x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമ്മ കാത്തിരുന്നത് 28 വർഷം, ചരിത്രത്തിലേക്ക് നടന്നുകയറി കാൾ ബുഷ്ബി

വെബ്ഡെസ്ക്
Published: November 3, 2026 12:32 AM IST | Updated: November 3, 2026 12:32 AM IST

28 വ​​​​ർ​​​​ഷം നീ​​​​ണ്ട കാ​​​ൽ​​​ന​​​ട യാ​​​ത്ര​​​​യ്ക്കൊ​​​​ടു​​​​വി​​​​ൽ വ​​​​ട​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇം​​​​ഗ്ല​​​​ണ്ടി​​​​ലെ ത​​​​ന്‍റെ ജ​​​​ന്മ​​​​നാ​​​​ടാ​​​​യ കിം​​​​ഗ്സ്റ്റ​​​​ൺ അ​​

ല​​ണ്ട​​ൻ: തെ​​ക്കേ അ​​മേ​​രി​​ക്ക​​യി​​ലെ ചി​​ലി​​യി​​ൽ​​നി​​ന്ന് 1998ൽ ​​ആ​​രം​​ഭി​​ച്ച ലോ​​ക കാ​​ൽ​​ന​​ട പ​​ര്യ​​ട​​നം പൂ​​ർ​​ത്തി​​യാ​​ക്കി ബ്രി​​ട്ടീ​​ഷ് സാ​​ഹ​​സി​​ക​​ൻ കാ​​ൾ ബു​​ഷ്ബി (56) സ്വ​​ന്തം നാ​​ടാ​​യ ഇം​​ഗ്ല​​ണ്ടി​​ലെ കിം​​ഗ്സ്റ്റ​​ൺ അ​​പ്പോ​​ൺ ഹ​​ള്ളി​​ലു​​ള്ള വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി. 28 വ​​ർ​​ഷം കൊ​​ണ്ട് 58,000ത്തോ​​ളം കി​​ലോ​​മീ​​റ്റ​​ർ ദൂ​​ര​​മാ​​ണ് കാ​​ൾ ന​​ട​​ന്നു​​തീ​​ർ​​ത്ത​​ത്.

1998ൽ 29-ാം ​​വ​​യ​​സി​​ൽ തെ​​ക്കേ അ​​മേ​​രി​​ക്ക​​യി​​ലേ​​ക്ക് വി​​മാ​​നം ക​​യ​​റു​​മ്പോ​​ൾ ഉ​​ണ്ടാ​​യി​​രു​​ന്ന യു​​വാ​​വ​​ല്ല ഇ​​ന്ന് 57കാ​​ര​​നാ​​യ കാ​​ൾ ബു​​ഷ്ബി. ന​​ര​​ച്ച മു​​ടി​​യും അ​​നു​​ഭ​​വ​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ച ഭാ​​വ​​ങ്ങ​​ളു​​മു​​ള്ള ഒ​​രു ലോ​​ക​​സ​​ഞ്ചാ​​രി​​യാ​​യാ​​ണ് അ​​ദ്ദേ​​ഹം തി​​രി​​ച്ചെ​​ത്തി​​യ​​ത്.

ഇന്നലെ പ്ര​​ശ​​സ്ത​​മാ​​യ ഹം​​ബ​​ർ പാ​​ലം ക​​ട​​ന്നു ഹ​​ള്ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​ച്ച മു​​ൻ പാ​​രാ​​ട്രൂ​​പ്പ​​ർ കൂ​​ടി​​യാ​​യ കാ​​ളി​​നെ വ​​ൻ ജ​​ന​​വ​​ലി​​യാ​​ണു വ​​ര​​വേ​​റ്റ​​ത്. “വെ​​ൽ​​ക്കം ഹോം ​​സ​​ൺ” എ​​ന്ന ബാ​​ന​​റി​​നു കീ​​ഴി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രും സി​​നി​​മാ പ്ര​​വ​​ർ​​ത്ത​​ക​​രും വ​​ൻ ജ​​ന​​ക്കൂ​​ട്ട​​വും അ​​ദ്ദേ​​ഹ​​ത്തെ സ്വീ​​ക​​രി​​ക്കാ​​ൻ കാ​​ത്തു​​നി​​ന്നി​​രു​​ന്നു.

