ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട: അടൂര്‍ പൊലിസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറിയ കേസിൽ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്തേക്കില്ലെന്ന് റിപ്പോർട്ടുകൾ.
ശ്രീനാദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്നത് ഒരു മിനിറ്റില്‍ താഴെ മാത്രമായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷം മാത്രം കേസെടുക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം.
സ്റ്റേഷന് അകത്തേക്ക് കടന്ന ശ്രീനാദേവി കുഞ്ഞമ്മ പൊലിസ് നിര്‍ദേശിച്ച ഉടന്‍ ലോക്കപ്പിന് സമീപത്ത് നിന്നും മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ ഫെനി നൈനാന് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേർക്കും. നിലവിലെ എഫ്ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും.
Tags : SreenadeviKunjamma Adoor Congress NewsUpdate Headlines