Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

LATEST NEWS

06-11-2026

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​ക്ക് ജി​എ​സ്ടി സ​മ​ൻ​സ്

തി​രു​വ​ന​ന്ത​പു​രം: ല​യ​ണ​ൽ മെ​സി​യെ​യും അ​ർ​ജ​ന്‍റീ​ന ടീ​മി​നെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ ജി​എ​സ്ടി അ​ന്വേ​ഷ​ണം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു. നി​കു​തി വെ​ട്ടി​പ്പ് ആ​രോ​പ​ണ​ത്തി​ൽ ജി​എ​സ്ടി കൊ​ല്ലം ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റാ​ണ് അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് ജി​എ​സ്ടി വ​കു​പ്പ് സ​മ​ൻ​സ് അ​യ​ച്ചു. 

ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഗോ​കു​ലം ചി​റ്റ് ഫ​ണ്ട്സ്, ഹി​ന്ദു​ജ ഫി​നാ​ൻ​സ് എ​ന്നി​വ​ർ​ക്കും അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​എ​സ്ടി വ​കു​പ്പ് സ​മ​ൻ​സ് അ​യ​ച്ചി​ട്ടു​ണ്ട്. മെ​സി​യെ​യും സം​ഘ​ത്തെ​യും കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ട​പാ​ടു​ക​ളി​ൽ നി​കു​തി ബാ​ധ്യ​ത​ക​ൾ പാ​ലി​ച്ചി​ട്ടു​ണ്ടോ​യെ​ന്നാ​ണ് വ​കു​പ്പ് പ​രി​ശോ​ധി​ക്കു​ന്ന​ത്. അ​തേ​സ​മ​യം നി​കു​തി ഈ​ടാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വൈ​കി​പ്പി​ച്ച​തി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നേ​ര​ത്തെ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. 

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. കോ​ഴി​ക്കോ​ട്, കാ​ഞ്ഞ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ന്യാ​യീ​ക​രി​ക്കാ​നാ​കാ​ത്ത വീ​ഴ്ച വ​രു​ത്തി​യെ​ന്നും ഇ​വ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ശി​പാ​ർ​ശ. റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി എ​ട്ട് മാ​സ​ത്തോ​ളം ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

06-11-2026

ക​ള്ള​നോ​ട്ടു ന​ൽ​കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച കേ​സ്; പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം: ക​ള്ള​നോ​ട്ട് ന​ൽ​കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി​യെ വൈ​ക്കം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം, ത​ല​യാ​ഴം, വെ​ച്ചൂ​ർ മേ​ഖ​ല​ക​ളി​ലെ ക​ട​ക​ളി​ൽ ക​ള്ള​നോ​ട്ട് ന​ൽ​കി ക​ബ​ളി​പ്പി​ച്ച കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദി​നെ​യാ​ണ് (65) വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​മ​ര​ക​ത്തി​ന് സ​മീ​പം ഇ​ല്ലി​ക്ക​ല്ലി​ൽ ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ള്ള​നോ​ട്ട് അ​ച്ച​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പ്രി​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ള്ള​നോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ക​ള്ള​നോ​ട്ട് വി​പ​ണ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ പ​ത്തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. വൈ​ക്ക​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​റി​ലെ​ത്തി​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ത​ട്ടി​പ്പ്. 

തി​ര​ക്കു​ള്ള ക​ട​ക​ളി​ൽ ക​യ​റി 100 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ ശേ​ഷം 500 രൂ​പ​യു​ടെ ക​ള്ള​നോ​ട്ട് ന​ൽ​കു​ക​യാ​യി​രു​ന്നു പ​തി​വ്. വി​വി​ധ ക​ട​ക​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് ഇ​ല്ലി​ക്ക​ലി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

06-11-2026

ബി​ഹാ​റി​ലെ ആ​ർ​ജെ​ഡി നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം; മു​ഖ്യ​പ്ര​തി കൊ​ല്ല​ത്ത് പി​ടി​യി​ൽ

കൊ​ല്ലം: ബി​ഹാ​റി​ലെ ആ​ർ​ജെ​ഡി നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ബൈ​ദ്യ​നാ​ഥ് മ​ഹ്തോ​യെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ കൊ​ല്ല​ത്തു നി​ന്ന് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജാ​ജ് അ​ഹ​മ്മ​ദി​നെ​യാ​ണ് (32) കൊ​ല്ലം ആ​ണ്ടാ​മു​ക്ക​ത്തു​നി​ന്ന് കൊ​ല്ലം സി​റ്റി പൊ​ലി​സും ബി​ഹാ​ർ പൊ​ലി​സും സം​യു​ക്ത​മാ​യി പി​ടി​കൂ​ടി​യ​ത്.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ബി​ഹാ​റി​ലെ സീ​താ​മ​ർ​ഹി ജി​ല്ല​യി​ലെ കേ​ത​രി​യ​യി​ൽ വെ​ച്ചാ​ണ് ബൈ​ദ്യ​നാ​ഥ് മ​ഹ്തോ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ അ​ക്ര​മി​സം​ഘ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്.  കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​ത്തി​ലെ​ത്തി​യ അ​ജാ​ജ് കൊ​ല്ലം ആ​ണ്ടാ​മു​ക്ക​ത്ത് കു​ടും​ബ​ത്തോ​ടൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. 

കൊ​ല്ല​ത്തെ വി​വി​ധ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പൊ​ലി​സ് ക​ണ്ടെ​ത്തി. അ​ടു​ത്തി​ടെ ഒ​രു അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ലും ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. ബി​ഹാ​റി​ലെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. 

ര​ണ്ട് കൊ​ല​പാ​ത​ക​ക്കേ​സു​ക​ളും ക​വ​ർ​ച്ചാ കേ​സു​ക​ളും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ​യു​ണ്ട്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ജാ​ജി​നെ ട്രാ​ൻ​സി​റ്റ് വാ​റ​ന്‍റ് മു​ഖേ​ന ബി​ഹാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

06-11-2026

വൈ​ദ്യു​തി വാ​ങ്ങ​ലി​ൽ ദു​രൂ​ഹ​ത​യി​ല്ല; പി​ണ​റാ​യി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വൈ​ദ്യു​തി വാ​ങ്ങ​ൽ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​രാ​റി​ലെ നി​ര​ക്കു​ക​ളെ​ക്കു​റി​ച്ചു​ള്ള ആ​രോ​പ​ണ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി ത​ള്ളി. ഹി​മാ​ച​ൽ പ്ര​ദേ​ശ് യൂ​ണി​റ്റി​ന് 14.50 രൂ​പ​യ്ക്ക് വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത ക​രാ​ർ പി​ന്നീ​ട് 12.50 രൂ​പ​യാ​യി കു​റ​ച്ചെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം തെ​റ്റാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

കെ​എ​സ്ഇ​ബി​ക്ക് പോ​ലും ഇ​ക്കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല. കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നാ​യി​രു​ന്ന രാ​ജ​മാ​ണി​ക്യം ക​ഴി​ഞ്ഞ 29ന് ​ന​ൽ​കി​യ കു​റി​പ്പി​ൽ, ഹി​മാ​ച​ൽ പ്ര​ദേ​ശ് അ​ധി​കൃ​ത​ർ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​കാ​തെ വൈ​ദ്യു​തി നി​ര​ക്ക് സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. 12.50 രൂ​പ​യ്ക്ക് വൈ​ദ്യു​തി ന​ൽ​കാ​മെ​ന്ന ഉ​റ​പ്പ് ഹി​മാ​ച​ൽ അ​ധി​കൃ​ത​ർ കെ​എ​സ്ഇ​ബി​ക്ക് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഈ ​രേ​ഖ​യി​ൽ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി​ക്ക് പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്ന ഈ ​പ്ര​പ്പോ​സ​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. രേ​ഖ​ക​ൾ ല​ഭി​ച്ച ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​നും അ​വ പു​റ​ത്തു​വി​ടാ​നും പ്ര​തി​പ​ക്ഷ നേ​താ​വ് ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഹി​മാ​ച​ൽ​പ്ര​ദേ​ശു​മാ​യു​ള്ള വൈ​ദ്യു​തി ക​രാ​ർ പി​ടി​സി എ​ന്ന ഇ​ട​നി​ല​ക്കാ​ർ വ​ഴി​യാ​ണെ​ന്ന കാ​ര്യ​വും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​നി​ല​ക്കാ​രു​ടെ മാ​ർ​ജി​ൻ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് 14.50 രൂ​പ നി​ര​ക്ക് നി​ശ്ച​യി​ച്ച​തെ​ന്ന വ​സ്തു​ത പ്ര​തി​പ​ക്ഷം സൗ​ക​ര്യ​പൂ​ർ​വം മ​റ​ച്ചു​വെ​ക്കു​ക​യാ​ണോ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

രാ​ജ​സ്ഥാ​നും ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ നി​ന്ന് വൈ​ദ്യു​തി വാ​ങ്ങാ​ൻ ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. രാ​ജ​സ്ഥാ​ന് 15.50 രൂ​പ​യ്ക്ക് ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ച വൈ​ദ്യു​തി എ​ങ്ങ​നെ​യാ​ണ് ഹി​മാ​ച​ൽ​പ്ര​ദേ​ശ് കെ​എ​സ്ഇ​ബി​ക്ക് 12.50 രൂ​പ​യ്ക്ക് ന​ൽ​കു​ക​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ഹി​മാ​ച​ൽ​പ്ര​ദേ​ശ് കെ​എ​സ്ഇ​ബി​ക്ക് ഒ​രു നി​ര​ക്ക് മാ​ത്ര​മാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്നും അ​തി​ൽ പ​ഴ​യ നി​ര​ക്കെ​ന്നോ പു​തി​യ നി​ര​ക്കെ​ന്നോ വേ​ർ​തി​രി​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജി​എ​ൻ​എ ഒ​രു വൈ​ദ്യു​തി ഉ​ൽ​പ്പാ​ദ​ന ക​മ്പ​നി​യ​ല്ലെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദ​ത്തെ​യും മു​ഖ്യ​മ​ന്ത്രി ചോ​ദ്യം ചെ​യ്തു. ഇ​തേ ജി​എ​ൻ​എ വ​ഴി പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തും പ​ല​ത​വ​ണ വൈ​ദ്യു​തി വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ ജി​എ​ൻ​എ വ​ഴി വാ​ങ്ങി​യ വൈ​ദ്യു​തി​യു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ടാ​ൻ ത​യാ​റാ​ണെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ചോ​ദി​ച്ചു. സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വൈ​ദ്യു​തി ക്ഷാ​മ​മി​ല്ലെ​ന്നും കൃ​ത്രി​മ​മാ​യി വൈ​ദ്യു​തി പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചെ​ന്നു​മു​ള്ള പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് വ്യ​ക്ത​മാ​ക്കി.