“എ​​ന്നെ ഇ​​വി​​ടെ എ​​ത്തി​​ച്ച​​ത് ലോ​​ക​​മെ​​മ്പാ​​ടു​​മു​​ള്ള അ​​പ​​രി​​ചി​​ത​​രാ​​യ മ​​നു​​ഷ്യ​​രു​​ടെ കാ​​രു​​ണ്യ​​മാ​​ണ്. ഒ​​റ്റ​​യ്ക്ക​​ല്ല, ഭൂ​​മി​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഒ​​രു ടീ​​മി​​ന്‍റെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് ഞാ​​ൻ ഇ​​തു സാ​​ധ്യ​​മാ​​ക്കി​​യ​​ത്,” കാ​​ൾ പ്ര​​തി​​ക​​രി​​ച്ചു.

തു​​ട​​ർ​​ന്ന് ഹ​​ൾ സി​​റ്റി സെ​​ന്‍റ​​റി​​ലെ​​ത്തി​​യ അ​​ദ്ദേ​​ഹ​​ത്തി​​ന് മേ​​യ​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പൗ​​ര​​സ്വീ​​ക​​ര​​ണം ന​​ൽ​​കി. സി​​റ്റി ഹാ​​ളി​​ൽ​​നി​​ന്നു​​ള്ള അ​​വ​​സാ​​ന ഘ​​ട്ട യാ​​ത്ര​​യ്ക്കു​​ശേ​​ഷം കാ​​ൾ ത​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി അ​​മ്മ ആ​​ഞ്ച​​ല​​യെ ക​​ണ്ടു​​മു​​ട്ടി​​യ​​പ്പോ​​ൾ വി​​കാ​​ര​​നി​​ർ​​ഭ​​ര​​മാ​​യ രം​​ഗ​​ങ്ങ​​ൾ​​ക്കാ​​ണു വീ​​ട് സാ​​ക്ഷ്യം വ​​ഹി​​ച്ച​​ത്. “നീ ​​ഇ​​തു​​വ​​രെ എ​​വി​​ടെ​​യാ​​യി​​രു​​ന്നു?” എ​​ന്നു ത​​മാ​​ശ​​യോ​​ടെ ചോ​​ദി​​ച്ചാ​​ണ് ക​​ണ്ണീ​​ര​​ണി​​ഞ്ഞ് അ​​മ്മ അ​​ദ്ദേ​​ഹ​​ത്തെ കെ​​ട്ടി​​പ്പു​​ണ​​ർ​​ന്ന​​ത്.

1998-ൽ 29-ാം ​​വ​​യ​​സി​​ൽ ചി​​ലി​​യി​​ൽ​​നി​​ന്നു കാ​​ൽ​​ന​​ട​​യാ​​യി യാ​​ത്ര തി​​രി​​ക്കു​​മ്പോ​​ൾ കാ​​ളി​​ന്‍റെ തീ​​രു​​മാ​​നം കേ​​ട്ട് താ​​ൻ അ​​മ്പ​​ര​​ന്നു​​പോ​​യെ​​ന്ന് അ​​മ്മ ആ​​ഞ്ച​​ല ഓ​​ർ​​ത്തെ​​ടു​​ത്തു. എ​​ന്നാ​​ൽ, മു​​ൻ എ​​സ്എ​​എ​​സ് ഭ​​ട​​നാ​​യ അ​​ച്ഛ​​ൻ കീ​​ത്ത് മ​​ക​​ന്‍റെ തീ​​രു​​മാ​​ന​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ആ​​ഗ്ര​​ഹി​​ച്ച കാ​​ര്യം നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ മ​​ക​​ൻ എ​​പ്പോ​​ഴും പി​​ടി​​വാ​​ശി​​ക്കാ​​ര​​നാ​​ണെ​​ന്നും അ​​മ്മ പ​​റ​​ഞ്ഞു.

