ണും ആ​വ​ശ്യ​വും അ​നു​സ​രി​ച്ച് 60 ദി​വ​സം​വ​രെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു ല​ഭ്യ​മാ​ക്കാം. ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നു തീ​രു​മാ​മെ​ടു​ക്കാം.

അ​തേ​സ​മ​യം ഇ​ക്കാ​ര​ണ​ത്താ​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട 125 തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ ന​ഷ്ട​മാ​ക്കാ​നാ​വി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേ​റി​യ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

National

ത​മി​ഴ്നാ​ട്ടി​ൽ ഡി​എം​കെ​യു​ടെ ഭ​ര​ണം അ​വ​സാ​നി​ക്കും; എ​ൻ​ഡി​എ അ​ധി​കാ​ര​ത്തി​ലെ​ത്തും: കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ

ചെ​ന്നൈ: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ഡി​എം​കെ​യു​ടെ അ​ഴി​മ​തി ഭ​ര​ണം അ​വ​സാ​നി​ക്കു​മെ​ന്നും പി​യൂ​ഷ് ഗോ​യ​ൽ പ​റ​ഞ്ഞു. എ​ഐ​എ​ഡി​എം​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി​യു​മാ​യു​ള്ള ചെ​ന്നൈ​യി​ലെ​ത്തി ക​ണ്ട ശേ​ഷ​മാ​യി​രു​ന്നു പി​യൂ​ഷ് ഗോ​യ​ലി​ന്‍റെ പ്ര​തി​ക​ര​ണം,

"ത​മി​ഴ്നാ​ട്ടി​ൽ എ​ൻ​ഡി​എ​യ്ക്ക് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ​ക്ക് ഡി​എം​കെ​യു​ടെ ഭ​ര​ണം മ​ടു​ത്തു. അ​വ​ർ മാ​റ്റം വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു.'-​പി​യൂ​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

എ​ൻ​ഡി​എ​യി​ലെ ക​ക്ഷി​ക​ൾ എ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. സ​ഖ്യ​ത്തി​ലെ സീ​റ്റ് വി​ഭ​ജ​ന​ത്തെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യും പി​യൂ​ഷ് ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഡിണ്ടിഗൽ-ശബരി റെയിൽ പാതയ്ക്ക് സാധ്യതാപഠനം നടത്തുമെന്ന് കേന്ദ്രമന്ത്രി

ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഡിണ്ടിഗ​​​ലി​​​ൽ​​​നി​​​ന്നു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്ക് റെ​​​യി​​​ൽ​​​പാ​​​ത നി​​​ർ​​​മി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് സാ​​​ധ്യ​​​താ​​​പ​​​ഠ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ്. ഡി​​​എം​​​കെ എം​​​പി ത​​​മി​​​ഴ് ശെ​​​ൽ​​​വ​​​ത്തി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

സാ​​​ധ്യ​​​താ പ​​​ഠ​​​ന​​​റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. അ​​​ങ്ക​​​മാ​​​ലി-​​​ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത​​​യ്ക്ക് റെ​​​യി​​​ൽ​​​വേ ക്ലി​​​യ​​​റ​​​ൻ​​​സ് ന​​​ൽ​​​കു​​​ക​​​യും ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്.

ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് പാ​​​ത നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു. ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ നി​​​ല​​​വി​​​ലെ പു​​​രോ​​​ഗ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, എം.​​​കെ. രാ​​​ഘ​​​വ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചോ​​​ദി​​​ച്ചെ​​​ങ്കി​​​ലും മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​ല്ല.