 

06-11-2026

വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യോ?; പേ​ര് ചേ​ർ​ക്കാ​ൻ ഒ​ര​വ​സ​രം കൂ​ടി

ന്യൂ​ഡ​ൽ​ഹി: എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പേ​ര് വീ​ണ്ടും ചേ​ർ​ക്കാ​ൻ അ​വ​സ​രം. ഒ​ഴി​വാ​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​ർ​ക്ക് എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​പൂ​രി​പ്പി​ച്ച് സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​രം വീ​ണ്ടും ന​ൽ​കാ​ൻ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ചു. മ​ഹാ​രാ​ഷ്ട്ര, ഹ​രി​യാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ്, ജാ​ർ​ഖ​ണ്ഡ്, തെ​ല​ങ്കാ​ന, നാ​ഗാ​ലാ​ൻ​ഡ്, ഡ​ൽ​ഹി​യി​ലെ​യും ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​ണ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്യൂ​മ​റേ​ഷ​ൻ ഫോ​മു​ക​ൾ ല​ഭി​ച്ചി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​യ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ ല​ക്ഷ്യം. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​ഴി​വാ​ക്ക​പ്പെ​ട്ട വോ​ട്ട​ർ​മാ​രു​ടെ ബൂ​ത്ത് തി​രി​ച്ചു​ള്ള പ​ട്ടി​ക​ക​ൾ വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​വ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നൊ​പ്പം വെ​ബ്സൈ​റ്റി​ൽ പി​ഡി​എ​ഫ് രൂ​പ​ത്തി​ലും ല​ഭ്യ​മാ​ക്കും. പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ത​ങ്ങ​ളു​ടെ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​വീ​ണ്ടും പൂ​രി​പ്പി​ച്ച് സ​മ​ർ​പ്പി​ക്കാം. 

ഇ​തി​നാ​യി നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ച അ​തേ ഇ​പി​ക് ന​മ്പ​ർ ത​ന്നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ഭാ​ഗി​ക​മാ​യി പൂ​രി​പ്പി​ച്ച ഫോ​മു​ക​ൾ ബൂ​ത്ത് ലെ​വ​ൽ ഓ​ഫീ​സ​ർ​മാ​ർ വാ​ട്സാ​പ്പ്, ഇ​മെ​യി​ൽ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വോ​ട്ട​ർ​മാ​ർ​ക്ക് കൈ​മാ​റും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി​യോ ആ​പ്പ് വ​ഴി​യോ ഫോ​മു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സ​മ​ർ​പ്പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​കും. അ​തേ​സ​മ​യം താ​മ​സം മാ​റി​യ വോ​ട്ട​ർ​മാ​ർ ഇ​നി ഫോം-8 ​സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

പ​ക​രം പു​തി​യ വി​ലാ​സം വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ്താ​വ​ന​യോ​ടൊ​പ്പം എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ​മ​ർ​പ്പി​ച്ചാ​ൽ മ​തി​യാ​കും. ഭ​വ​ന​ര​ഹി​ത​രാ​യ വോ​ട്ട​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ബി​എ​ൽ​ഒ ന​ട​ത്തു​ന്ന സ്ഥ​ല​പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് വി​ലാ​സ​രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കും. അ​ർ​ഹ​രാ​യ ഒ​രു വോ​ട്ട​ർ പോ​ലും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പു​റ​ത്താ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ന​ട​പ​ടി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

06-11-2026

വി​മാ​ന​മി​റ​ങ്ങി​യാ​ൽ നേ​രെ പ​മ്പ​യി​ലേ​ക്ക്; അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യി കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ആ​രം​ഭി​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് നേ​രി​ട്ട് പ​മ്പ​യി​ലെ​ത്താ​ൻ പു​തി​യ യാ​ത്രാ​സൗ​ക​ര്യ​മൊ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് പ​മ്പ​യി​ലേ​ക്ക് എ​സി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​രും വി​മാ​ന​ത്താ​വ​ള അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ളും ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ ഡി​പ്പോ​യി​ൽ ന​ട​ന്ന വെ​റ്റ് ലീ​സ് ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ മ​ന്ത്രി സി.​പി. ജോ​ൺ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​ത്രി 9.30ന് ​പ​മ്പ​യി​ലേ​ക്കാ​യി​രി​ക്കും ബ​സ് പു​റ​പ്പെ​ടു​ക. പ​മ്പ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രി​കെ പു​റ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രീ​തി​യി​ലാ​ണ് മ​ട​ക്ക സ​ർ​വീ​സ് ക്ര​മീ​ക​രി​ക്കു​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് രാ​ത്രി 8.30ന് ​പ​മ്പ​യി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കും. പ​മ്പ​യി​ൽ നി​ന്ന് വൈ​കു​ന്നേ​രം ഏ​ഴി​ന് പു​റ​പ്പെ​ടു​ന്ന ബ​സ് തി​രി​കെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. വി​മാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​നും വി​രി​വെ​ക്കാ​നും ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും. വി​വി​ധ വി​മാ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് യാ​ത്ര​യ്ക്കാ​യി കാ​ത്തി​രി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കാ​നാ​ണ് തീ​രു​മാ​നം.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ബു​ക്കിം​ഗ് വെ​ബ്സൈ​റ്റ് വ​ഴി​യും വി​മാ​ന ടി​ക്ക​റ്റ് ബു​ക്കിം​ഗ് വെ​ബ്സൈ​റ്റു​ക​ൾ വ​ഴി​യും ബ​സ് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാം. വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി ടി​ക്ക​റ്റ് ബു​ക്കി​ങ്ങി​നു​ള്ള ലി​ങ്കും ല​ഭ്യ​മാ​ക്കും. കൂ​ടാ​തെ തീ​ർ​ഥാ​ട​ക സം​ഘ​ങ്ങ​ൾ​ക്ക് ഗ്രൂ​പ്പാ​യി ചാ​ർ​ട്ടേ​ഡ് ബ​സു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ടാ​കും.

06-11-2026

ആ​ര്യ​വീ​ർ സെ​വാ​ഗും ല​ക്ഷ്യ രാ​ജേ​ഷും തി​ള​ങ്ങി; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മ​സ്ക​റ്റ്: അ​ണ്ട​ർ-19 ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ പ​ത്തു വി​ക്ക​റ്റി​ന് ത​ക​ർ​ത്താ​ണ് ഇ​ന്ത്യ ജ​യം ആ​ഘോ​ഷി​ച്ച​ത്. ആ​ദ്യം ബാ​റ്റ് ചെ​യ്ത നേ​പ്പാ​ൾ 42.3 ഓ​വ​റി​ൽ 128 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 19.1 ഓ​വ​റി​ൽ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ല​ക്ഷ്യം മ​റി​ക​ട​ന്നു. 

ഓ​പ്പ​ണ​ർ​മാ​രാ​യ ആ​ര്യ​വീ​ർ സെ​വാ​ഗി​ന്‍റെ​യും ല​ക്ഷ്യ രാ​ജേ​ഷ് റാ​യ്‌​ച​ന്ദാ​നി​യു​ടെ​യും അ​ർ​ധ​സെ​ഞ്ചു​റി​ക​ളാ​ണ് ഇ​ന്ത്യ​ക്ക് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്. മു​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ മ​ക​നാ​യ ആ​ര്യ​വീ​ർ സെ​വാ​ഗ് ത​ക​ർ​പ്പ​ൻ ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. 51 പ​ന്തി​ൽ 69 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ആ​ര്യ​വീ​ർ 34 പ​ന്തി​ലാ​ണ് അ​ർ​ധ​സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്. 

ഏ​ഴ് ഫോ​റും നാ​ല് സി​ക്സും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്‍റെ ​ഇ​ന്നിം​ഗ്സ്. മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ ല​ക്ഷ്യ രാ​ജേ​ഷ് 58 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി. ഏ​ഴ് ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 53 റ​ൺ​സു​മാ​യി താ​രം പു​റ​ത്താ​കാ​തെ നി​ന്നു. അ​തേ​സ​മ​യം മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡി​ന്‍റെ മ​ക​ൻ അ​ൻ​വ​യ് ദ്രാ​വി​ഡി​ന് മ​ത്സ​ര​ത്തി​ൽ ബാ​റ്റി​ങ്ങി​ന് അ​വ​സ​രം ല​ഭി​ച്ചി​ല്ല. 