കാ​​ളി​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​ത്തെ​​യും ആ​​ത്മ​​വി​​ശ്വാ​​സ​​ത്തെ​​യും പ്ര​​ശം​​സി​​ച്ച് യു​​കെ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ൻ​​ഡി ബ​​ർ​​ണാം അ​​ഭി​​ന​​ന്ദ​​ന​​സ​​ന്ദേ​​ശം അ​​യ​​ച്ചു. കാ​​ളി​​നെ കാ​​ണാ​​ൻ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള ആ​​രാ​​ധ​​ക​​രാ​​ണ് എ​​ത്തി​​യ​​ത്.

2014ൽ ​​അ​​മേ​​രി​​ക്ക​​യി​​ലെ ഒ​​ക്‌​​ല​​ഹോ​​മ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നി​​ടെ കാ​​ളി​​ന് ആ​​തി​​ഥ്യ​​മ​​രു​​ളി​​യ ബി​​ജു കു​​ര്യ​​ൻ എ​​ന്ന മ​​ല​​യാ​​ളി ആ​​രാ​​ധ​​ക​​നും യു​​എ​​സി​​ൽ​​നി​​ന്ന് ഹ​​ള്ളി​​ലെ​​ത്തി​​യി​​രു​​ന്നു.

സു​​ഹൃ​​ത്തു​​ക്ക​​ളു​​മാ​​യി ഒ​​രു വൈ​​കു​​ന്നേ​​രം മ​​ദ്യ​​പി​​ച്ചി​​രി​​ക്കെ വെ​​റു​​മൊ​​രു ത​​മാ​​ശ​​യ്ക്കു പ​​റ​​ഞ്ഞ പ​​ന്ത​​യ​​മാ​​യി​​രു​​ന്നു ആ ​​യാ​​ത്ര​​യ്ക്കു കാ​​ളി​​നെ പ്രേ​​രി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ ബ്രി​​ട്ടീ​​ഷ് ആ​​ർ​​മി​​യു​​ടെ പാ​​രാ​​ട്രൂ​​പ്പ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ 12 വ​​ർ​​ഷ​​ത്തോ​​ളം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച കാ​​ൾ ബു​​ഷ്ബി​​ക്ക് അ​​തു വെ​​റു​​മൊ​​രു ത​​മാ​​ശ​​യാ​​യി​​രു​​ന്നി​​ല്ല. അ​​ന്നു​​തു​​ട​​ങ്ങി​​യ ആ ​​യാ​​ത്ര ലോ​​ക സാ​​ഹ​​സി​​ക​​ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ദൈ​​ർ​​ഘ്യ​​മേ​​റി​​യ കാ​​ൽ​​ന​​ട​​യാ​​ത്ര​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ന്നു.

ത​​ന്‍റെ ദൗ​​ത്യ​​ത്തി​​നു "ഗോ​​ലി​​യാ​​ത്ത് എ​​ക്സ്പെ​​ഡി​​ഷ​​ൻ' എ​​ന്നു പേ​​രി​​ടു​​മ്പോ​​ൾ ബു​​ഷ്ബി ത​​നി​​ക്കു​​ത​​ന്നെ ക​​ടു​​പ്പ​​മേ​​റി​​യ ര​​ണ്ടു നി​​ബ​​ന്ധ​​ന​​ക​​ൾ വ​​ച്ചി​​രു​​ന്നു: യാ​​ത്ര​​യി​​ലു​​ട​​നീ​​ളം ഒ​​രു വാ​​ഹ​​ന​​ത്തി​​ലും ക​​യ​​റ​​രു​​ത്, ല​​ക്ഷ്യം നേ​​ടാ​​തെ മാ​​തൃ​​രാ​​ജ്യ​​ത്തേ​​ക്കു തി​​രി​​കെ മ​​ട​​ങ്ങ​​രു​​ത് എ​​ന്നി​​വ​​യാ​​യി​​രു​​ന്നു അ​​ത്.

