Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianPolitics

Kouthukam

ഒ​രു ഗ്രീ​ക്ക് റെ​സ്റ്റോ​റ​ന്‍റി​ൽ തു​ട​ങ്ങി​യ പ്ര​ണ​യം; "ബി​ലോ​ങ്ങിം​ഗ് എ ​ജേ​ർ​ണി ഓ​ഫ് ല​വ്' ആ​ത്മ​ക​ഥ​യു​മാ​യി സോ​ണി​യ ഗാ​ന്ധി

ഇം​ഗ്ല​ണ്ടി​ലെ കേം​ബ്രി​ഡ്ജി​ലെ ഒ​രു ചെ​റി​യ ഗ്രീ​ക്ക് റെ​സ്റ്റോ​റ​ന്‍റി​ൽ വെ​ച്ചു​ണ്ടാ​യ യാ​ദൃ​ശ്ചി​ക​മാ​യ ഒ​രു കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ന്നാ​ണ് സോ​ണി​യാ​ഗാ​ന്ധി​യു​ടെ​യും പി​ൽ​ക്കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മാ​റി​യ രാ​ജീ​വ് ഗാ​ന്ധി​യു​ടെ​യും പ്ര​ണ​യ​ക​ഥ ആ​രം​ഭി​ക്കു​ന്ന​ത്.

2026 ന​വം​ബ​ർ 10-ന് ​പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന 'ബി​ലോ​ങ്ങിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്' എ​ന്ന ത​ന്‍റെ പു​തി​യ ആ​ത്മ​ക​ഥ​യു​ടെ പ്രി​വ്യൂ​വി​ലൂ​ടെ സോ​ണി​യാ​ഗാ​ന്ധി ഈ ​മ​നോ​ഹ​ര​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ്.

ത​ന്‍റെ വി​ദ്യാ​ർ​ഥി കാ​ല​ഘ​ട്ട​ത്തി​ൽ ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ത​നി​ക്ക് പ​രി​ചി​ത​മാ​യ രു​ചി​ക​ൾ തേ​ടി​ന​ട​ന്ന ആ ​നാ​ളു​ക​ളി​ൽ, അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട സം​ഗ​മ​കേ​ന്ദ്ര​മാ​യി​രു​ന്നു കേം​ബ്രി​ഡ്ജി​ലെ വാ​ഴ്‌​സി​റ്റി റെ​സ്റ്റോ​റ​ന്‍റ്.

അ​ന്ന​ത്തെ ഇം​ഗ്ല​ണ്ടി​ലെ പ​രി​മി​ത​മാ​യ ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യും മോ​ശ​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ളെ​യും കു​റി​ച്ച് അ​വ​ർ ഓ​ർ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, 1965-ൽ ​ന​ട​ന്ന ആ ​റെ​സ്റ്റോ​റ​ന്‍റ് സ​ന്ദ​ർ​ശ​നം അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​യ വ​ഴി​ത്തി​രി​വാ​യി മാ​റു​ക​യാ​യി​രു​ന്നു.

ആ​ദ്യ കാ​ഴ്ച​യി​ൽ ത​ന്നെ രാ​ജീ​വി​നെ ത​നി​ക്ക് വ​ല്ലാ​തെ ഇ​ഷ്ട​പ്പെ​ട്ട​താ​യും, പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​നും സ​മാ​ന​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും സോ​ണി​യ പ​റ​യു​ന്നു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ബാ​ഹ്യ സൗ​ന്ദ​ര്യ​ത്തി​ന​പ്പു​റം, ആ ​പെ​രു​മാ​റ്റ​ത്തി​ലു​ണ്ടാ​യി​രു​ന്ന സൗ​മ്യ​ത​യും ശാ​ന്ത​ത​യു​മാ​ണ് ത​ന്നെ ഏ​റെ ആ​ക​ർ​ഷി​ച്ച​തെ​ന്ന് അ​വ​ർ ഓ​ർ​മ്മി​ക്കു​ന്നു.

പി​ൽ​ക്കാ​ല​ത്ത് ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വ​ലി​യ വെ​ളി​ച്ച​ത്തി​ലേ​ക്ക് എ​ടു​ത്തെ​റി​യ​പ്പെ​ട്ടെ​ങ്കി​ലും, അ​ക്കാ​ല​ത്ത് തി​ക​ച്ചും സാ​ധാ​ര​ണ​ക്കാ​രാ​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു. അ​വ​രു​ടെ ല​ളി​ത​മാ​യ പ്ര​ണ​യ​കാ​ല​ത്തി​ന്‍റെ അ​പൂ​ർ​വ ചി​ത്ര​ങ്ങ​ളും ഓ​ർ​മ്മ​ക​ളു​മാ​ണ് ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

1968-ൽ ​വി​വാ​ഹി​ത​രാ​യ ഇ​വ​ർ പി​ന്നീ​ട് വ​ലി​യ രാ​ഷ്ട്രീ​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്കാ​ണ് പ്ര​വേ​ശി​ച്ച​ത്. 1984 മു​ത​ൽ 1989 വ​രെ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജീ​വി​തം, 1991 മെ​യ് 21-ന് ​ത​മി​ഴ്നാ​ട്ടി​ലെ ശ്രീ​പെ​രും​പു​ത്തൂ​രി​ൽ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ ദാ​രു​ണ​മാ​യി അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.

