x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമരങ്ങളുടെ പേരിൽ സ്ഥലങ്ങൾ അനിശ്ചിതമായി കൈയടക്കിവയ്ക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

വെബ് ഡെസ്ക്
Published: November 3, 2026 02:13 PM IST | Updated: November 3, 2026 02:15 PM IST

സുപ്രീം കോടതി

ന്യൂഡൽഹി: സമരങ്ങളുടെ പേരിൽ പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈയടക്കിവയ്ക്കാൻ ആർക്കും അവകാശമില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ പോലും പ്രക്ഷോഭങ്ങൾക്ക് കൃത്യമായ സമയപരിധി ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

സെൻട്രൽ ഡൽഹിയിലെ ജന്തർ മന്ദറിലും രാംലീലാ മൈതാനത്തും നടന്ന വൻ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ സുപ്രധാന പരാമർശം.

കഴിഞ്ഞ മാസം പ്രതിപക്ഷ പാർട്ടികളും മറ്റു സംഘടനകളും ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹിയിൽ നടത്തിയ മാർച്ചുകളും പ്രക്ഷോഭങ്ങളും കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മുൻപ് ജന്തർ മന്തറിന് നൽകിയിരുന്ന 'പ്രതിഷേധ സ്ഥലം' എന്ന പദവി സർക്കാർ എടുത്തുമാറ്റുകയും, രാംലീല മൈതാനം ഉൾപ്പെടെ മൂന്ന് ബദൽ സ്ഥലങ്ങൾ ഇതിനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സമരത്തിന് ആഹ്വാനം ചെയ്യുന്നവർ അതിന്‍റെ അനന്തരഫലങ്ങളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഒരു സ്ഥലവും എക്കാലത്തേക്കും കൈയേറിവയ്ക്കാൻ ആർക്കും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. മറ്റ് പ്രതിഷേധക്കാർക്കും കർഷകർക്കും അഭിഭാഷകർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എല്ലാവർക്കും തുല്യ അവസരം നൽകേണ്ടതുണ്ടെന്നും കോടതി ഓർമിപ്പിച്ചു.

Tags : Protest Courts SupremeCourt RamlilaMaidan JantarMantar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up