ഇ​ന്ത്യ​യ്ക്കാ​യി ഇ​ഷാ​ൻ സൂ​ദും അ​ർ​ജു​ൻ രാ​ജ്പൂ​തും മൂ​ന്ന് വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ യ​ഷ്വീ​ർ ഗൗ​ഡ് ര​ണ്ട് വി​ക്ക​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി. നേ​പ്പാ​ൾ നി​ര​യി​ൽ 43 റ​ൺ​സ് നേ​ടി​യ ദ​ർ​ശ് സോ​നാ​റാ​ണ് ടോ​പ് സ്കോ​റ​ർ. ആ​ശി​ഷ് ലു​ഹാ​ർ (29), നീ​ര​ജ് കു​മാ​ർ യാ​ദ​വ് (20) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. ഇ​രു​വ​രും ചേ​ർ​ന്ന് അ​ഞ്ചാം വി​ക്ക​റ്റി​ൽ കൂ​ട്ടി​ച്ചേ​ർ​ത്ത 43 റ​ൺ​സാ​ണ് നേ​പ്പാ​ളി​നെ 100 ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത്.

06-11-2026

വൈദ്യുതി കരാർ വിവാദം: പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്ന തരത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

ഹിമാചല്‍ പ്രദേശില്‍ നിന്നും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച കാര്യങ്ങൾ തെറ്റായ ധാരണകളുടെ പുറത്തുള്ളതാണ്. 12.50 രൂപയ്ക്ക് വൈദ്യുതി നല്‍കുമെന്ന ഉറപ്പ് ഹിമാചല്‍ പ്രദേശ് അധികാരികള്‍ കെഎസ്ഇബിക്ക് നല്‍കിയിട്ടില്ലെന്ന് ഔദ്യോഗിക ഫയലുകളില്‍ വ്യക്തമാണ്.

പ്രതിപക്ഷ നേതാവ് വാദിക്കുന്ന ഹിമാചല്‍ കരാര്‍ പിടിസി എന്ന ഇടനിലക്കാര്‍ വഴിയാണെന്നും അവരുടെ മാര്‍ജിന്‍ കൂടി ഉള്‍പ്പെടുത്തിയാണ് 14.50 രൂപ നിരക്ക് നിശ്ചയിച്ചതെന്നുമുള്ള കാര്യം അദ്ദേഹം സൗകര്യപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നു.

രാജസ്ഥാന് 15.50 രൂപയ്ക്ക് നല്‍കാമെന്നേറ്റ വൈദ്യുതി എങ്ങനെയാണ് 12.50 രൂപയ്ക്ക് ഹിമാചല്‍ കെഎസ്ഇബിക്ക് നല്‍കുകയെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് മറുപടി പറയേണ്ടതുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവും സര്‍ക്കാര്‍ പൂര്‍ണമായി തള്ളി. സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും തുടര്‍ന്ന് ഒക്ടോബറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങിയാണ് പ്രതിസന്ധി മറികടന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിച്ചു.

06-11-2026

ട്രംപിനെ ജയിപ്പിക്കാൻ അവിടെ ഗ്യാനേഷ് കുമാർ ഇല്ല; ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് എം.എ. ബേബി

ന്യൂഡൽഹി: യുഎസ് തെരഞ്ഞെടുപ്പ് ഫലം ഡോണൾഡ് ട്രംപിന്‍റെയും തീവ്ര വലതുപക്ഷത്തിന്‍റെയും നിലപാടുകൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ട്രംപിനെ ജയിപ്പിക്കാൻ അവിടെ ഒരു ഗ്യാനേഷ് കുമാർ ഇല്ല. അതുകൊണ്ടാണ് അവിടെ ട്രംപ്‌ തോറ്റത്. ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകും.

ബിജെപി തറയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഇത് പ്രതിപക്ഷത്തിന്‍റെ വിജയമാണ്. രാജ്യത്ത് ഇന്ത്യ സഖ്യത്തിന്‍റെ അടുത്തഘട്ട പ്രതിഷേധങ്ങളും പാർലമെന്‍റ് സെഷനിലെ സമരങ്ങളും ആലോചിക്കുന്നുണ്ട്.

ഇതിനൊപ്പം പാർട്ടി തലത്തിൽ കൂടുതൽ പഠന ക്ലാസുകൾ നടത്തുമെന്നും പ്രതിഷേധവും സിപിഎം പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ബേബി വ്യക്തമാക്കി.

06-11-2026

ശ്രീറാം സാംബശിവറാവുവുമായി തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് മന്ത്രി എം. ലിജു

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണര്‍ ശ്രീറാം സാംബശിവറാവുവുമായി തനിക്ക് ഒരു അതൃപ്തിയും ഇല്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു. പുതിയ ഒരു ബാറിന് ലൈസന്‍സ് കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ അറിയണമെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി വൈന്‍ പാര്‍ലറായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഒരു അപേക്ഷ കൊടുത്തതിന് പിന്നാലെ ബാറായി മാറുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ ആണ് പ്രശ്‌നമെന്നും ലിജു പറഞ്ഞു.

കഴിഞ്ഞ ദിവസം 35ഓളം ഉദ്യോഗസ്ഥര്‍ മാറിയില്ലേ. ഉദ്യോഗസ്ഥര്‍ മാറുക എന്നത് കേരളത്തിലെ ആദ്യത്തെ സംഭവമാണോ. വകുപ്പ് സെക്രട്ടറിമാരെ അല്ലെങ്കില്‍ കമ്മീഷണര്‍മാരെ മാറ്റുന്നത് അഡ്മിനിസ്‌ട്രേറ്റീവ് ഡിസിഷനാണ്. ബന്ധപ്പെട്ട വകുപ്പ് അതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കും.

അങ്ങനെയാണ് കഴിഞ്ഞ ദിവസം കുറേ പേര്‍ മാറിയത്. ഇന്ന് ഒരാള്‍ കൂടി മാറിയെന്നേയുള്ളു. അതങ്ങനെ പ്രത്യേകതയുള്ള കാര്യമായിട്ടൊന്നും തനിക്ക് തോന്നുന്നില്ലെന്നും ലിജു പറഞ്ഞു.

06-11-2026

വാ​ഹ​ന​മോ​ഡി​ഫി​ക്കേ​ഷ​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ല: ഗ​താ​ഗ​ത മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​മോ​ഡി​ഫി​ക്കേ​ഷ​ന് അ​നു​മ​തി ന​ല്‍​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണ്‍. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം വാ​ഹ​ന​ങ്ങ​ളു​ടെ രൂ​പ​മാ​റ്റം കേ​ന്ദ്ര നി​യ​മ​ങ്ങ​ള്‍​ക്കും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കും വി​ധേ​യ​മാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ന​ധി​കൃ​ത മോ​ഡി​ഫി​ക്കേ​ഷ​ന് 5000 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കും. മെ​യ് 18 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റ​ത്തി​ന് 5.53 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി​യ​താ​യി മ​ന്ത്രി സ​ഭ​യി​ല്‍ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു.

വാ​ഹ​ന​മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ക്കി​ല്ല എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ന്ന മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ക​ണ​ക്കി​ലാ​ക്കു​ന്ന​ത്. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ വാ​ഹ​ന​മോ​ഡി​ഫി​ക്കേ​ഷ​ന് അ​നു​മ​തി ന​ല്‍​കു​മെ​ന്നാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ വാ​ഗ്ദാ​നം. അ​ന്ന് മു​ത​ല്‍ ത​ന്നെ വി​ഷ​യം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​ധി​കാ​ര​ത്തി​ന് കീ​ഴി​ല്‍ വ​രു​ന്ന​താ​ണെ​ന്ന ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ കെ.​എ​ന്‍. ബാ​ല​ഗോ​പാ​ലി​ന്‍റെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് ഗ​താ​ഗ​ത മ​ന്ത്രി ത​ന്നെ ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന മ​റു​പ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഗ്ദാ​നം വാ​ഗ്ദാ​ന​മാ​യി ത​ന്നെ അ​വ​ശേ​ഷി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്. മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ല സെ​ക്ഷ​ന്‍ 52 പ്ര​കാ​രം വാ​ഹ​ന ഉ​ട​മ​യ്ക്ക് ആ​ര്‍​സി​യി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള മാ​റ്റ​വും വ​രു​ത്താ​ന്‍ ക​ഴി​യി​ല്ല. അ​ഥ​വാ നി​റം അ​ട​ക്കം ഉ​ള്ള​വ മാ​റ്റ​ണ​മെ​ങ്കി​ല്‍ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് മാ​ത്ര​മേ അ​നു​വ​ദി​ക്കൂ എ​ന്നും നി​യ​മം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

06-11-2026

പഞ്ചാബിൽ കർമഭൂമി എക്സ്പ്രസ് ട്രെയിന് തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

രാജപുര: പഞ്ചാബിലെ രാജപുരയ്ക്ക് സമീപം അമൃത്സർ-ബിഹാർ കർമഭൂമി എക്സ്പ്രസ് ട്രെയിനിന്‍റെ നാല് കോച്ചുകൾക്ക് തീപിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. ഈ കോച്ചിൽ നിന്നും തീ മറ്റ് മൂന്ന് കോച്ചുകളിലേക്ക് കൂടി പടരുകയായിരുന്നു. തീപിടിത്തമുണ്ടായ ഉടൻ തന്നെ യാത്രക്കാർ എമർജൻസി ചെയിൻ വലിച്ച് ട്രെയിൻ നിർത്തുകയും പുറത്തിറങ്ങുകയും ചെയ്തതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

വിവരമറിഞ്ഞ ഉടൻ റെയിൽവേ അധികൃതരും ലോക്കൽ പൊലിസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. നിലവിൽ തീ പൂർണമായും അണച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല.

06-11-2026

കൊച്ചിയിൽ 35 ഗ്രാം എംഡിഎംഎയുമായി ലഹരി സംഘത്തിലെ പ്രധാനി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി കൊച്ചിയിൽ നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 35 ഗ്രാം എംഡിഎംഎയുമായി തൃശൂർ സ്വദേശി സിറാജ് (46) ആണ് കൊച്ചി സിറ്റി ഡാൻസഫ് സംഘത്തിന്‍റെ പിടിയിലായത്. നിലവിൽ തൃപ്പൂണിത്തുറ എരൂർ ഭാഗത്താണ് ഇയാൾ താമസിക്കുന്നത്.

