x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേന്ദ്രമന്ത്രി സഞ്ജയ് കുമാറിന്‍റെ മകനെതിരേ പോക്സോ കേസ്


Published: May 11, 2026 04:50 AM IST | Updated: May 11, 2026 04:50 AM IST

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര സ​​​​ഹ​​​​മ​​​​ന്ത്രി​​​​യും മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ബ​​​​ന്ദി സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​റി​​​​ന്‍റെ മ​​​​ക​​​​നെ​​​​തി​​​​രേ പോ​​​​ക്സോ കേ​​​​സ്. മ​​​​ന്ത്രി​​​​യു​​​​ടെ മ​​​​ക​​​​നാ​​​യ ഭാ​​​​ഗീ​​​​ര​​​​ഥ് 17 കാ​​​​രി​​​​യാ​​​​യ ത​​​​ന്‍റെ മ​​​​ക​​​​ളെ ലൈം​​​​ഗീ​​​​ക​​​​മാ​​​​യി ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്തു​​​​വെ​​​​ന്ന് അ​​​​മ്മ പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. എ​​​​ട്ടു​​​​മാ​​​​സം മു​​​​ന്പാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

അ​​​​തേ​​​​സ​​​​മ​​​​യം പെ​​​​ൺ​​​​കു​​​​ട്ടി​​​​ക്കെ​​​​തി​​​​രേ ഭാ​​​​ഗീ​​​​ര​​​​ഥും പോ​​​​ലീ​​​​സി​​​​ൽ പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ കു​​​​ടും​​​​ബ​​​​ത്തെ വി​​​​ശ്വ​​​​സി​​​​ച്ച് ഏ​​​​താ​​​​നും പു​​​​ണ്യ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ൾ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​ൻ ഒ​​​​പ്പം പോ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് ഭാ​​​​ഗീ​​​​ര​​​​ഥി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. ഇ​​​​തി​​​​നു​​​​ശേ​​​​ഷം പെ​​​​ൺ​​​​കു​​​​ട്ടി​​​​യെ വി​​​​വാ​​​​ഹം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് കു​​​​ടും​​​​ബം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ത​​​​യാ​​​​റ​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ പ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. 50,000 രൂ​​​​പ ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും അ​​​​ഞ്ചു കോ​​​​ടി​​​​രൂ​​​​പ വേ​​​​ണ​​​​മെ​​​​ന്നു ഭീ​​​ഷ​​​ണി​​​മു​​​ഴ​​​ക്കി. പ​​​​ണം ന​​​​ൽ​​​​കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ജീ​​​​വ​​​​നൊ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് അ​​​​മ്മ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നും ഭാ​​​​ഗീ​​​​ര​​​​ഥി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ലു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു തൊ​​​​ട്ടു​​​​മു​​​​ന്പ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ​​​​ചെ​​​​യ്ത​​​​ത് രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ മൂ​​​​ല​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി ബ​​​​ന്ദി സ​​​​ഞ്ജ​​​​യ് കു​​​​മാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു. കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​യു​​​​ദ്ധ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ലി​​​​ച്ചി​​​​ഴ​​​​യ്ക്കു​​​​ന്ന​​​​ത് ഭീ​​​​രു​​​​ത്വ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Tags : POCSO case Union Minister Sanjay Kumar's son

Recent News

Corehub Up