x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാലടി സര്‍വകലാശാലയിലെ പരീക്ഷാ തര്‍ക്കം: ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി ബ്യൂറോ
Published: November 3, 2026 10:57 AM IST | Updated: November 3, 2026 10:57 AM IST

കേരള ഹൈക്കോടതി (File Photo)

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനിലായ 16 വിദ്യാര്‍ഥികള്‍ക്കു പരീക്ഷയെഴുതാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍വകലാശാലയും വൈസ് ചാന്‍സലര്‍ സിസ തോമസും നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും.

മതിയായ ഹാജരുണ്ടയെന്നു പോലും നോക്കാതെയാണു പരീക്ഷയെഴുതാന്‍ സിംഗിള്‍ബെഞ്ച് അനുമതി നല്‍കിയതെന്നടക്കം ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ ഹര്‍ജി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജയിലില്‍ കഴിയുന്നവരെ പോലും പരീക്ഷയെഴുതാന്‍ അനുവദിക്കാറുണ്ടെന്നും ഒരു സര്‍വകലാശാലയ്ക്ക് എങ്ങനെയാണ് ഇങ്ങനെ പരീക്ഷാ അനുമതി നിഷേധിക്കാന്‍ സാധിക്കുന്നതെന്നും വിദ്യാര്‍ഥികളുടെ അഭിഭാഷകന്‍ വാദം.

സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടും സര്‍വകലാശാല പരീക്ഷാ ഫീസ് വാങ്ങി തുടര്‍നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ഥികള്‍ കോടതിയലക്ഷ്യ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 13ന് സര്‍വകലാശാല സിന്‍ഡിക്കറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായിരുന്നു സസ്‌പെന്‍ഷന്‍ നടപടി. രണ്ടു മാസം കഴിഞ്ഞിട്ടും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഫീസ് സ്വീകരിച്ച് പരീക്ഷയെഴുതാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

Tags : HighCourt KaladyUniversity Verdict

Recent News

Corehub Up