ന്യൂസിലൻഡിനെതിരെ ബാറ്റ് ചെയ്യുന്ന വെസ്റ്റ് ഇൻഡീസിന്റെ ഷിംറോൺ ഹെറ്റ്മയർ
ബ്രിഡ്ജ്ടൗൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് വെസ്റ്റ് ഇൻഡീസ് വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 269 റൺസ് വിജയലക്ഷ്യം 47.3 ഓവറിൽ വെസ്റ്റ് ഇൻഡീസ് മറികടന്നു. 69 റൺസെടുത്ത ഷിംറോൺ ഹെറ്റ്മയറിന്റെയും 61 റൺസെടുത്ത ഷെർഫെയ്ൻ റൂതർഫോർഡിന്റെയും 39 റൺസെടുത്ത ഷായ് ഹോപിന്റെയും മികവിലാണ് വെസറ്റ് ഇൻഡീസ് ലക്ഷ്യം മറികടന്നത്.
ന്യൂസിലൻഡിന് വേണ്ടി ജെയ്ഡൻ ലെന്നോക്സും ജേക്കബ് ഡഫിയും മൂന്ന് വിക്കറ്റ് വീതമെടുത്തു. നഥാൻ സ്മിത്തും മൈക്കൽ ബ്രെയ്സ്വെല്ലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 268 റൺസെടുത്തത്. ടോം ലാതത്തിന്റെയും നിക്ക് കെല്ലിയുടെയും വിൽ യംഗിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് കിവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ലാതം 69 റൺസും കെല്ലി 64 റൺസും യംഗ് 56 റൺസുമാണെടുത്തത്.
വെസ്റ്റ് ഇൻഡീസിന് വേണ്ടി അൽസാരി ജോസഫും വൈറ്റൽ ലാവെസും രണ്ട് വിക്കറ്റ് വീതം എടുത്തു. മാത്യൂ ഫോർഡെ, ജെയ്ഡൻ സിയാലെസ്, ഗുഡാകേഷ് മോതി എത്തിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പര ന്യൂസിലൻഡ് 3-2ന് സ്വന്തമാക്കി.
Tags : west indies beats new zealand fifth match odi series