National

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ത്യ​യി​ലും തേ​ജ​സ്വി ബി​ഹാ​റി​ലും നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല: കേ​ന്ദ്ര​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്

പാ​റ്റ്ന: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ​യും ബി​ഹാ​ർ പ്ര​തി​പ​ക്ഷ നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നെ​തി​രെ​യും വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യ്. ര​ണ്ടു പേ​രും ഓ​രേ പോ​ലെ​യാ​ണെ​ന്നും രാ​ഹു​ൽ ഇ​ന്ത്യ​യി​ലും തേ​ജ​സ്വി ബി​ഹാ​റി​ലും നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും നി​ത്യാ​ന​ന്ദ് റാ​യ് പ​റ​ഞ്ഞു.

"രാ​ഹു​ൽ പ​ണ്ടേ രാ​ജ്യ​ത്ത് നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത ആ​ളാ​ണ്. ബി​ഹാ​ർ പ​രാ​ജ​യ​ത്തി​ന് ശേ​ഷം തേ​ജ​സ്വി​യും അ​ങ്ങ​നെ​യാ​യി. അ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ൾ ബി​ഹാ​റി​ൽ താ​മ​സി​ക്കാ​ൻ ഇ​പ്പോ​ൾ‌ ഇ​ഷ്ട​മ​ല്ല.'-​കേ​ന്ദ്ര​മ​ന്ത്രി കു​റ​പ്പെ​ടു​ത്തി.

"ര​ണ്ട് പേ​രും ഒ​രു കാ​ര്യ​ത്തി​ൽ കൂ​ടി ഒ​രോ പോ​ലെ​യാ​ണ്. ഇ​രു​വ​രും രാ​ജ്യ​ത്തി​ന് പു​റ​ത്തു​പോ​യാ​ൽ രാ​ജ്യ​ത്തി​നെ​തി​രെ സം​സാ​രി​ക്കും. ഇ​രു​വ​രു​ടെ​യും പാ​ർ​ട്ടി​ക​ളി​ൽ ഇ​തി​ൽ അ​മ​ർ​ഷ​മു​ള്ള​വ​രു​ണ്ട്.'-​നി​ത്യാ​ന​ന്ദ് റാ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ഹു​ൽ ജ​ർ​മ​നി​ക്ക് പോ​കു​ന്നു​വെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് നി​ത്യാ​ന​ന്ദ റാ​യ്‌​യു​ടെ പ്ര​തി​ക​ര​ണം. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് രാ​ഹു​ൽ ജ​ർ​മ​നി​യി​ലേ​ക്ക് പോ​കു​ന്ന​ത്.

ജേ​ത​സ്വി യാ​ദ​വ് ബി​ഹാ​റി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യെ​ന്ന കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ത്യാ​ന​ന്ദ് റാ​യ് പ​റ​ഞ്ഞി​രു​ന്നു. തേ​ജ​സ്വി​ക്ക് ബി​ഹാ​റി​നോ​ട് ഒ​രു താ​ൽ​പ​ര്യ​വും ഇ​ല്ലെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

Kerala

രാ​സ​വ​ള​ക്ഷാ​മം: കേ​ന്ദ്ര​മ​ന്ത്രി​ക്ക് മ​ന്ത്രി പി. ​പ്ര​സാ​ദ് ക​ത്തു ന​ൽ​കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യൂ​​​റി​​​യ, പൊ​​​ട്ടാ​​​ഷ് എ​​​ന്നീ വ​​​ള​​​ങ്ങ​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത്ത് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര രാ​​​സ​​​വ​​​ള മ​​​ന്ത്രി​​​ക്ക്, സം​​​സ്ഥാ​​​ന കൃ​​​ഷി മ​​​ന്ത്രി പി. ​​​പ്ര​​​സാ​​​ദ് ക​​​ത്തു ന​​​ൽ​​​കി. കേ​​​ന്ദ്ര രാ​​​സ​​​വ​​​ള മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​പ്ലൈ പ്ലാ​​​ൻ അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ളം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

2025 ഒ​​​ക്ടോ​​​ബ​​​ർ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ ല​​​ഭി​​​ക്കേ​​​ണ്ട യൂ​​​റി​​​യ​​​യു​​​ടെ 42 % വും ​​​പൊ​​​ട്ടാ​​​ഷി​​​ന്‍റെ 53 % വും ​​​മാ​​​ത്ര​​​മേ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ളൂ.