കൊച്ചിയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് പിടിയിലായ സിറാജ്. തിരുവനന്തപുരം പാറശാല സ്റ്റേഷനിലും എറണാകുളം മരട് സ്റ്റേഷനിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസ് നിലവിലുണ്ട്. പ്രതി ആരിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നും ആർക്കുവേണ്ടിയാണ് ഇത് കൊച്ചിയിൽ എത്തിച്ചതെന്നും സംബന്ധിച്ചുള്ള വിവരങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്.

കൊച്ചി സിറ്റി പൊലിസ് കമ്മീഷണർ ആർ. നിശാന്തിനിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

06-11-2026

ഞായറാഴ്ച വരെ ഇടിവെട്ട് മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

കൂടാതെ, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഞായറാഴ്ച ഇടുക്കി ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും; ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

06-11-2026

ടി​വി​കെ എം​എ​ൽ​എ​യ്ക്ക് 30 കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്ത കേ​സ്; എ​ഐ​എ​ഡി​എം​കെ നേ​താ​വ് അ​റ​സ്റ്റി​ൽ

മ​ധു​ര: സ​ർ​ക്കാ​രി​നെ​തി​രെ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ​യു​ടെ എം​എ​ൽ​എ​യെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ എ​ഐ​എ​ഡി​എം നേ​താ​വ് പി.​എം. മ​ന്ന​ൻ അ​റ​സ്റ്റി​ൽ. മ​ധു​ര സി​റ്റി സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ആ​ണ് മ​ന്ന​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ധു​ര സെ​ൻ​ട്ര​ൽ ടി​വി​കെ എം​എ​ൽ​എ മ​ദ​ർ ബ​ദ്റു​ദ്ദീ​ൻ എ​ന്ന മു​സ്ത​ഫ​യ്ക്ക് 15 കോ​ടി മു​ത​ൽ 30 കോ​ടി രൂ​പ വ​രെ കൈ​ക്കൂ​ലി വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നാ​ണ് മ​ന്ന​നെ​തി​രെ​യു​ള്ള കേ​സ്. എം​എ​ൽ​എ​യു​ടെ സ​ഹാ​യി ക​ണ വ​ഴി​യി​ലൂ​ടെ​യാ​ണ് ഈ ​അ​ന​ധി​കൃ​ത വാ​ഗ്ദാ​നം ന​ൽ​കി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പൊ​ലി​സ് വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം അ​നു​സ​രി​ച്ച്, ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എം.​പി. ദി​വ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം നാ​ല് മ​ണി​ക്കൂ​റി​ല​ധി​കം മ​ണ്ണാ​നെ ചോ​ദ്യം ചെ​യ്തു. നേ​താ​വി​ന്‍റെ അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് വ​ൻ ജ​ന​ക്കൂ​ട്ടം സ്ഥ​ല​ത്ത് ത​ടി​ച്ചു​കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ദ്ദേ​ഹ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ വേ​ഗ​ത്തി​ലാ​ക്കി വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ൽ, ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ൽ​കി​യ എം​എ​ൽ​എ​യു​ടെ സ​ഹാ​യി ക​ണ​യെ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്.

കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് പി​ന്നി​ലെ വി​ശാ​ല​മാ​യ ശൃം​ഖ​ല പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളും ഓ​ഡി​യോ തെ​ളി​വു​ക​ളും സി​സി​ബി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ടി​വി​കെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മ​റ്റ് പ്ര​ധാ​ന വ്യ​ക്തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലി​സ്.

പാ​ർ​ട്ടി​യു​ടെ ആ​ദ്യ സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന സി. ​ജോ​സ​ഫ് വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​ൻ എം​എ​ൽ​എ​മാ​രെ ചാ​ടി​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഭ​ര​ണ​ക​ക്ഷി​യാ​യ ടി​വി​കെ നേ​ര​ത്തെ​യും ആ​രോ​പി​ച്ചി​രു​ന്നു. അ​ധി​കാ​ര​ത്തി​ൽ വ​ന്ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ മെ​യ് മാ​സ​ത്തി​ൽ ടി​വി​കെ സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​രു​ന്നു.

06-11-2026

മൈക്രോഫിനാൻസ് കേസ്: വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിൽ പ്രതികൾക്കെതിരേ കുറ്റപത്രം നൽകുന്നതിന് സർക്കാരിന് പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

വെള്ളാപ്പള്ളിക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റീസ് എ. ബദറുദ്ദീനാണ് നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഈ കേസിൽ കുറ്റപത്രം നൽകുന്നത് വൈകുകയായിരുന്നു. ഇക്കാര്യം പരിശോധിച്ച കോടതി, മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി അടക്കമുള്ള പ്രതികൾക്കെതിരേ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ കേസിന്‍റെ അന്വേഷണച്ചുമതലയുള്ള എസ്പി എസ്. ശശിധരന് നിർദേശം നൽകി. 

ചേർത്തല സ്വദേശിയായ എം.എസ്. അനിലാണ് വെള്ളാപ്പള്ളിക്കെതിരായ കേസ് ഇഴഞ്ഞുനീങ്ങുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ മേൽനോട്ടത്തിലാണ് കേസ് അനേഷണം പുരോഗമിക്കുന്നത്.

06-11-2026

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ബെ​ൻ​ഫി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

ലി​സ്ബ​ൺ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ബെ​ൻ​ഫി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ലെ​ഷ് പൊ​സ്നാ​നെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

റാ​ഫ സി​ൽ​വ​യും ജി​യാ​ൻ​ലൂ​ക്ക പ്രെ​സ്റ്റി​യാ​നി​യും ഹി​യോ​ർ​ഹൈ സു​ഡാ​കോ​വും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലി​യോ ബെം​ഗ്റ്റ്സ​ണാ​ണ് ലെ​ഷ് പൊ​സ്നാ​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബെ​ൻ​ഫി​ക്ക​യ്ക്ക് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബെ​ൻ​ഫി​ക്ക.

06-11-2026

സോഷ്യലിസ്റ്റ് വിജയം ദുരന്തം; നിത്യാ രാമന്‍റെ വിജയത്തിനെതിരേ ട്രംപ്

ലോ​​സ് ആ​​​ഞ്ച​​​ല​​​സ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​ലി​​​യ ന​​​ഗ​​​ര​​​മാ​​​യ ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ന്‍റെ മേ​​​യ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ രാ​​​ഷ്‌‌​​ട്രീ​​​യ​​നി​​​രീ​​​ക്ഷ​​​ക​​​രെ ഒ​​​ന്ന​​​ട​​​ങ്കം ഞെ​​​ട്ടി​​​ച്ചു​​​കൊ​​​ണ്ട് മ​​​ല​​​യാ​​​ളി​​യാ​​യ നി​​​ത്യ വി. രാ​​​മ​​​ന് ച​​​രി​​​ത്ര​​​വി​​​ജ​​​യം. അതേസമയം, ചരിത്രപ്രാധാന്യമുള്ള നഗരങ്ങളിൽ സോഷ്യലിസ്റ്റുകൾ അധികാരം പിടിച്ചത് ദുരന്തമായിരിക്കുമെന്ന വിമർശവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രംഗത്തുവന്നു.

ചൊ​​​വ്വാ​​​ഴ്ച ന​​​ട​​​ന്ന ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ 52.70 ശ​​​ത​​​മാ​​​നം വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യാ​​​ണ് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​വും സി​​​റ്റി കൗ​​​ൺ​​​സി​​​ല​​​റു​​​മാ​​​യ നി​​​ത്യ, നി​​​ല​​​വി​​​ലെ മേ​​​യ​​​റും ഡെമോക്രാറ്റിക് പാ​​​ർ​​​ട്ടി​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വു​​​മാ​​​യ കാ​​​ര​​​ൻ ബാ​​​സി​​​നെ (47.30 ശതമാനം വോ​​​ട്ട്) അ​​​ട്ടി​​​മ​​​റി​​​ച്ച​​​ത്. ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ന്‍റെ മേ​​​യ​​​ർ പ​​​ദ​​​വി​​​യി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യും ആ​​​ദ്യ ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ക്കാ​​​രി​​​യു​​​മാ​​​ണ് നി​​​ത്യ. ഒ​​​രു​​ഘ​​​ട്ട​​​ത്തി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ തോ​​​റ്റി​​​ട്ടി​​​ല്ലാ​​​ത്ത രാ​​​ഷ്‌‌​​ട്രീ​​​യ അ​​തി​​കാ​​യ​​​നാ​​​യ കാ​​​ര​​​ൻ ബാ​​​സി​​​നെ​​​തി​​​രേ ചെ​​​റു​​​പ്പ​​​ക്കാ​​​രാ​​​യ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് നി​​​ത്യ ഈ ​​​വ​​​ലി​​​യ വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

വ്യാ​​​ഴാ​​​ഴ്ച സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ത്തി​​ലൂ​​ടെ തോ​​​ൽ​​​വി സ​​​മ്മ​​​തി​​​ച്ച കാ​​​ര​​​ൻ ബാ​​​സ്, നി​​​ത്യ രാ​​​മ​​​നെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്കു​​​ക​​​യും സു​​​ഗ​​​മ​​​മാ​​​യ ഭ​​​ര​​​ണ​​​മാ​​​റ്റം ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

ന്യൂ​​​യോ​​​ർ​​​ക്ക് സി​​​റ്റി മേ​​​യ​​​ർ സോ​​​ഹ്റാ​​​ൻ മം​​​ദാ​​​നി, വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​സി മേ​​​യ​​​ർ ജ​​​നീ​​​സ് ലൂ​​​യി​​​സ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കു പി​​​ന്നാ​​​ലെ നി​​​ത്യ രാ​​​മ​​​നും വി​​​ജ​​​യി​​​ച്ച​​​തോ​​​ടെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്ക് ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​ക്ക​​​ൾ എ​​​ത്തു​​​ന്ന​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യ രാ​​​ഷ്‌​​ട്രീ​​​യ മാ​​​റ്റ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

