x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂറോപ്പിനു നേരേ ശീതയുദ്ധം; സൂ​പ്പ​ർ​ മാ​ർ​ക്ക​റ്റു​ക​ളി​ൽ വീ​ണ്ടും സൈ​ബ​ർ ആ​ക്ര​മ​ണം

വെബ്ഡെസ്ക്
Published: November 3, 2026 03:00 AM IST | Updated: November 3, 2026 03:00 AM IST

ബ്ര​സ​ൽ​സി​ലെ ബൂ​ർ​ട്മീ​ർ​ബീ​ക്കി​ലു​ള്ള ഡെ​ൽ​ഹൈ​സി​ന്‍റെ സൂ​പ്പ​ർ​ മാ​ർ​ക്ക​റ്റി​ൽ സൈ​ബ​ർ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​ ഒ​ഴി​ഞ്ഞ ഫ്രീ​സ​റി​ൽ നോട്ടീസ് പതിച്ചിരി

സ്റ്റോക്ക്ഹോം: യൂ​​​​റോ​​​​പ്പി​​​​ലെ സൂ​​​​പ്പ​​​​ർ​​​​ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം. സ്വീ​​​​ഡ​​​​ൻ, ബെ​​​​ൽ​​​​ജി​​​​യം, ല​​​​ക്സം​​​​ബ​​​​ർ​​​​ഗ്, എ​​​​സ്റ്റോ​​​​ണി​​​​യ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സൂ​​​​പ്പ​​​​ർ​​​​ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ളി​​​​ലെ ഫ്രീ​​​​സ​​​​റു​​​​ക​​​​ളി​​​​ലും ഫ്രി​​​​ഡ്ജു​​​​ക​​​​ളി​​​​ലും താ​​​​പ​​​​നി​​​​ല ഉ​​​​യ​​​​ർ​​​​ത്തി സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ ന​​​​ശി​​​​പ്പി​​​​ച്ചു.

സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണെ​​​​ന്നാ​​​​ണു ക​​​​രു​​​​തു​​​​ന്ന​​​​ത്. ക​​​​ഴി​​​​ഞ്ഞ​​യാ​​​​ഴ്ച ഫ്രാ​​​​ൻ​​​​സി​​​​ലെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​നു സൂ​​​​പ്പ​​​​ർ​​​​ മാ​​​​ർ​​​​ക്ക​​​​റ്റു​​​​ക​​​​ൾ സ​​​​മാ​​​​ന ആ​​​​ക്ര​​​​മ​​​​ണം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

ഫ്രി​​​​ഡ്ജു​​​​ക​​​​ളു​​​​ടെ​​​​യും ഫ്രീ​​​​സ​​​​റു​​​​ക​​​​ളു​​​​ടെ​​​​യും താ​​​​പ​​​​നി​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന സോ​​​​ഫ്റ്റ്‌​​​​വെ​​​​യ​​​​റി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണം ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ കൈ​​​​ക്ക​​​​ലാ​​​​ക്കി​​​​യാ​​​​ണ് പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ സൃ​​​​ഷ്ടി​​​​ച്ച​​​​ത്.

സ്വീ​​​​ഡി​​​​ഷ് സൂ​​​​പ്പ​​​​ർ​​​​ മാ​​​​ർ​​​​ക്ക​​​​റ്റ് ശൃം​​​​ഖ​​​​ല​​​​യാ​​​​യ ഐ​​​​സി​​​​എ ക്വാ​​​​ന്‍റ് അ​​​​വ​​​​രു​​​​ടെ ഫ്രി​​​​ഡ്ജു​​​​ക​​​​ളും ഫ്രീ​​​​സ​​​​റു​​​​ക​​​​ളും ഹാ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യും താ​​​​പ​​​​നി​​​​ല 50 ഡി​​​​ഗ്രി സെ​​​​ൽ​​​​ഷ്യ​​​​സാ​​​​യി ക്ര​​​​മീ​​​​ക​​​​രി​​​​ച്ചതാ​​​​യും ഫേ​​​​സ്‌​​​​ബു​​​​ക്കി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​റ് സ്റ്റോ​​​​റു​​​​ക​​​​ളി​​​​ൽ പ്ര​​​​ശ്ന​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി ‘കൂ​​​​പ്’ അ​​​​റി​​​​യി​​​​ച്ചു. ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലും ല​​​​ക്സം​​​​ബ​​​​ർ​​​​ഗി​​​​ലു​​​​മാ​​​​യി നി​​​​ര​​​​വ​​​​ധി സ്റ്റോ​​​​റു​​​​ക​​​​ളി​​​​ലെ ശീ​​​​തീ​​​​ക​​​​ര​​​​ണ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളെ സൈ​​​​ബ​​​​ർ ആ​​​​ക്ര​​​​മ​​​​ണം ബാ​​​​ധി​​​​ച്ച​​​​താ​​​​യി ‘ഡെ​​​​ൽ​​​​ഹൈ​​​​സ്’ സൂ​​​​പ്പ​​​​ർ​​​​ മാ​​​​ർ​​​​ക്ക​​​​റ്റ് ശൃം​​​​ഖ​​​​ല അ​​​​റി​​​​യി​​​​ച്ചു.

ബെ​​​​ൽ​​​​ജി​​​​യ​​​​ത്തി​​​​ലെ കാ​​​​രി​​​​ഫോ​​​​റി​​​​ന്‍റെ സ്റ്റോ​​​​റു​​​​ക​​​​ളി​​​​ലും പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി. എ​​​​ന്നാ​​​​ൽ ഇ​​​​വ​​​​രു​​​​ടെ 17 സ്റ്റോ​​​​റു​​​​ക​​​​ളെ മാ​​​​ത്ര​​​​മാ​​​​ണി​​​​ത് ബാ​​​​ധി​​​​ച്ച​​​​ത്.

Tags : ColdWar Europe Cyberattacks Supermarkets France Sweden Belgium Luxembourg Estonia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up