Kerala
വയനാട്: വാളൂക്ക് വനത്തില് യുവാക്കള് കുടുങ്ങിയതായി സൂചന. വനത്തില്നിന്നും വെളിച്ചവും ശബ്ദവും കേട്ടു. ഇതോടെ വനംവകുപ്പും നാട്ടുകാരും തെരച്ചില് നടത്തിവരികയാണ്.
എത്ര പേര് വനത്തില് കുടുങ്ങിയെന്ന് വക്തമല്ല. വയനാട് മലനിരയോട് ചേര്ന്ന് നില്ക്കുന്ന പ്രദേശമാണിത്.
Kerala
സുല്ത്താന് ബത്തേരി: എംഡിഎംഎയുമായി രണ്ട് യുവാക്കള് പിടിയില്. കോഴിക്കോട് സ്വദേശികളായ മാനാഞ്ചിറ വയലില് മാളിയേക്കല് കെ.കെ. ഷാരുഖ് അസിം(33), ബേപ്പൂര് കളത്തുംകണ്ടിപ്പറമ്പ് അബ്ബാ അപ്പാര്ട്ട്മെന്റില് ഷേഖ് ഇര്ഷാദ് ഹുസൈന് (35) എന്നിവരെയാണ് പിടികൂടിയത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്ന്ന് മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക്പോസ്റ്റില് നടത്തിയ വാഹന പരിശോധനയിലാണ് ഇവര് വലയിലായത്.
22ന് രാത്രിയോടെ കര്ണാടക ഭാഗത്തു നിന്നും വരികയായിരുന്ന കാറിന്റെ പിന്സീറ്റില് ബാഗിനുള്ളില് സൂക്ഷിച്ച നിലയിൽ 52.977 ഗ്രാം എംഡിഎംഎ ആണ് കണ്ടെടുക്കുന്നത്.
ഇത് വലിക്കാന് ഉപയോഗിക്കുന്ന ഗ്ലാസ് ട്യൂബ് ബോങ്കും പിടിച്ചെടുത്തിട്ടുണ്ട്. സബ് ഇന്സ്പെക്ടര്മാരായ കെ. ശ്രീതു, സനല്, എഎസ്ഐ ശ്യാം ലാല്, എസ്സിപിഒ പ്രസാദ്, സിപിഒ മിഥുന് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
District News
മഞ്ചേരി: ജില്ലാ ജഡ്ജിയെ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മൂന്ന് യുവാക്കൾക്കെതിരേ മഞ്ചേരി പോലീസ് കേസെടുത്തു. മഞ്ചേരി നറുകര പാറക്കുളം കൂളമഠത്തിൽ സഞ്ജയ് ജിത്ത് (24), പാലക്കാട് പട്ടാന്പി കളത്തിൻപടി ജിതിൻ (23), പാലക്കാട് പാലാളം ഹൗസിൽ രാഹുൽ (27) എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇക്കഴിഞ്ഞ 12നാണ് കേസിനാസ്പദമായ സംഭവം. മഞ്ചേരി തുറക്കൽ ബാപ്പുട്ടി ബൈപാസ് റോഡിലെ ഊട്ടുപുര ഹോട്ടലിൽ നടന്ന ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജില്ലാ ജഡ്ജി.
ജഡ്ജിയുടെ ഡ്രൈവർ കാർ പാർക്ക് ചെയ്തത് ശരിയായില്ലെന്ന് ആരോപിച്ച് പ്രതികൾ തങ്ങളുടെ കാർ വിലങ്ങിടുകയും ജഡ്ജിയോട് അപമര്യാദയായി പെരുമാറുകയും കാർ പാർക്ക് ചെയ്ത ഡ്രൈവറെ കാണണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കാറിലെ ഡെസിഗ്നേഷൻ ബോർഡ് കാണിച്ച് ഇത് ജില്ലാ ജ്ഡ്ജി ആണെന്ന് പറഞ്ഞെങ്കിലും യുവാക്കൾ പിൻമാറാൻ തയാറായില്ല. തുടർന്ന് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) സീനിയർ ക്ലാർക്ക് പി. ഗണേശന്റെ പരാതിയിൽ മഞ്ചേരി പോലീസ് സബ് ഇൻസ്പെക്ടർ വി.എസ്. അഖിൽരാജ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു
Kerala
കൊച്ചി: അമിത വേഗം ചോദ്യം ചെയ്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ, എറണാകുളം ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ.