ക​​​ണ്ണീ​​​ര​​​ണി​​​ഞ്ഞ് നി​​​ത്യ

വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം ലോ​​​സ് ആ​​​ഞ്ച​​​ല​​​സി​​​ലെ ഒ​​​റി​​​ജി​​​ന​​​ൽ ഫാ​​​ർ​​​മേ​​​ഴ്സ് മാ​​​ർ​​​ക്ക​​​റ്റി​​​നു പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ ക​​​ണ്ട നി​​​ത്യ രാ​​​മ​​​ൻ വി​​​കാ​​​രാ​​​ധീ​​​ന​​​യാ​​​യി. ലോ​സ് ആ​ഞ്ച​ല​സി​ലെ ജ​ന​ങ്ങ​ളോ​ട് ഞാ​ൻ ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു. ന​ഗ​ര​ത്തെ മ​ഹ​ത്ത​ര​മാ​യ ഒ​രു ഭാ​വി​യി​ലേ​ക്കു ന​യി​ക്കാ​ൻ ന​മു​ക്ക് ഒ​ന്നി​ച്ചു മു​ന്നോ​ട്ടുപോ​കാം  -നി​ത്യ രാ​മ​ൻ പ്ര​തി​ക​രി​ച്ചു.

ന​​​ഗ​​​ര​​​ത്തി​​​ലെ പാ​​​ർ​​​പ്പി​​​ട പ്ര​​​തി​​​സ​​​ന്ധി, ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കു​​​ള്ള സ​​​ഹാ​​​യ​​​ങ്ങ​​​ൾ, പൊ​​​തു​​​സു​​​ര​​​ക്ഷ, അ​​​ടി​​​സ്ഥാ​​​ന​​സൗ​​​ക​​​ര്യ വി​​​ക​​​സ​​​നം, ഹോ​​​ളി​​​വു​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ തൊ​​​ഴി​​​ൽ സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ പ​​​രി​​​ഹ​​​രി​​​ച്ചു ന​​​ഗ​​​ര​​​സ​​​ഭ​​​യെ വ​​​ലി​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കു​​ക​​യാ​​ണ് ത​​​ന്‍റെ ല​​​ക്ഷ്യ​​​മെന്നു നി​​​ത്യ വ്യ​​​ക്ത​​​മാ​​​ക്കി. പ്ര​​​മു​​​ഖ ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ റി​​​ക്ക് ക​​​രു​​​സോ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള​​​വ​​​ർ നി​​​ത്യ​​​യ്ക്ക് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ജ​​​ന​​​വി​​​ധി​​​യും

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ​ലോ​​സ് ആ​​​​ഞ്ച​​​ല​​​സി​​​ലു​​​ണ്ടാ​​​യ വ​​​ൻ കാ​​​ട്ടു​​​തീ​​​യും അ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ങ്ങ​​​ളു​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഏ​​​റ്റ​​​വും നി​​​ർ​​​ണാ​​യ​​​ക​​​മാ​​​യ​​​ത്. ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് ആ​​​ളു​​​ക​​​ളു​​​ടെ ജീ​​​വ​​​നെ​​​ടു​​​ക്കു​​​ക​​​യും നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ചാ​​​മ്പ​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്ത ദു​​​ര​​​ന്ത​​​സ​​​മ​​​യ​​​ത്ത് മേ​​​യ​​​ർ കാ​​​ര​​​ൻ ബാ​​​സി​​​ന്‍റെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ളും ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ മോ​​​ശം ഏ​​​കോ​​​പ​​​ന​​​വും വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി​​​രു​​​ന്നു.
വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന 2027 സൂ​​​പ്പ​​​ർ ബൗ​​​ൾ, 2028 സ​​​മ്മ​​​ർ ഒ​​​ളി​​​മ്പി​​​ക്സ് എ​​​ന്നി​​​വ​​​യ്ക്ക് ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ക​​യെ​​ന്ന​​താ​​ണ് പു​​​തി​​​യ മേ​​​യ​​​റാ​​​യ നി​​​ത്യ രാ​​​മ​​​ന് മു​​​ന്നി​​​ലു​​​ള്ള പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല.

വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ട്രം​​​പ്

‌അ​​​തേ​​​സ​​​മ​​​യം, രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ സോ​​​ഷ്യ​​​ലി​​​സ്റ്റ് നേ​​​താ​​​ക്ക​​​ൾ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​ത് ച​​​രി​​​ത്രം പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ വ​​​ലി​​​യൊ​​​രു ദു​​​ര​​​ന്ത​​​മാ​​​യി​​​രി​​​ക്കു​​മെ​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ഓ​​​വ​​​ൽ ഓ​​​ഫീ​​​സി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ച്ചു.

 

06-11-2026

ചോദ്യംചെയ്യലിന് ഹാജരാകില്ല: ക്രൈംബ്രാഞ്ച് നോട്ടീസ് തള്ളി പിഎസ്‌സി ചെയർമാൻ

തിരുവനന്തപുരം: പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ രണ്ടാമതും ചോദ്യംചെയ്യലിനു ഹാജരാകാനുള്ള ക്രൈംബ്രാഞ്ച് സംഘത്തിന്‍റെ നോട്ടീസ് പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു നിരാകരിച്ചു.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്യലിന് എത്തണമെന്നാണ് ചെയർമാനോട് ആവശ്യപ്പെട്ടത്.

എന്നാൽ, അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഇതിൽ തീരുമാനമാകുന്നതുവരെ ചോദ്യംചെയ്യലിനു ഹാജരാകാൻ കഴിയില്ലെന്നും ചെയർമാൻ രേഖാമൂലം അന്വേഷണസംഘത്തെ അറിയിച്ചു.

ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചശേഷം തുടർനടപടിയിലേക്കു കടക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.

06-11-2026

യുവനടി പ്രതിയായ കേസില്‍ വന്‍ ട്വിസ്റ്റ് ; യുവ ഡോക്ടര്‍ക്കെതിരെ ബലാത്സംഗക്കേസ്

കൊച്ചി: കൊച്ചിയില്‍ യുവ നടി പ്രതിയായ കേസില്‍ വന്‍ ട്വിസ്റ്റ്. മര്‍ദനത്തില്‍ പരിക്കേറ്റ ഡോക്ടര്‍ക്കെതിരെ ഇന്‍ഫോപാര്‍ക്ക് പൊലിസ് ബലാത്സംഗക്കേസ് എടുത്തു. നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറായ ഡോ. ജോണ്‍സണ്‍ കെ. വര്‍ഗീസിനെതിരേയാണ് (41) പൊലിസ് കേസെടുത്തത്. ഇയാളുടെ ഫോണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.

യുവനടിയുടെ ബന്ധുവായ 50കാരിയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ പത്തിനായിരുന്നു കേസിന് ആസ്പദമായ സംഭവം. ഡോക്ടറുടെ പരിചയക്കാരിയായ സ്ത്രീയെ ഇയാള്‍ മദ്യം നല്‍കിയ ശേഷം ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫോപാര്‍ക്ക് പൊലിസ് കേസെടുത്തത്. യുവ ഡോക്ടറെ പ്രമുഖ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയതായാണ് വിവരം.

അതേസമയം, അടുത്ത ബന്ധുവിനെ പീഡനത്തിന് ഇരയാക്കിയ കുടുംബ ഡോക്ടറെ തടങ്കലിലാക്കി മര്‍ദിക്കുകയും പീഡനവിവരം പുറത്തുപറയാതിരിക്കാന്‍ മൂന്നു കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ നടിയും അഭിഭാഷകയുമായ എറണാകുളം ഹില്‍പാലസ് അന്‍സല്‍ സിറ്റി അപ്പാര്‍ട്ട്‌മെന്‍റില്‍ താമസിക്കുന്ന അതുല്യ ചന്ദ്ര (32), നടനും എക്‌സിക്യുട്ടീവ് പ്രൊഡ്യൂസറുമായ ബി. ബിബിന്‍ പെരുമ്പിള്ളി (ബിബിന്‍ ബേബി 42), കെ.ബി. വിഷ്ണു (31) എന്നിവരെ കടവന്ത്ര പൊലിസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതികളായ ഒമ്പതുപേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയ സാഹചര്യത്തിലാണ് പുതിയ ട്വിസ്റ്റ് ഉണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് 6.30ന് പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ എസ്സെന്‍ സ്പ്രിംഗ് ഡേല്‍ അപ്പാര്‍ട്ട്‌മെന്‍റിലായിരുന്നു ഡോക്ടര്‍ക്ക് മര്‍ദനം ഏറ്റത്. പ്രമുഖ യുവനടന്‍ തന്‍റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാര്‍ക്ക് താമസിക്കാന്‍ എടുത്ത അപ്പാര്‍ട്ട്‌മെന്‍റാണിത്.

അടുത്ത ബന്ധുവിന് അസുഖം മൂര്‍ച്ഛിച്ചെന്ന് അതുല്യ അറിയിച്ചതനുസരിച്ചാണ് കുരീക്കാട് സ്വദേശിയായ ഡോക്ടര്‍ അപ്പാര്‍ട്ട്‌മെന്‍റില്‍ എത്തിയത്. എന്നാല്‍ അവിടെ ബന്ധു ഉണ്ടായിരുന്നില്ല. പകരം പലഭാഗത്തായി തമ്പടിച്ചിരുന്ന പ്രതികള്‍ ഡോക്ടറെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു.

