x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​സി​പി​യി​ൽ ഭി​ന്ന​ത​യി​ല്ല, ല​യ​ന ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ച്ചു: വാ​ർ​ത്ത​ക​ൾ ത​ള്ളി സു​നി​ൽ ത​ട്ക​രെ

ഓൺലൈൻ ഡെസ്ക്
Published: November 3, 2026 07:18 AM IST | Updated: November 3, 2026 07:18 AM IST

അമിത് ഷായുമായി യോഗം ചേർന്ന് എൻസിപി നേതാക്കൾ

മും​ബൈ: അ​ജി​ത് പ​വാ​ർ വി​ഭാ​ഗം എ​ൻ​സി​പി​യി​ൽ ആ​ഭ്യ​ന്ത​ര ഭി​ന്ന​ത രൂ​ക്ഷ​മാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​നി​ൽ ത​ട്ക​രെ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള ഡ​ൽ​ഹി കൂ​ടി​ക്കാ​ഴ്ച മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച​താ​ണെ​ന്നും പാ​ർ​ട്ടി നേ​താ​ക്ക​ളെ​ല്ലാം ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​വു​മാ​യി പാ​ർ​ട്ടി ല​യി​ക്കു​മെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ച്ച​താ​യും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ൽ പാ​ർ​ട്ടി എം​എ​ൽ​എ​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗ​വും സു​നേ​ത്ര പ​വാ​ർ വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്.

എ​ൻ​സി​പി​യു​ടെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളും ല​യി​ച്ച് എ​ൻ​ഡി​എ സ​ഖ്യ​ത്തി​ൽ തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​യ​ർ​ന്നു​വെ​ങ്കി​ലും, ശ​ര​ദ് പ​വാ​ർ വി​ഭാ​ഗ​വു​മാ​യി ല​യി​ക്കു​ന്ന പ്ര​ശ്ന​മേ​യി​ല്ലെ​ന്ന് സു​നേ​ത്ര പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന പാ​ർ​ട്ടി കോ​ർ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

എ​ൻ​സി​പി​യി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്ക​ങ്ങ​ൾ മ​ഹാ​യു​തി സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന​തി​ൽ ബി​ജെ​പി നേ​തൃ​ത്വം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​മി​ത് ഷാ ​നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സു​നേ​ത്ര പ​വാ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി​യി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലെ എം​എ​ൽ​എ​മാ​ർ​ക്കി​ട​യി​ൽ അ​തൃ​പ്തി​യു​ണ്ട്. മു​തി​ർ​ന്ന നേ​താ​ക്ക​ളെ ബ​ഹു​മാ​നി​ച്ച് മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ഉ​യ​ർ​ന്ന​തോ​ടെ, മു​തി​ർ​ന്ന​വ​രു​മാ​യി ഏ​കോ​പി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​മെ​ന്ന് സു​നേ​ത്ര പ​വാ​റും ഉ​റ​പ്പു​ന​ൽ​കി. അ​ജി​ത് പ​വാ​ർ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ധ​ന​കാ​ര്യ വ​കു​പ്പ് സു​നേ​ത്ര പ​വാ​റി​ന് ന​ൽ​കാ​തെ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് ഏ​റ്റെ​ടു​ത്ത​തി​ൽ എ​ൻ​സി​പി​ക്ക് അ​മ​ർ​ഷ​മു​ണ്ട്.

പാ​ർ​ട്ടി ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഭാ​വി തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നു​മാ​യാ​ണ് യോ​ഗ​ങ്ങ​ൾ ചേ​രു​ന്ന​തെ​ന്നും പാ​ർ​ട്ടി നി​യ​മ​ന​ങ്ങ​ളി​ലോ മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലോ യാ​തൊ​രു​വി​ധ അ​സം​തൃ​പ്തി​യു​മി​ല്ലെ​ന്നും സു​നി​ൽ ത​ട്ക​രെ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : NCP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up