പോലീസുകാർക്ക് വീഴ്ച പറ്റിയെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും യുവാക്കൾ പരാതി നൽകിയിരുന്നു.
വൈപ്പിൻ ബീച്ചിൽ നടക്കാൻ ഇറങ്ങിയ യുവാക്കൾക്ക് നേരെ അക്രമം ഉണ്ടായി എന്നാണ് പരാതി. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുളവുക്കാട് പോലീസ് കേസെടുത്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ടിലാണ് നടപടിയെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: യുവാക്കളെ മർദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ഇവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് പോലീസുകാർ ഇവരെ മർദിക്കുകയായിരുന്നു. യുവാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുളവുക്കാട് പോലീസ് കേസെടുത്തത്.
പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ റൂറൽ എസ്പി മുനമ്പം ഡിവൈഎസ്പിയോട് റിപ്പോർട്ട് തേടി.
District News
പുനലൂർ : പോലീസ് സ്റ്റേഷൻ പരിധിയിൽ 1.6 കിലോയോളം കഞ്ചാവുമായി രണ്ടു പേരെ കൊല്ലം റൂറൽ പുനലൂർ സബ് ഡിവിഷൻ ഡാൻസഫ് ടീമും പുനലൂർ പോലീസും ചേർന്ന് പിടികൂടി.
കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവിക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പുനലൂർ ഭരണിക്കാവ് എന്ന സ്ഥലത്തു വച്ചാണ് 1. 6 കിലോഗ്രാം കഞ്ചാവുമായി ശാസ്താംകോണം അമ്പോറ്റി ഭവനിൽ ജിതിൻ ലാൽ (35) കോക്കാട് മുബാറക് മൻസിലിൽ അജ്മൽ (24)എന്നിവർ പിടിയിലായത്.
പ്രതികൾ പുനലൂരിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിപണനം ചെയ്യുന്നതായി മുൻപും വിവരം ലഭിച്ചിരുന്നു.ആയതിനെ തുടർന്ന് പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു പ്രതികൾ.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ടി. വിഷ്ണു പ്രദീപിന്റെ നിർദേശാനുസരണം ജില്ലയിൽ ലഹരി മാഫിയക്കെതിരെ റൂറൽ ഡാൻസഫ് ടീം കർശന നടപടികൾ സ്വീകരിച്ചു വരികയാണ്
District News
കൊല്ലം: ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മാരക മയക്കു മരുന്നായ എംഡിഎംഎ യുമായി യുവാക്കളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം ആശ്രാമം വൈദ്യശാല നഗർ, പനച്ചിലഴികത്ത് വീട്ടിൽ അരുൺ(29), കൊല്ലം ആശ്രാമം വൈദ്യശാല നഗർ പനവിള വടക്കതിൽ വീട്ടിൽ കരുമാടി എന്ന രാഹുൽ(26) എന്നിവരാണ് അറസ്റ്റിലായത്.
കൊല്ലം എസിപി ഷെരീഫിന്റെ മേൽനോട്ടത്തിലുള്ള കൊല്ലം സബ് ഡിവിഷൻ ഡാൻസാഫ് സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലൂടെ ഇവരെ കൊല്ലം റെയിൽവേ സ്റ്റേഷന്റെ പരിസരത്തു നിന്നും പിടിയിലാവുകയായിരുന്നു.