ഇ​​​താ​​​ണ് വ​​​ള​​​ക്ഷാ​​​മം നേ​​​രി​​​ടാ​​​ൻ കാ​​​ര​​​ണം. ഡൈ ​​​അ​​​മോ​​​ണി​​​യം ഫോ​​​സ്ഫേ​​​റ്റ്, സിം​​​ഗി​​​ൾ സൂ​​​പ്പ​​​ർ ഫോ​​​സ്ഫേ​​​റ്റ് എ​​​ന്നീ വ​​​ള​​​ങ്ങ​​​ളും അ​​​ലോ​​​ക്കേ​​​ഷ​​​ന്‍റെ 6.6 %, 31 % ശ​​​ത​​​മാ​​​നം എ​​​ന്നി​​​ങ്ങ​​​നെ മാ​​​ത്ര​​​മേ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ളൂ.

കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തെ വ​​​ള​​​പ്ര​​​യോ​​​ഗം മു​​​ട​​​ങ്ങു​​​ന്ന​​​തു വി​​​ള​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​ന​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​നു ല​​​ഭി​​​ക്കേ​​​ണ്ട വ​​​ളം ഉ​​​ട​​​ൻ ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ​​​ല​​​ത​​​വ​​​ണ കേ​​​ന്ദ്ര​​​ത്തി​​​നു ക​​​ത്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

വ​​​ള​​​ത്തി​​​ന്‍റെ ല​​​ഭ്യ​​​ത ഒ​​​രി​​​ക്ക​​​ൽ കൂ​​​ടി വി​​​ല​​​യി​​​രു​​​ത്തി 24,985 മെ​​​ട്രി​​​ക് ട​​​ണ്‍ യൂ​​​റി​​​യ​​​യും 21,096.4 മെ​​​ട്രി​​​ക് ട​​​ണ്‍ പൊ​​​ട്ടാ​​​ഷും ഉ​​​ട​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സു​രേ​ഷ് ഗോ​പി​യു​ടെ വോ​ട്ട്: ലോ​ക്സ​ഭ​യി​ൽ തൃ​ശൂ​രി​ലും ത​ദ്ദേ​ശ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തും: വി.​എ​സ്. സു​നി​ൽ​കു​മാ​ർ

തൃ​ശൂ​ർ: കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ നേ​താ​വ് വി.​എ​സ്. സു​നി​ൽ​കു​മാ​ർ. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ശൂ​രി​ൽ വോ​ട്ടു​ചെ​യ്ത സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​ണെ​ന്നും ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും സു​നി​ൽ കു​മാ​ർ ഫെ​യ്സ്ബു​ക്കി​ൽ കു​റി​ച്ചു.

"നെ​ട്ടി​ശേ​രി​യി​ൽ സ്ഥി​ര​താ​മ​സ​ക്കാ​രെ​ന്ന് പ​റ​ഞ്ഞാ​ണ് തൃ​ശൂ​രി​ൽ വോ​ട്ട് ചെ​യ്ത​ത്. ഇ​പ്പോ​ൾ വോ​ട്ടു​ചെ​യ്ത​ത് തി​രു​വ​ന​ന്ത​പു​ര​ത്തെ ശാ​സ്ത​മം​ഗ​ല​ത്തു​മാ​ണ്. ഇ​തെ​ങ്ങ​നെ​യാ​ണ് സം​ഭ​വി​ച്ച​ത്. ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കേ​ന്ദ്ര മ​ന്ത്രി​യും മ​റു​പ​ടി പ​റ​യ​ണം.'-​സു​നി​ൽ കു​മാ​ർ കു​ട്ടി​ച്ചേ​ർ​ത്തു.