യാ​​ത്ര​​യ്ക്കി​​ട​​യി​​ൽ റ​​ഷ്യ​​ക്കും അ​​മേ​​രി​​ക്ക​​യ്ക്കു​​മി​​ട​​യി​​ലു​​ള്ള ത​​ണു​​ത്തു​​റ​​ഞ്ഞ ബെ​​റിം​​ഗ് ക​​ട​​ലി​​ടു​​ക്ക് കാ​​ൽ​​ന​​ട​​യാ​​യി ക​​ട​​ന്ന കാ​​ൾ, ഇം​​ഗ്ലീ​​ഷ് ചാ​​ന​​ൽ നീ​​ന്തി​​ക്ക​​ട​​ക്കു​​ക​​യും ചെ​​യ്തു. പ്ര​​ധാ​​ന​​മാ​​യും സ്വ​​ന്തം ചെ​​ല​​വി​​ൽ ന​​ട​​ത്തി​​യ ഈ ​​ദൗ​​ത്യ​​ത്തി​​ൽ പി​​ന്നീ​​ട് ചി​​ല പ്ര​​മു​​ഖ സ്പോ​​ൺ​​സ​​ർ​​മാ​​രും പ​​ങ്കാ​​ളി​​ക​​ളാ​​യി.

1998 ന​​വം​​ബ​​ർ ഒ​​ന്നി​​ന് ചി​​ലി​​യി​​ലെ പ​​ന്‍റ അ​​രീ​​നാ​​സി​​ൽ​​നി​​ന്നാ​​ണ് കാ​​ൾ ത​​ന്‍റെ ദൗ​​ത്യം ആ​​രം​​ഭി​​ച്ച​​ത്. നാ​​ല് വ​​ൻ​​ക​​ര​​ക​​ളി​​ലൂ​​ടെ​​യും 30 രാ​​ജ്യ​​ങ്ങ​​ളി​​ലൂ​​ടെ​​യും 50,000 കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം ദൂ​​ര​​മാ​​ണ് അ​​ദ്ദേ​​ഹം ന​​ട​​ന്നു​​തീ​​ർ​​ത്ത​​ത്.

കൊ​​ളം​​ബി​​യ​​യി​​ലെ അ​​പ​​ക​​ട​​ക​​ര​​മാ​​യ ഡാ​​രി​​യ​​ൻ ഗ്യാ​​പ്പ് കാ​​ടു​​ക​​ൾ, പ​​നാ​​മ​​യി​​ലെ ത​​ട​​വ​​റ, റ​​ഷ്യ​​യി​​ലെ വീ​​സ പ്ര​​ശ്ന​​ങ്ങ​​ൾ, ധ്രു​​വ​​ക്ക​​ര​​ടി​​യു​​ടെ ആ​​ക്ര​​മ​​ണം തു​​ട​​ങ്ങി നി​​ര​​വ​​ധി പ്ര​​തി​​സ​​ന്ധി​​ക​​ളെ ത​​ര​​ണം ചെ​​യ്താ​​ണ് അ​​ദ്ദേ​​ഹം യാ​​ത്ര തു​​ട​​ർ​​ന്ന​​ത്.

ദൗ​​ത്യ​​ത്തി​​നി​​ടെ ചു​​രു​​ക്കം ചി​​ല ത​​വ​​ണ മാ​​ത്രം ക​​ണ്ടി​​ട്ടു​​ള്ള മ​​ക​​ൻ ആ​​ദം, ത​​ന്‍റെ 12 വ​​യ​​സു​​ള്ള പേ​​ര​​ക്കു​​ട്ടി എ​​ന്നി​​വ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​ണ് അ​​മ്മ​​യെ കാ​​ണാ​​ൻ കാ​​ൾ അ​​വ​​സാ​​ന ചു​​വ​​ടു​​ക​​ൾ വ​​ച്ച​​ത്.

Tags : KarlBushby History Walked BritishAdventurer Chile SouthAmerica Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up