x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ.​ടി​ക്കും കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും ഇ​ട​മി​ല്ല; കോ​ൺ​ഗ്ര​സ് അ​വ​ഗ​ണ​ന​യി​ൽ ലീ​ഗി​ന് അ​തൃ​പ്തി

വെബ് ഡെസ്ക്
Published: November 2, 2026 05:25 PM IST | Updated: November 2, 2026 05:33 PM IST

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ,പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ കോ​ൺ​ഗ്ര​സ് അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യു​മാ​യി മു​സ്‌​ലിം ലീ​ഗ്. ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യാ സ​ഖ്യം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ക്ഷേ​പം. തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന​യി​ൽ കോ​ൺ​ഗ്ര​സി​നോ​ട് ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് പാ​ർ​ട്ടി നേ​താ​ക്ക​ൾ.

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന് നി​വേ​ദ​നം ന​ൽ​കാ​ൻ പോ​യ പ്ര​തി​നി​ധി സം​ഘ​ത്തി​ൽ​നി​ന്ന് അ​വ​സാ​ന നി​മി​ഷം ലീ​ഗ് എം​പി​യാ​യ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പേ​ര് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ആ​ദ്യം നി​വേ​ദ​ക സം​ഘ​ത്തി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​ൽ പ്ര​തി​ഷേ​ധം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പ​തി​നൊ​ന്നാ​മ​ത്തെ പേ​രാ​യി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ പ​ത്ത് പേ​ർ​ക്ക് മാ​ത്ര​മാ​ണ് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തോ​ടെ നി​വേ​ദ​നം ന​ൽ​കാ​ൻ പു​റ​പ്പെ​ട്ട ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന് സം​ഘ​ത്തോ​ടൊ​പ്പം കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ല്ല. ലീ​ഗി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​വ​സാ​ന നി​മി​ഷം ത​ന്‍റെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്ന് പാ​ർ​ട്ടി​യി​ലെ ചി​ല നേ​താ​ക്ക​ൾ സം​ശ​യി​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ന്ന ഡ​ൽ​ഹി ച​ലോ റാ​ലി​യി​ലും ലീ​ഗി​ന് അ​ർ​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് പ​രാ​തി. റാ​ലി​യി​ൽ പ്ര​സം​ഗി​ക്കാ​ൻ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ക്ഷ​ണി​ക്കാ​ത്ത​ത് ലീ​ഗ് നേ​തൃ​ത്വ​ത്തെ അ​മ്പ​ര​പ്പി​ച്ചിരുന്നു. ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ സ​മ​ര​പ​രി​പാ​ടി​ക​ളി​ൽ ലീ​ഗ് എം​പി​മാ​രും പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​വ​ഗ​ണ​ന​യെ​ന്ന ആ​രോ​പ​ണം.

ലീ​ഗ് അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ റാ​ലി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​യി​രു​ന്നു. സാ​ദി​ഖ​ലി ത​ങ്ങ​ൾ വി​ദേ​ശ​ത്താ​യ​തി​നാ​ൽ ലീ​ഗ് നേ​തൃ​ത്വം പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ഡ​ൽ​ഹി​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു. റാ​ലി​യി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ലീ​ഗ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി​ക്ക് പ്ര​സം​ഗി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​പ്പോ​ഴും ലീ​ഗി​നെ പ​രി​ഗ​ണി​ക്കാ​ത്ത​ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags : Muslim League MuslimLeague Congress India Alliance IndianPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up