ഏതാനും ദിവസം മുമ്പ് ഡോക്ടറില്‍ നിന്നുണ്ടായ പീഡനശ്രമം അടുത്ത ബന്ധു അതുല്യയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡോക്ടറെ കുടുക്കാന്‍ പദ്ധതിയിടുകയായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം രാത്രി 10.30നാണ് ഡോക്ടറെ വിട്ടയച്ചത്.

ചൊവ്വാഴ്ച ആദ്യ ഗഡുവായി 25 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഡോക്ടര്‍ കടവന്ത്ര പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ച്, ഇയര്‍പോഡ് എന്നിവ പ്രതികള്‍ കവര്‍ന്നതായും പരാതിയിലുണ്ടായിരുന്നു.

06-11-2026

മാല പൊട്ടിച്ച കേസ്: 15 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

കാസർഗോഡ്: മാല പൊട്ടിക്കലും വധശ്രമവും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി പതിനഞ്ച് വർഷത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ ബേഡകം പൊലിസ് എറണാകുളത്തുനിന്ന് സാഹസികമായി പിടികൂടി.

കോട്ടക്കുന്ന് പള്ളിക്കര സ്വദേശി മുഹമ്മദ് അറാഫത്താണ് എറണാകുളം കളമശേരിയിൽ നിന്ന് അന്വേഷണ സംഘത്തിന്‍റെ വലയിലായത്. 2011 മേയ് 18-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബേഡകം ചെമ്പക്കാട് വച്ച് ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽനിന്ന് ബൈക്കിലെത്തിയ പ്രതി രണ്ടേമുക്കാൽ പവൻ വരുന്ന സ്വർണ താലിമാല കവർന്നു. മാല പിടിച്ചുപറിക്കുന്നതിനിടയിലുണ്ടായ പിടിവലിയിൽ പരാതിക്കാരിയുടെ കഴുത്തിന് സാരമായി പരിക്കേറ്റിരുന്നു.

തുടർന്ന് ബേഡകം പൊലിസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന ഇയാളെ കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

പ്രതിക്കെതിരെ കാസർഗോഡ് പൊലിസ് സ്റ്റേഷനിൽ ഒരു വധശ്രമക്കേസും നിലവിലുണ്ട്. ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം കളമശേരിയിലെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

06-11-2026

'അ​മ്മ കൊ​ണ്ടു പോ​യി.. !' ചോ​റ്റാ​നി​ക്ക​ര​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മ​ര​ണ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ സ​ജി​തയുടെ വിചിത്രമൊഴി

കൊച്ചി: ചോറ്റാനിക്കരയിൽ ക്ഷേത്ര സത്രത്തിലെ മുറിയിൽ വച്ച് ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സജിത സഹോദരിയുടെ മരണത്തെക്കുറിച്ച് പറയുന്നത് വിചിത്രമായ കാര്യങ്ങൾ. സഹോദരി കണ്ണൂർ കാഞ്ഞിരോട് കൂടാളി തളമുണ്ട കുറുവ വീട്ടിൽ സബിതയെ (45) കൊന്നത് താനാണെന്നും കൊല്ലാൻ തോന്നിയത് കൊണ്ട് കൊന്നതാണെന്നും പറഞ്ഞ സജിത പ്രധാനമായി പറയുന്നത് അമ്മ വിളിച്ചു കൊണ്ടു പോയതാണെന്നാണ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സഹോദരിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചും സജിത കൊലപ്പെടുത്തിയത്. തല ഭിത്തിയിലിടിപ്പിച്ചതായും മുഖത്ത് വെള്ളം ഒഴിച്ച് ശ്വാസം മുട്ടിച്ചതായും പറയുന്നു. ഒരു മുറിയിൽ ഇത്രയെല്ലാം കാര്യങ്ങൾ നടന്നിട്ടും മുറിയിലുണ്ടായിരുന്ന സഹോദരൻ സുധീർ, താനിതൊന്നും അറിഞ്ഞില്ല, ഉറക്കത്തിലായിരുന്നുവെന്ന് പറയുന്നതാണ് അതിലേറെ വിചിത്രമായത്. മുറിയിലെ അടയാളങ്ങളും മറ്റും നീക്കി സുധീറാണ് ബുധനാഴ്ച രാവിലെ സഹോദരി കട്ടിലിൽ നിന്നു വീണു കിടക്കുന്നുവെന്ന് പുറത്തറിയിച്ചത്.

കഴിഞ്ഞ ഒന്നര വർഷമായി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു സഹോദരിമാരെന്നാണ് പറയുന്നത്. ഒക്ടോബർ 29നാണ് ഇരുവരും ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഭജനയ്ക്കായി എത്തിയത്. മൂന്നുദിവസത്തെ ഭജനയ്ക്കുശേഷം നവംബർ രണ്ടിന് നാട്ടിലേക്ക് മടങ്ങി, എങ്കിലും റെയിൽവേ സ്റ്റേഷനിൽവച്ച് സബിത അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് വീണ്ടും ക്ഷേത്രത്തിലെത്തുകയായിരുന്നു.

മേൽശാന്തിയുടെ നിർദ്ദേശാനുസരണം ചോറ്റാനിക്കര സത്രത്തിൽ വീണ്ടും മുറിയെടുത്ത് ഭജന തുടരുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ അറസ്റ്റിലായ സജിത യെ റിമാൻഡ് ചെയ്തു. സുധീർ പൊലിസ് കസ്റ്റഡിയിൽ നിരീക്ഷണത്തിലാണ്.

 

 

06-11-2026

ഡ​ൽ​ഹി​യി​ലും കേ​ര​ള​ത്തി​ലും രാ​ഹു​ൽ ഗാ​ന്ധി​ക്ക് ര​ണ്ട് നി​ല​പാ​ടു​ക​ൾ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും ഡ​ൽ​ഹി​യി​ലും കേ​ര​ള​ത്തി​ലും വ്യ​ത്യ​സ്‌​ത നി​ല​പാ​ടു​ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ എംഎൽഎ. ഡ​ൽ​ഹി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചും മ​തേ​ത​ര​ത്വ​ത്തെ​ക്കു​റി​ച്ചും സ്ത്രീ​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​ന്നു.

അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ അ​വ​സ്ഥ മ​റ്റൊ​ന്നാ​ണ്. കേ​ര​ള​ത്തി​ൽ അ​ദ്ദേ​ഹ​വും കോ​ൺ​ഗ്ര​സും ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​മ്പോ​ൾ ത​ന്നെ ഭ​ര​ണ​ഘ​ട​ന​യ്‌​ക്കെ​തി​രാ​യ നി​ല​പാ​ട് പു​ല​ർ​ത്തു​ന്ന, മ​തേ​ത​ര​ത്വ​ത്തി​ന് തീ​ർ​ത്തും വി​രു​ദ്ധ​മാ​യ​തും ബം​ഗ്ലാ​ദേ​ശി​ലു​ണ്ടാ​യ അ​രാ​ജ​ക​ത്വ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തു​മാ​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​മാ​യി പ​ര​സ്യ രാ​ഷ്ട്രീ​യ സ​ഖ്യ​ത്തി​ലാ​ണ്.

ത​ങ്ങ​ളു​ടെ ഏ​ക ല​ക്ഷ്യം "മ​തം, മ​തം, മ​തം' മാ​ത്ര​മാ​ണെ​ന്ന് പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​വ​രാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ഷ്ട്രീ​യ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലീ​ഗി​ലെ മ​ന്ത്രി​മാ​ർ എ​ന്ന​ത് മ​റ​ക്ക​രു​ത്.

ദി​ല്ലി​യി​ൽ അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളു​ടെ ഭാ​വി​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ, ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലീം ലീ​ഗി​ന്‍റെ സ​മ്മ​ർ​ദ്ദ​ത്തി​ന് വ​ഴ​ങ്ങി പാ​വ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പി​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് വി​സ​മ്മ​തി​ക്കു​ന്നു.

മ​റ്റെ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ദ്ദേ​ഹം ഭ​ര​ണ​ഘ​ട​ന​യെ​ക്കു​റി​ച്ചും മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്നു. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നും അ​വ​രെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ക്കി​നി​ർ​ത്താ​നും ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​യാ​ണ് രാ​ഹു​ലി​ന്‍റെ രാ​ഷ്ട്രീ​യ സ​ഖ്യം. ഇ​ക്കാ​ര്യ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി ഒ​ര​ക്ഷ​രം പോ​ലും മി​ണ്ടു​ന്നി​ല്ലെ​ന്നും രാ​ജീ​വ് പ​റ​ഞ്ഞു.

06-11-2026

ശ്വാ​സ​കോ​ശ​ത്തി​ൽ കാ​ന്തം കു​ടു​ങ്ങി; ആ​റു വ​യ​സു​കാ​ര​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച് ഡോ​ക്ട​ർ​മാ​ർ

കോ​ൽ​ക്ക​ത്ത: ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ കാ​ന്തം പ്ര​ത്യേ​ക കാ​ന്തം​കൊ​ണ്ട് പു​റ​ത്തെ​ടു​ത്തു. ബ​ദു​രി​യ സ്വ​ദേ​ശി അ​റ​ഫാ​ത്ത് അ​ലി (ആ​റ്) എ​ന്ന കു​ട്ടി​യാ​ണ് കോ​ൽ​ക്ക​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പു​തി​യൊ​രു ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യ ചു​മ​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​മ്മ കു​ട്ടി​യെ കോ​ൽ​ക്ക​ത്ത മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഇ​എ​ൻ​ടി വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ എ​ക്‌​സ്‌​റേ​യി​ലും സി​ടി സ്‌​കാ​നി​ലും കു​ട്ടി​യു​ടെ വ​ല​ത് ശ്വാ​സ​കോ​ശ​ത്തി​ൽ ഒ​രു ചെ​റി​യ കാ​ന്തം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബ്രോ​ങ്കോ​സ്കോ​പ്പി​യി​ലൂ​ടെ കാ​ന്തം പു​റ​ത്തെ​ടു​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ങ്കി​ലും അ​ത​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. ഫോ​ഴ്സെ​പ്‌​സ് ഉ​പ​യോ​ഗി​ച്ച് പ​ല​ത​വ​ണ പു​റ​ത്തെ​ടു​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ലോ​ഹ​നി​ർ​മി​ത​മാ​യ ഉ​പ​ക​ര​ണ​ത്തി​ൽ കാ​ന്തം പി​ടി കി​ട്ടാ​തെ വ​ഴു​തി​പ്പോ​യി. ഒ​ടു​വി​ൽ കു​ട്ടി​ക്ക് ശ്വ​സി​ക്കാ​ൻ ബ​ദ​ൽ മാ​ർ​ഗ​മൊ​രു​ക്കാ​ൻ ട്ര​ക്കി​യോ​സ്റ്റ​മി ചെ​യ്യേ​ണ്ടി വ​ന്നു.

