മുകേഷ് അംബാനി
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തിയിൽ ഒറ്റ ദിവസംകൊണ്ട് 6.3 ബില്യൺ ഡോളറിന്റെ (ഏകദേശം 59,850 കോടി രൂപ) വൻ വർധന.
രണ്ടാം പാദത്തിലെ സാമ്പത്തിക ഫലങ്ങൾ വിപണി പ്രവചനങ്ങളെ മറികടന്നതോടെ റിലയൻസ് ഓഹരികൾ കുതിച്ചുയർന്നതാണ് അംബാനിയെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ ശതകോടീശ്വരനാക്കി മാറ്റിയത്. ഫോർബ്സിന്റെ റിയൽ-ടൈം ശതകോടീശ്വരന്മാരുടെ പട്ടികയിലാണ് ഈ മുന്നേറ്റം രേഖപ്പെടുത്തിയത്.
ഒറ്റ ദിവസം കൊണ്ട് അംബാനിയുടെ ആസ്തിയിൽ 7.85 ശതമാനത്തിന്റെ വർധനവാണുണ്ടായത്. ഇതോടെ ആകെ ആസ്തി 88.8 ബില്യൺ ഡോളറിലെത്തി (ഏകദേശം 8.43 ലക്ഷം കോടി രൂപ) ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ 23-ാം സ്ഥാനത്തേക്ക് അംബാനി മുന്നേറി.
79.12 ബില്യൺ ഡോളറുമായി (ഏകദേശം 7.51 ലക്ഷം കോടി രൂപ) 26-ാം സ്ഥാനത്തുള്ള ഗൗതം അദാനിയെ പിന്തള്ളി ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന പദവിയും അദ്ദേഹം വീണ്ടെടുത്തു.
Tags : MukeshAmbani Forbes RelianceIndustriesChairman BillionairesList Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds