x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​തി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ; ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ ഓ​ഡി​റ്റോ​റി​യം അ​ടി​ച്ചു​ത​ക​ർ​ത്ത് ബ​ന്ധു​ക്ക​ൾ

വെബ് ഡെസ്ക്
Published: November 3, 2026 11:07 AM IST | Updated: November 3, 2026 11:07 AM IST

പാ​യ​ൽ അ​ക്ഷ​യ് സാം​ബ്രെ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പു​നെ​യി​ൽ യു​വ​തി​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​യ​ൽ അ​ക്ഷ​യ് സാം​ബ്രെ​യാ​ണ് (33) മു​കു​ന്ദ് ന​ഗ​റി​ലെ ഭ​ർ​ത്താ​വി​ന്‍റെ വ​സ​തി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​മു​ഖ വ്യ​വ​സാ​യി​യും ഖേ​ദ് ശി​വ​പു​രി​ലെ 'ന​ക്ഷ​ത്ര പാ​ല​സ്' ഉ​ട​മ​ക​ളു​മാ​യ കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് പാ​യ​ൽ. മ​ര​ണ​ത്തി​ന് പി​ന്നാ​ലെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ഭ​ർ​തൃ​പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്യാ​ണ മ​ണ്ഡ​പം അ​ടി​ച്ചു​ത​ക​ർ​ത്തു.

ഭ​ർ​തൃ​പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 'സാം​ബ്രെ പാ​ല​സ്' ഓ​ഡി​റ്റോ​റി​യ​ത്തി​ന് പി​ന്നി​ലെ വീ​ട്ടി​ലാ​ണ് പാ​യ​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​റു വ​ർ​ഷം മു​മ്പാ​യി​രു​ന്നു പാ​യ​ലി​ന്‍റെ വി​വാ​ഹം. ഇ​വ​ർ​ക്ക് നാ​ലു വ​യ​സു​ള്ള ഒ​രു മ​ക​ളു​മു​ണ്ട്.

ഭ​ർ​തൃ​വീ​ട്ടു​കാ​ർ പാ​യ​ലി​നോ​ട് നി​ര​ന്ത​രം സ്വ​ർ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് യു​വ​തി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. യു​വ​തി​യു​ടെ മ​ര​ണ​വാ​ർ​ത്ത​യ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ബ​ന്ധു​ക്ക​ൾ ഓ​ഡി​റ്റോ​റി​യം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പാ​യ​ലി​ന്‍റെ ഭ​ർ​ത്താ​വും ഭ​ർ​തൃ​വീ​ട്ടു​കാ​രും ഒ​ളി​വി​ൽ പോ​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു. ഇ​വ​ർ​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Dead Home Auditorium

Recent News

Corehub Up