നെ​ഞ്ച് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യാ​യ തൊ​റാ​ക്കോ​ട്ട​മി ന​ട​ത്താ​ൻ ആ​ലോ​ചി​ച്ചെ​ങ്കി​ലും പീ​ഡി​യാ​ട്രി​ക് ഐ​സി​യു സൗ​ക​ര്യ​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന്, ശ്വാ​സ​കോ​ശ​ത്തി​ലു​ള്ള കാ​ന്ത​ത്തെ മ​റ്റൊ​രു ശ​ക്തി​യേ​റി​യ കാ​ന്തം ഉ​പ​യോ​ഗി​ച്ച് ആ​ക​ർ​ഷി​ച്ച് പു​റ​ത്തെ​ടു​ക്കാ​മെ​ന്ന ആ​ശ​യം ഡോ​ക്ട​ർ​മാ​രു​ടെ മ​ന​സി​ൽ ഉ​ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡോ. ​ദി​പ്ത്‌​താ​ൻ​ഷു മു​ഖോ​പാ​ധ്യാ​യ മാ​നി​ക്ത​ല​യി​ലെ​ത്തി പ്ര​ഭാ​ക​ർ ക​രാ​ർ എ​ന്ന ലെ​യ്ത് പ​ണി​ക്കാ​ര​ന്‍റെ സ​ഹാ​യം തേ​ടി. കു​ട്ടി​യു​ടെ എ​ക്സ്റേ പ​രി​ശോ​ധി​ച്ച പ്ര​ഭാ​ക​ർ, ഉ​ള്ളി​ലു​ള്ള​ത് ക​ളി​പ്പാ​ട്ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധാ​ര​ണ കാ​ന്ത​മാ​ണെ​ന്നും അ​തു​കൊ​ണ്ടാ​ണ് ഫോ​ഴ്സെ​പ്‌​സി​ൽ പി​ടി കി​ട്ടാ​ത്ത​തെ​ന്നും തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ത്തി​ന്‍റെ അ​ഗ്ര​ത്തി​ൽ ഘ​ടി​പ്പി​ക്കാ​ൻ​ത​ക്ക​വ​ണ്ണം പ്ര​ത്യേ​ക ശ​ക്തി​യു​ള്ള ഒ​രു കാ​ന്തം അ​ദ്ദേ​ഹം നി​ർ​മി​ച്ചു​ന​ൽ​കി.

ഡോ. ​സൗ​മേ​ന്ദ്ര​നാ​ഥ് ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്തി. പ്ര​ത്യേ​കം നി​ർ​മി​ച്ച കാ​ന്തം ഉ​പ​ക​ര​ണ​ത്തി​ന്‍റെ അ​ഗ്ര​ത്തി​ൽ ഘ​ടി​പ്പി​ച്ച് ശ്വാ​സ​കോ​ശ​ത്തി​ൽ കു​ടു​ങ്ങി​യ കാ​ന്ത​ത്തി​ന് സ​മീ​പ​മെ​ത്തി​ച്ചു. പ്ര​ത്യേ​ക കാ​ന്ത​ത്തി​ന്‍റെ ആ​ക​ർ​ഷ​ണ​ശ​ക്തി​യി​ൽ ചെ​റി​യ കാ​ന്തം ഉ​പ​ക​ര​ണ​ത്തി​ലേ​ക്ക് ഒ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ മൂ​ന്നു​ദി​വ​സ​ത്തോ​ള​മാ​യി 13 ത​വ​ണ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് കു​ട്ടി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ നി​ന്ന് കാ​ന്തം പു​റ​ത്തെ​ടു​ത്ത​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്ക് ശേ​ഷം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ കു​ട്ടി നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രു കു​ഞ്ഞി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​ഭാ​ക​ർ ക​രാ​ർ പ്ര​തി​ക​രി​ച്ചു.

06-11-2026

പി.​പി. ദി​വ്യക്കെ​തി​രേ​യു​ള്ള വി​ജി​ല​ൻ​സ് കേ​സ്: ‘സിൽക്കി’ൽ നിന്ന് രേഖകൾ പിടിച്ചെടുത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ മു​ൻ പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു​മാ​യ പി.​പി. ദി​വ്യ​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സി​ൽ​ക്കി​ൽ (സ്റ്റീ​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ കേ​ര​ള ലി​മി​റ്റ​ഡ്) നി​ന്ന് വി​ജി​ല​ൻ​സ് സം​ഘം സു​പ്ര​ധാ​ന രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

ക​ണ്ണൂ​രി​ലെ ഓ​ഫി​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ഞ്ചു ഫ​യ​ലു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ് സൂ​ച​ന. സി​ൽ​ക്ക് മു​ഖേ​ന​യാ​ണ് കാ​ർ​ട്ട​ൺ ഇ​ന്ത്യ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ക​രാ​റു​ക​ൾ ല​ഭി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

കാ​ർ​ട്ട​ൺ ഇ​ന്ത്യ ക​മ്പ​നി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി​യ 12 കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഞ്ച് ഫ​യ​ലു​ക​ള​ട​ക്കം വി​വി​ധ രേ​ഖ​ക​ൾ ഇ​വി​ടെ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​ഴി​മ​തി ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ സി​ൽ​ക്കി​നാ​ണ് ക​രാ​റു ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ വാ​ദം.

കാ​ർ​ട്ട​ണ്‍ ഇ​ന്ത്യ​ക്ക് ഉ​പ​ക​രാ​ർ ന​ൽ​കി​യ​ത് സി​ല്‍​ക്കാ​ണ്. സി​ൽ​ക്കി​ന് ന​ൽ​കി​യ ക​രാ​റു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും എ​ങ്ങ​നെ കാ​ർ​ട്ട​ൺ ഇ​ന്ത്യ അ​ല​യ​ൻ​സ് ക​മ്പ​നി​യു​ടെ കൈ​വ​ശം എ​ത്തി​യെ​ന്നാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് പി​ടി​ച്ചെ​ടു​ത്ത ഫ​യ​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​രു​ടെ സേ​വ​ന​വും വി​ജി​ല​ൻ​സ് തേ​ടി​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും സി​ൽ​ക്കി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​നു​ശേ​ഷ​മാ​കും തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യെ​ന്നും വി​ജി​ല​ൻ​സ് സം​ഘം പ​റ​ഞ്ഞു.

06-11-2026

ടോമിൻ ജെ. തച്ചങ്കരിയുടെ വിദേശയാത്രാ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി വിദേശയാത്രാ അനുമതി തേടി സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ കടുത്ത വിമർശനം. ഗുരുതരമായ രോഗമാണെന്ന് പറയുന്നയാൾ എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.

ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലല്ലോ എന്ന് ഓർമ്മിപ്പിച്ച കോടതി, കോടതിയെ കബളിപ്പിക്കാൻ നോക്കിയാൽ ജാമ്യം റദ്ദാക്കുമെന്നും മുന്നറിയിപ്പ് നൽകി. കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

ശിക്ഷിക്കപ്പെട്ടതിനു ശേഷം അസുഖമാണെന്ന് പറഞ്ഞ് ആശുപത്രിയിൽ കഴിഞ്ഞയാൾ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്നാണ് ജസ്റ്റീസ് എ. ബദറുദ്ദീൻ കഴിഞ്ഞദിവസവും വിമർശിച്ചത്. 'ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം' കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണമെന്നും കോടതി പറഞ്ഞിരുന്നു.

2003 മുതൽ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കഴിഞ്ഞ സെപ്റ്റംബർ 17നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ ജെ. തച്ചങ്കരിയെ നാല് വർഷം കഠിന തടവിനും 30.84 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. തുടർന്ന് ഒക്ടോബർ 15ന് അപ്പീൽ തീർപ്പാകുന്നതുവരെ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്ത് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി തച്ചങ്കരി കോടതിയെ സമീപിച്ചത്.

06-11-2026

വെറും ഉല്ലാസം! കാളയും കഴുതയും പ്രണയത്തിൽ!

