ബന്ദികളെ രക്ഷപ്പെടുത്തിയപ്പോൾ
ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന കപ്പലായ 'അസിനി'യും അതിലുണ്ടായിരുന്ന 20 ജീവനക്കാരെയും ഇന്ത്യൻ നാവികസേന സുരക്ഷിതമായി മോചിപ്പിച്ചു. 48 മണിക്കൂർ നീണ്ട തീവ്രമായ ദൗത്യത്തിലൂടെയാണ് സമുദ്ര സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സേന ഈ നേട്ടം കൈവരിച്ചത്.
സൊമാലിയയുടെ വടക്കുകിഴക്കൻ തീരത്തുള്ള ബന്ദർ ബെയ്‌ലയ്ക്കും ഹാഫൂണിനും ഇടയിൽവച്ച് ഒക്ടോബർ 29-നാണ് ആയുധധാരികളായ കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് കോൽക്കത്തയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
ദൗത്യത്തിന് പിന്തുണയായി പി-8ഐ സമുദ്ര നിരീക്ഷണ വിമാനവും എംക്യു-9 പ്ലാറ്റ്‌ഫോമുകളും സജ്ജമാക്കിയിരുന്നു. ഇതിനുപുറമേ ഇന്ത്യൻ വ്യോമസേനയുടെ സി-17 വിമാനത്തിൽനിന്ന് എയർഡ്രോപ്പ് വഴിയാണ് മറൈൻ കമാൻഡോകളെ ദൗത്യസ്ഥലത്തേക്ക് എത്തിച്ചത്.
വിജയകരമായ ദൗത്യത്തിൽ പങ്കാളികളായ മുഴുവൻ സൈനികരെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
Tags : Defence IndianNavy Hostages SomaliPirates Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash