x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രിപ്പിള്‍സ് അടിച്ച ബൈക്ക് യാത്ര; ഫോട്ടോ എടുത്ത പോലീസുകാരന് മര്‍ദനം, യുവാക്കള്‍ അറസ്റ്റില്‍

വെബ് ഡെസ്ക്
Published: July 18, 2026 03:34 PM IST | Updated: July 18, 2026 03:34 PM IST

പ്രതീകാത്മക ചിത്രം

കൊച്ചി: നെടുമ്പാശേരിയില്‍ വാഹന പരിശോധനയ്ക്കിടെ പോലീസുകാരന് മര്‍ദനം. ട്രാഫിക് നിയമലംഘനം മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ പോലീസുകാരനെയാണ് മൂന്നു യുവാക്കള്‍ മര്‍ദിച്ചത്. കപ്രശേരി സ്വദേശികളായ റെനീഷ്, ശ്യാം, അഖില്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി ഏഴോടെ ആയിരുന്നു സംഭവം. മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ യാത്രയെ തുടര്‍ന്ന് ദേശീയപാതയില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍. ഇതിനിടെ ഹെല്‍മെറ്റ് വയ്ക്കാതെ ബൈക്കില്‍ ട്രിപ്പിള്‍സ് അടിച്ച് പോയ യുവാക്കളുടെ ദൃശ്യം പോലീസുകാരന്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

ഇതില്‍ പ്രകോപിതരായ യുവാക്കള്‍ പോലീസുകാരനെ ആക്രമിച്ച് വീഴ്ത്തുകയും നെഞ്ചില്‍ ചവിട്ടുകയുമായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.

 

Tags : Policeman Arrested Beaten Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up