x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ർ​ജ​ന്‍റീ​ന​യ്ക്ക് പ​ണി​വ​രു​ന്നു; കൂ​ട്ട​ത്ത​ല്ലി​ൽ ഫി​ഫ അ​ന്വേ​ഷ​ണം പ്രഖ്യാപിച്ചു

സ്പോർട്സ് ഡെസ്ക്
Published: July 21, 2026 12:26 PM IST | Updated: July 21, 2026 12:30 PM IST

ലോ​ക​ക​പ്പ് ഫൈ​നൽ മത്സരത്തിനുശേഷം അ​ർ​ജ​ന്‍റീ​ന താരങ്ങൾ സ്‌​പാ​നി​ഷ് താ​ര​ങ്ങ​ളെ ആക്രമിക്കുന്നതിന്‍റെ ദൃശ്യം.

ന്യൂ​യോ​ർ​ക്ക്: ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ സ്‌​പാ​നി​ഷ് താ​ര​ങ്ങ​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യ്ക്കെ​തി​രെ ഫി​ഫ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. അ​ർ​ജ​ന്‍റീ​ന​യു​ടെ പ്ര​തി​രോ​ധ താ​രം മൊ​ളീ​ന, മി​ഡ്ഫീ​ൽ​ഡ​ർ ലി​യാ​ന്ദ്രൊ പ​ര​ദേ​സ്, സ​ഹ​പ​രി​ശീ​ല​ക​ൻ ഫാ​ബി​യ​ൻ അ​യാ​ള എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ഫി​ഫ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്.

ഫി​ഫ ഡി​സി​പ്ലി​ന​റി ആ​ക്ടിലെ ആ​ർ​ട്ടി​ക്കി​ൾ 36 പ്ര​കാ​രം വി​ഷ​യം പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക പ്രോ​സി​ക്യൂ​ട്ട​റെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്ന് തെ​ളി​ഞ്ഞാ​ൽ വി​ല​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ൾ താ​ര​ങ്ങ​ൾ​ക്ക് നേ​രി​ടേ​ണ്ടി വ​രും.

ഫൈ​ന​ലി​ന് ശേ​ഷം സ്പാ​നി​ഷ് താ​ര​ങ്ങ​ളു​ടെ ആ​ഘോ​ഷ​ത്തി​നി​ടെ അ​ർ​ജ​ന്‍റീ​ന പ്ര​തി​രോ​ധ താ​രം മൊ​ളീ​ന സ്പാ​നി​ഷ് ക്യാ​പ്റ്റ​ൻ റോ​ഡ്രി​യെ ഇ​ടി​ച്ച​താ​ണ് ഗ്രൗ​ണ്ടി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. തു​ട​ർ​ന്ന് രം​ഗം വ​ഷ​ളാ​ക്കി​യ മി​ഡ്ഫീ​ൽ​ഡ​ർ പ​ര​ദേ​സ്, സ്പെ​യി​ന്‍റെ എ​റി​ക് ഗാ​ർ​സ്യ​യു​ടെ ക​ഴു​ത്തി​ൽ പി​ടി​ക്കു​ക​യും ഗാ​വി​യെ ത​ള്ളി​യി​ട്ട ശേ​ഷം ഗാ​വി​ക്ക് നേ​രെ ബൂ​ട്ട് എ​റി​യു​ക​യും ചെ​യ്തു.

കൂ​ടാ​തെ സ്പാ​നി​ഷ് താ​രം ഡാ​നി ഓ​ൽ​മോ​യു​ടെ ക​ഴു​ത്തി​ന് പി​ടി​ച്ച് ഫാ​ബി​യ​ൻ അ​യാ​ള ത​ള്ളു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. മൈ​താ​ന​ത്തെ ഈ ​അ​ച്ച​ട​ക്ക​ലം​ഘ​നം വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ഫി​ഫ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

Tags : Assault SpanishPlayers Argentina FIFA FifaWorldCup

Recent News

Corehub Up