അറസ്റ്റിലായ പ്രതികൾ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിക്കുകയും നഗ്നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയതുമായ കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ വിഴിഞ്ഞം മുക്കോല കാഞ്ഞിരംവിള ലക്ഷം വീട് സ്വദേശി റ്റിനു(20), വിഴിഞ്ഞം കോട്ടപ്പുറം തുലവിള സൂസന്ന ഹൗസിൽ ലിൻസൺ(21) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം പൊലിസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെട്ടിട്ടുള്ളതായും സൂചനയുണ്ട്. സ്കൂളിൽ നടന്ന കൗൺസിലിങ്ങിലായിരുന്നു പെൺകുട്ടികൾ പീഡനവിവരം അധികൃതരോട് പറഞ്ഞത്.
കഴിഞ്ഞ ആറുമാസം മുൻപായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വിദ്യാർഥികളെ ബൈക്കുകളിൽ പിന്തുടർന്ന് സൗഹൃദത്തിലാക്കിയായിരുന്നു പീഡനത്തിനിരയാക്കിയത്. യുവാക്കൾ മൊബൈൽ ഫോണുകളിൽ ഇവരുടെ നഗ്നഫോട്ടോകളും പകർത്തിയിരുന്നുവെന്ന് വിഴിഞ്ഞം പൊലിസ് പറഞ്ഞു.
ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി തുടർന്നും പീഡിപ്പിച്ചു. സ്കൂളധികൃതർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു രണ്ട് പ്രതികളും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : sexually abusing minor students Youths Arrested Police