പ്രതീകാത്മക ചിത്രം
പൂന: 41-ാമത് യൂത്ത് നാഷണൽ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിന്റെ ആവേശകരമായ സെമിഫൈനലിൽ കേരള പെണ്‍കുട്ടികൾക്ക് തോൽവി.
അവസാന നിമിഷംവരെ ആവേശം നിറഞ്ഞ പോരാട്ടത്തിൽ 51-55 എന്ന സ്കോറിനാണു കർണാടക കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യ ക്വാർട്ടറിൽ 198 എന്ന സ്കോറിന് മികച്ച ലീഡ് നേടി കേരളം കളിയിൽ ആധിപത്യം പുലർത്തിയിരുന്നു.
എന്നാൽ, രണ്ടും നാലും ക്വാർട്ടറുകളിൽ ശക്തമായി തിരിച്ചടിച്ച കർണാടക, തുടർച്ചയായി 12 പോയിന്റുകൾ നേടി മത്സരം തങ്ങളുടേതാക്കി മാറ്റി.
മത്സരത്തിലെ 40 മിനിറ്റിൽ 36 മിനിറ്റോളം കേരളമാണു മുന്നിട്ടു നിന്നതെങ്കിലും, അവസാന നിമിഷങ്ങളിലെ ടേണോവറുകളും ഫ്രീ ത്രോകളും കർണാടകയ്ക്കു തുണയായി.
Tags : ChampionLeague Basketball KeralaGirls Out Sports