കാ​ള​യും ക​ഴു​ത​യും ത​മ്മി​ലു​ള്ള അപൂർവ പ്ര​ണ​യ​മാ​ണ് ഇ​പ്പോ​ൾ ശാ​സ്ത്ര​ലോ​ക​ത്തി​ന് അ​ദ്ഭു​തം! രാ​വി​ലെ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളി​ലെ​ത്തുമ്പോ​ഴും തീ​റ്റ​തേ​ടുമ്പോ​ഴും മ​ല​മു​ക​ളി​ൽ​നി​ന്നു​ വ​ഴി​യി​റ​ങ്ങു​മ്പോ​ഴും അ​വ​ർ ഒ​ന്നി​ച്ചാ​ണ്. ഇ​ട​യ്ക്കി​ടെ വി​ചി​ത്ര ശ​ബ്ദ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് ക​ഴു​ത കാ​ള​യെ ആ​ക​ർ​ഷി​ക്കു​ന്നു, കാ​ള തി​രി​ച്ചും. ശ​ബ്ദ​മു​ണ്ടാ​ക്കി ഇ​വ​ർ മേ​ച്ചി​ൽ​പ്പു​റ​ങ്ങ​ളി​ലൂ​ടെ ഉല്ലസിച്ചു​ന​ട​ക്കു​ന്നു. എ​ന്നാ​ൽ ഈ ​പ്ര​ണ‍​യ​ക​ഥ​യി​ൽ നാ​യി​ക​യി​ല്ല! 'അ​ക്കിലി' എ​ന്നു പേ​രി​ട്ട കാ​ള​യും 'പ​ട്രോ​ക്‌​ളോ' എ​ന്ന ആ​ൺ​ക​ഴു​ത​യു​മാ​ണു താ​ര​ങ്ങ​ൾ!

ഒ​രേ വ​ർ​ഗ​ത്തി​ലും ഒ​രേ ലിം​ഗ​ത്തി​ലുമുള്ള ജീ​വി​ക​ൾ അ​ടു​ത്തി​ട​പ​ഴ​കു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ, വ്യ​ത്യ​സ്ത ആ​ൺ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മൃ​ഗ​ങ്ങ​ളു​ടെ 'അ​പൂ​ർ​വ​രാ​ഗം' ഗൗ​ര​വ​ത്തോ​ടെ​യാ​ണു ഗ​വേ​ഷ​ക​ർ കാണു​ന്ന​ത്. എ​ത്യോ​പ്യ​ൻ പീ​ഠ​ഭൂ​മി​യി​ൽ കു​ര​ങ്ങു​ക​ളെ​ക്കു​റി​ച്ചു​ള്ള ഗ​വേ​ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന ഇ​റ്റാ​ലി​യൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​കസം​ഘ​മാ​ണ് ആ​ൺ​വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കാ​ള​യു​ടെ​യും ക​ഴു​ത​യു​ടെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​മ​ത്തി​ന്‍റെ​യും അ​പൂ​ർ​വ​ബ​ന്ധ​ത്തി​നു ദൃ​ക്സാ​ക്ഷി​ക​ളാ​യ​ത്.

പ​ഠ​ന റി​പ്പോ​ർ​ട്ട് അ​ന്താ​രാ​ഷ്‌​ട്ര ശാ​സ്ത്ര​മാ​സി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചിട്ടുണ്ട്. വ്യ​ത്യ​സ്ത വ​ർ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ജീ​വി​ക​ൾ​ക്കി​ട​യി​ൽ ഇ​ത്ത​ര​മൊ​രു ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​തു ശാ​സ്ത്ര ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണെ​ന്നു പ​ഠ​നം വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം, കാ​ള​യും ക​ഴു​ത​യും ത​മ്മി​ലു​ള്ള ബ​ന്ധം പ്രാ​ദേ​ശി​ക ഇ​ട​യ​ന്മാ​ർ​ക്കു നേ​ര​ത്തെ അ​റി​യാം. സ്വ​ന്തം വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട മ​റ്റ് പെ​ൺ/​ആ​ൺ മൃ​ഗ​ങ്ങ​ൾ ചു​റ്റു​മു​ള്ള​പ്പോ​ഴും ഇ​രു​വ​ർ​ക്കും ഒ​ന്നി​ച്ചു സ​മ​യം ചെ​ലവ​ഴി​ക്കാ​നാ​ണു താ​ത്പ​ര്യം. കാളയെ താത്പര്യത്തോടെയാണു കഴുത സ്വീകരിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിച്ചു.

വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളാ​യ​തു​കൊ​ണ്ട്, ഇ​വ​യു​ടെ പെ​രു​മാ​റ്റം വ​ന്യ​ജീ​വി​ക​ളു​ടേതിനു സമാനമാണെന്നു ക​രു​താ​നാ​കി​ല്ല. മൃ​ഗ​ങ്ങ​ളു​ടെ പെ​രു​മാ​റ്റം, ചി​ന്തി​ക്കു​ന്ന​തി​ലും എ​ത്ര​യോ വൈ​വി​ധ്യ​പൂ​ർ​ണ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. മൃ​ഗ​ങ്ങ​ൾ കേ​വ​ലം വം​ശ​വ​ർ​ധ​നയ്ക്കുവേണ്ടി മാത്രമല്ല, ഉല്ലാസത്തിനായി തീ​ർ​ത്തും വ്യ​ത്യ​സ്ത​മാ​യ വ​ർഗ​ങ്ങ​ളു​മാ​യി ഇ​ത്ത​രം ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കാ​റു​ണ്ടാകാമെന്നു ഗവേഷകർ അഭിപ്രായപ്പെടുന്നു.

06-11-2026

മന്ത്രിയുടെ അതൃപ്തി; എക്സൈസ് കമ്മീഷണർ സാംബശിവറാവു തെറിച്ചു

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവറാവുവിനെ മാറ്റി. അഡീഷണൽ കമ്മീഷണർക്ക് താത്കാലിക ചുമതല നൽകി. എക്സൈസ് മന്ത്രി എം. ലിജുവിന്‍റെ അതൃപ്‌തിക്ക് പിന്നാലെയാണ് മാറ്റം.

എക്സൈസ് മന്ത്രി അറിയാതെ മൂന്നു ബീയര്‍ വൈൻ പാര്‍ലറുകള്‍ക്ക് ബാര്‍ ലൈസന്‍സ് നൽകിയതിൽ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി രംഗത്തെത്തിയിരുന്നു. നിയമസഭാ ചോദ്യത്തിന് ഉത്തരം നൽകാൻ ബാറുകളുടെ എണ്ണമെടുത്തപ്പോഴോണ് സര്‍ക്കാരിന്‍റെ കാലത്ത് മൂന്ന് ബാര്‍ ലൈസൻസ് പുതുക്കൽ എക്സൈസ് മന്ത്രി അറിഞ്ഞത്.

പുതിയ നയം തീരുമാനിക്കാനിരിക്കെ സര്‍ക്കാര്‍ അറിയാതെ ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍‍ഡ് ചെയ്തിരുന്നു.

06-11-2026

മ​ഞ്ചേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി ആ​റ് പേ​ർ പി​ടി​യി​ൽ

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ 15 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 356.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ആ​റു​പേ​ർ പി​ടി​യി​ൽ. മ​ഞ്ചേ​രി, മൊ​റ​യൂ​ർ, പൂ​ക്കോ​ട്ടൂ​ർ, മ​ല​പ്പു​റം, കോ​ഡൂ​ർ, കോ​ട്ട​ക്ക​ൽ, ച​ട്ടി​പ്പ​റ​മ്പ് എ​ന്നീ ടൗ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സി​ന്ത​റ്റി​ക് ല​ഹ​രി​വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ക​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം ഡാ​ൻ​സാ​ഫ് ടീ​മും മ​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട‌​ർ ശി​ശി​ര ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

മ​ല​പ്പു​റം കോ​ഡൂ​ർ സ്വ​ദേ​ശി കാ​ട്ടു​മു​ണ്ട വീ​ട്ടി​ൽ മ​നോ​ജ് (46), മൊ​റ​യൂ​ർ സ്വ​ദേ​ശി മ​ഞ്ചേ​രി പ​റ​മ്പ​ൻ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (38), വ​ള്ളു​വ​മ്പ്രം അ​റ​വ​ങ്ക​ര സ്വ​ദേ​ശി മ​ന്നേ​തൊ​ടി വീ​ട്ടി​ൽ അ​ബ്‌​ദു​റ​ഹി​മാ​ൻ (44), പൂ​ക്കോ​ട്ട സ്വ​ദേ​ശി പ​ന​മ്പു​ഴ വീ​ട്ടി​ൽ ന​വാ​സ് (27) മ​ല​പ്പു​റം ചെ​മ്മ​ങ്ക​ട​വ് കോ​ഡൂ​ർ സ്വ​ദേ​ശി എ​റി​യാ​ട് വെ​ള്ള​ങ്ങ​ര വീ​ട്ടി​ൽ ഇ.​വി. ന​ജീം (41), മ​ല​പ്പു​റം കോ​ഡൂ​ർ ഒ​റ്റ​ത്ത​റ സ്വ​ദേ​ശി പാ​റ​മ്മ​ൽ വീ​ട്ടി​ൽ ഫൈ​സ​ൽ (33) എ​ന്നി​വ​രെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തി​ൻ്റെ അ​ടി​സ്‌​ഥാ​ന​ത്തി​ൽ പൂ​ക്കോ​ട്ടൂ​ർ അ​റ​വ​ങ്ക​ര​യി​ൽ സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളി​ൽ നി​ന്ന് എം​ഡി​എം​എ വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 15000 രൂ​പ​യും ല​ഹ​രി​മ​രു​ന്ന് തൂ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ൽ ത്രാ​സും എം​ഡി​എം​എ ചെ​റു പാ​ക്ക​റ്റി​ൽ ആ​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ചെ​റി​യ സി​പ് ലോ​ക്ക് ക​വ​റു​ക​ളു​ടെ പാ​ക്ക​റ്റും ആ​റ് ഗ്ലാ​സ് ഫ്യൂ​മു​ക​ളും ഗ്യാ​സ് ലൈ​റ്റ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

മ​ല​പ്പു​റം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം ഡി​വൈ​എ​സ്‌​പി ബി. ​അ​നി​ൽ, നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​ൻ. സു​നി​ൽ​കു​മാ​ർ, മ​ഞ്ചേ​രി പൊ​ലി​സ് ഇ​ൻ​സ്പെ​ക്‌​ട​ർ ടി.​ജി. ദി​ലീ​പ് എ​ന്നി​വ​രും റെ​യ്‌​ഡ്‌ ന​ട​ത്തി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Corehub Up