നേ​ര​ത്തെ, തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ വി​മ​ർ​ശ​നം ഉ​യ​രു​ന്ന​ത്.

National

'കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ്': രാജ്യസഭയിൽ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്‍റെ പ്രസംഗം.

 

 

 

 

National

ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി; അ​ടു​ത്ത ല​ക്ഷ്യം ബം​ഗാ​ൾ: കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് 

പാ​റ്റ്ന: ബി​ഹാ​റി​ൽ വി​ജ​യി​ച്ചെ​ന്നും അ​ടു​ത്ത ല​ക്ഷ്യം പ​ശ്ചി​മ ബം​ഗാ​ൾ ആ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ന്നു​വെ​ന്നും ഗി​രി​രാ​ജ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​രാ​ജ​ക​ത്വ​ത്തി​ന്‍റെ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കി​ല്ലെ​ന്ന് ബി​ഹാ​ർ തീ​രു​മാ​നി​ച്ചു. ബി​ഹാ​റി​ലെ യു​വ​ജ​ന​ങ്ങ​ൾ ബു​ദ്ധി​ശാ​ലി​ക​ളാ​ണ്. കു​ഴ​പ്പ​ങ്ങ​ളു​ടെ​യും അ​ഴി​മ​തി​യു​ടെ​യും കൊ​ള്ള​യു​ടെ​യും സ​ർ​ക്കാ​രി​നെ ബി​ഹാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ആ​ദ്യ ദി​വ​സം മു​ത​ൽ വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ത് വി​ക​സ​ന​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ന​മ്മ​ൾ ബി​ഹാ​ർ നേ​ടി. ഇ​നി ബം​ഗാ​ളി​ന്‍റെ ഊ​ഴ​മാ​ണ്"- മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.

ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത് സ​മാ​ധാ​ന​വും നീ​തി​യും വി​ക​സ​ന​വു​മാ​ണെ​ന്ന് ഗി​രി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു. ഇ​ന്ന​ത്തെ യു​വ​ത​ല​മു​റ ആ ​പ​ഴ​യ കാ​ല​ഘ​ട്ട​ത്തി​ന് സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​തി​ർ​ന്ന​വ​ർ ക​ണ്ടി​ട്ടു​ണ്ട്. തേ​ജ​സ്വി യാ​ദ​വ് ഒ​രു ചെ​റി​യ കാ​ല​യ​ള​വി​ൽ പോ​ലും ഭ​ര​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ൾ, കു​ഴ​പ്പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ജ​ന​ങ്ങ​ൾ ക​ണ്ട​താ​ണെ​ന്നും ഗി​രി​രാ​ജ് സിം​ഗ് ആ​രോ​പി​ച്ചു.

ബി​ഹാ​റി​ൽ വോ​ട്ടെ​ണ്ണ​ൽ നാ​ല​ര മ​ണി​ക്കൂ​ർ പി​ന്നി​ടു​ന്പോ​ൾ എ​ൻ​ഡി​എ വ​ൻ മു​ന്നേ​റ്റം ന​ട​ത്തു​ക​യാ​ണ്. 191 സീ​റ്റി​ൽ ആ​ണ് എ​ൻ​ഡി​എ മു​ന്നി​ലു​ള്ള​ത്. മ​ഹാ​സ​ഖ്യ​ത്തി​ന് 48 സീ​റ്റു​ക​ളി​ലാ​ണ് ലീ​ഡു​ള്ള​ത്.

National

പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ 19 വ​രെ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ 19 വ​രെ ന​ട​ക്കും.

ഈ ​കാ​ല​യ​ള​വി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം വി​ളി​ച്ചു​കൂ​ട്ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശം രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​ക​രി​ച്ചു.

പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യമ​ന്ത്രി കി​ര​ൺ റി​ജി​ജു ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് തൊ​ട്ടു​പി​ന്നാ​ലെ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​നം നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up