x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​ഫ് ഹൗ​സ് മോ​ടി പി​ടി​പ്പി​ക്കേ​ണ്ട; ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം‌‌

വെബ് ഡെസ്ക്
Published: November 2, 2026 09:28 PM IST | Updated: November 2, 2026 09:28 PM IST

ക്ലി​ഫ് ഹൗ​സ്

തി​രു​വ​ന​ന്ത​പു​രം: ക്ലി​ഫ് ഹൗ​സി​ൽ ഒ​രു കോ​ടി രൂ​പ ചെ​ല​വി​ട്ട് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നു​ള്ള നീ​ക്കം മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ത​ട​ഞ്ഞു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യെ​യോ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന​തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ടും തേ​ടി​യി​ട്ടു​ണ്ട്.

യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ത​ന്നെ ക്ലി​ഫ് ഹൗ​സി​ൽ അ​നാ​വ​ശ്യ മോ​ടി​പി​ടി​പ്പി​ക്ക​ലു​ക​ളോ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ ന​ട​ത്ത​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​ത്യാ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. അ​തേ​സ​മ​യം, 2022 മു​ത​ൽ ത​യാ​റാ​ക്കി​യ സു​ര​ക്ഷാ ഓ​ഡി​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​തെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ എ​സ്റ്റി​മേ​റ്റ് പ്ര​കാ​രം ഒ​രു ജോ​ലി​യും ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നും ആ​വ​ശ്യ​മാ​യ ന​വീ​ക​ര​ണ​ങ്ങ​ൾ മാ​ത്രം മ​തി​യെ​ന്നു​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം. ഈ ​നി​ർ​ദേ​ശം മ​റി​ക​ട​ന്ന് ഉ​ത്ത​ര​വി​റ​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി​യോ​ട് വി.​ഡി.​സ​തീ​ശ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്.

Tags : Cliff House CliffHouse V.D.Satheesan RepairWork Renovation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up