Image for representation
ആലുവ: ആലുവ പുളിഞ്ചോട് ജംഗ്ഷനില്‍ ദേശീയപാതയില്‍ അഞ്ച് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ സിഗ്നലില്‍ കാത്തുകിടക്കുകയായിരുന്ന വാഹനങ്ങളുടെ പിന്നിലേക്ക് അമിതവേഗതയിലെത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മുന്നിലുണ്ടായിരുന്ന കാറുകള്‍ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏറ്റവും പിന്നിലിടിച്ച കാറിന്‍റെ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. നിസാര പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടര്‍ന്ന് കൊച്ചി-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടര്‍ന്ന് ഹൈവേ പൊലിസും നാട്ടുകാരും ചേര്‍ന്ന് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തില്‍ പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.