x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മുറസു' ദുർബലമാകും; സംസ്ഥാനത്ത് ഞായറാഴ്ച വരെ ഇടിയോടുകൂടി മഴയെത്തും, യെല്ലോ അലർട്ട്

വെബ് ഡെസ്ക്
Published: November 3, 2026 03:39 PM IST | Updated: November 3, 2026 03:39 PM IST

Image for representation

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ബുധനാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിലെ ശക്തമായ ചുഴലിക്കാറ്റ് മുറസു കരയിൽ പ്രവേശിച്ചു. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിന് മുകളിൽ ശക്തമായ ചുഴലിക്കാറ്റായി മുറസു തുടരുന്നു. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങാനും ചുഴലിക്കാറ്റായി ദുർബലപ്പെടാനും സാധ്യതയുണ്ട്. തുടർന്ന് ഇന്ന് അർധരാത്രിയോടെ വീണ്ടും ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദ്ദമായി മാറാനുമാണ് സാധ്യത.

ലക്ഷദ്വീപിനും സമീപപ്രദേശങ്ങൾക്കും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തീരദേശ കർണാടകയ്ക്ക് മുകളിലും തെക്കൻ തമിഴ്‌നാടിന് മുകളിലും ചക്രവാതച്ചുഴികൾ നിലനില്ക്കുന്നു. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

Tags : Weather WeatherUpdate WeatherForecast WeatherAlert Rain Rainfall Monsoon Thunderstorm Lightning Thunder RainyDay Climate Meteorology

Recent News

Corehub Up