x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു

വെബ് ഡെസ്ക്
Published: November 2, 2026 06:37 PM IST | Updated: November 2, 2026 06:38 PM IST

പ്രതീകാത്മക ചിത്രം

ജയ്പുര്‍: രാജസ്ഥാനിൽ വൈദ്യുതാഘാതമേറ്റ് എട്ട് തൊഴിലാളികൾ മരിച്ചു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള ഉദയ്പുർവാതി മേഖലയിലെ ഛപോലി ഗ്രാമത്തിലാണ് അപകടമുണ്ടായത്.

റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന യന്ത്രം ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റിട്ടുണ്ട്.

സുരക്ഷാ വീഴ്ചയുണ്ടായി എന്നാരോപിച്ച് ഗ്രാമവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്തെ വൈദ്യുതി തൂണുകളും ലൈനുകളും മരങ്ങളിൽ തട്ടുന്ന അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിച്ചു.

വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് ഗ്രിഡ് സബ്‌സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവിടെ ജീവനക്കാരും ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

Tags : ElectricShock Rajasthan Death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up