x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗു​ജ​റാ​ത്തി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; എ​ട്ട് പേർ മരിച്ചു 

വെബ് ഡെസ്‌ക്
Published: July 18, 2026 07:12 PM IST | Updated: July 18, 2026 07:12 PM IST

പ്രതീകാത്മക ചിത്രം

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ത​ല​സ്ഥാ​ന​മാ​യ അ​ഹ​മ്മ​ദാ​ബാ​ദി​ൽ പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ എ​ട്ടു​പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​ൻ​പ​തു​പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ വ​സ്ത്രാ​ൽ മേ​ഖ​ല​യി​ലെ ടാ​ല​ന്‍റ് ഫ​യ​ർ​വ​ർ​ക്ക്സ് പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

അ​പ​ക​ട​മു​ണ്ടാ​യ വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ദ്രു​ത​ക​ർ​മ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സി​വി​ൽ ആ​ശു​പ​ത്രി​യി​ലും എ​ൽ​ജി ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ അ​പ​ക​ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം​പ്രാ​പി​ക്കാ​ൻ പ്രാ​ർ​ഥി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​യി ര​ണ്ടു​ല​ക്ഷം രൂ​പ​യും പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ​യും സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

Tags : Explosion firecracker factory gujarat death

Recent News

Corehub Up