ദേഹ പരിശോധന നടത്തിയപ്പോൾ അരുൺ അസ്വസ്ഥത പ്രകടമാക്കിയതിനെ തുടർന്ന് കൊല്ലം ജില്ലാ അശുപത്രിയിൽ എത്തിച്ചു നടത്തിയ വിശദ പരിശോധനയിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ മയക്കു മരുന്നു കണ്ടെത്തിയത്. 3.62 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
Kerala
ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ് കൊച്ചിറവെളി കാലായ്ക്കൽ രാജേന്ദ്രന്റെ മകൻ രാകേഷ് (24) എന്നിവരാണ് മരിച്ചത്.
വളവനാട് കോൾഗേറ്റ് ജംക്ഷനു കിഴക്കുവശം എഎസ് കനാൽറോഡിനു സമീപം രാത്രി 10.30 ഓടെയാണ് അപകടം. ഇരുവരുടെയും ബൈക്കുകൾ തമ്മിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Kerala
വയനാട്: സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. ബത്തേരി കുപ്പാടി പുത്തന്പുരക്കല് വീട്ടില് ബൈജു (23), ചെതലയം കൈയാലക്കല് വീട്ടില് കെ.എം. ഹംസ ജസീല് (28), മൂലങ്കാവ് കാടന്തൊടി വീട്ടില് കെ.ടി. നിസാര്(34), കൈപ്പഞ്ചേരി പുന്നപ്പറമ്പില് വീട്ടില് പി.ആര്. ബവനീഷ് (23) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേര്ന്ന് പിടികൂടിയത്.
നാലുപേരും ഒരുമിച്ച് ബത്തേരി മന്തട്ടിക്കുന്നിലെ ബൈജുവിന്റെ വീട്ടില് ഒത്തുകൂടിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് വീട്ടില് നടത്തിയ പരിശോധനക്കിടെയാണ് 21.48 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
ബത്തേരി സ്റ്റേഷന് സബ് ഇന്സ്പെക്ടര് ജെസ്വിന് ജോയ്, സിവില് പോലീസ് ഓഫീസര്മാരായ അനില്, അനിത്ത് കുമാര്, രഞ്ജിത്ത്, വിനീഷ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
Kerala
കൊല്ലം: തെന്മല രാജാക്കൂപ്പില് അതിക്രമിച്ച് കയറി കാട്ടിനുള്ളില് കുടുങ്ങിയ യുവാക്കളെ വനംവകുപ്പ് അധികൃതർ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മൂടല് മഞ്ഞിനെ തുടര്ന്ന് വഴിതെറ്റിയ ഇവർ പോലീസ് കണ്ട്രോള് റൂമില് വിളിച്ച് സഹായം അഭ്യര്ഥിച്ചു.
തുടർന്ന് പോലീസ് ആര്യങ്കാവ് റേഞ്ച് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര് യുവാക്കളെ ഫോണിലൂടെ ബന്ധപ്പെട്ട് ലൊക്കേഷന് അയക്കാന് ആവശ്യപ്പെടുകയായിരുന്നു. ഇത് പിന്തുടര്ന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ വൈകുന്നേരത്തോടെ ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
അനധികൃതമായി വനമേഖലയില് പ്രവേശിച്ചതിന് ഇവര്ക്കെതിരെ കേസ് എടുക്കാതെ അധികൃതർ ഇമ്പോസിഷന് ശിക്ഷയായി നല്കി. നിരവധി വന്യമൃഗങ്ങളുള്ള വനമേഖലയായ രാജാക്കൂപ്പിലേക്ക് കയറരുതെന്ന് മുന്നറിയിപ്പ് ബോര്ഡുകള് സ്ഥാപിച്ചിട്ടുണ്ട്.
ഇത് അവഗണിച്ചാണ് ഇവിടേക്ക് ആളുകള് എത്തുന്നത്. യൂട്യൂബ് വീഡിയോ കണ്ടാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് ഇവർ മൊഴി നൽകി. യൂട്യൂബ് ചാനലിനെതിരെ കേസെടുക്കുന്നത് ആലോചിക്കുമെന്ന് വനം വകുപ്പ് അധികൃതര് വ്യക്തമാക്കി.