National

കോളജ് ഭക്ഷണശാലയിലെ വില വർധന മുതൽ ദുരന്തങ്ങൾ വരെ; മന്ത്രിക്കസേരകൾ തെറിച്ച എത്രയെത്ര സംഭവങ്ങൾ..!

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിവാദത്തിലകപ്പെട്ട കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ യുവാക്കളുടെ വൻ പ്രതിഷേധമുയരുകയും സമരാവേശം രാജ്യമാകെ കത്തിപ്പടരുകയും ചെയ്യുന്ന സാഹചര്യമാണു നിലവിലുള്ളത്. ഇതുപോലുള്ള നിരവധി ഘട്ടങ്ങളിൽ മന്ത്രിമാരുടെ രാജി ജനങ്ങൾ കണ്ടിട്ടുണ്ട്. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധന മുതൽ വലിയ ദുരന്തങ്ങൾ വരെ കാരണമായിത്തീർന്ന രാജികൾ. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍, വ​ന്‍ തീ​വ​ണ്ടി അ​പ​ക​ട​ങ്ങ​ള്‍, സു​ര​ക്ഷാ വീ​ഴ്ച​ക​ള്‍ എ​ന്നി​വ സം​ഭ​വി​ക്കു​മ്പോ​ള്‍ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന​ത് അ​പൂ​ര്‍വ​മാ​യ കാ​ഴ്ച​യാ​ണ്. എ​ങ്കി​ലും, വ​ലി​യ ദു​ര​ന്ത​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ അ​തിന്‍റെ ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദി​ത്വം ‌പൂ​ര്‍ണ​മാ​യും ഏ​റ്റെ​ടു​ത്ത് ഉ​ന്ന​തപ​ദ​വി​ക​ള്‍ രാ​ജിവ​ച്ച് മാ​തൃ​ക കാ​ട്ടി​യവരും ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ മുട്ടുകുത്തി കടപുഴകി വീണ അഴിമതിവീരന്മാരുമുണ്ട്.

 

1. ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി (1956)
വ​കു​പ്പ്: കേ​ന്ദ്ര റെ​യി​ല്‍മ​ന്ത്രി
കാര​ണം: അ​രി​യ​ല്ലൂ​ര്‍ ട്രെ​യി​ന്‍ അ​പ​ക​ടം
ഇ​ന്ത്യ​ന്‍ രാ​ഷ്‌ട്രീയ​ത്തി​ലെ ധാ​ര്‍മി​ക രാ​ജി​യു​ടെ ഏ​റ്റ​വും പ്രധാനപ്പെട്ട ഉ​ദാ​ഹ​ര​ണ​മാ​ണ് ലാ​ല്‍ ബ​ഹ​ദൂ​ര്‍ ശാ​സ്ത്രി​യു​ടേ​ത്. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ കരുത്തനായ ശാസ്ത്രി, ത​മി​ഴ്നാ​ട്ടി​ലെ അ​രി​യ​ല്ലൂ​രി​ല്‍ സംഭവിച്ച ദാ​രു​ണ​മാ​യ ട്രെ​യി​ന്‍ അ​പ​ക​ട​ത്തിന്‍റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്താണു രാജി വച്ചത്. 150-ലേറെ ആ​ളു​കളാണ് ദുരന്തത്തിനിരയായത്. അ​പ​ക​ട​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന ശാ​സ്ത്രി ത​ന്‍റെ രാ​ജി ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി ജ​വാ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​നു കൈ​മാ​റുകയായിരുന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ളി​ല്‍ ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണ​മെ​ന്ന വലിയ മാ​തൃ​ക​യാ​ണ് പിൽക്കാലത്ത് പ്രധാനമന്ത്രിപദത്തിലെത്തിയ ശാസ്ത്രി ഇ​തി​ലൂ​ടെ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച​ത്.

2. വി.​കെ. കൃ​ഷ്ണ​മേ​നോ​ന്‍ (1962)
വ​കു​പ്പ്: കേ​ന്ദ്ര പ്ര​തി​രോ​ധമ​ന്ത്രി
കാ​ര​ണം: ഇ​ന്ത്യ-​ചൈ​ന യു​ദ്ധം
മലയാളികൂടിയായ വി.കെ. കൃഷ്ണമേനോൻ സ്വതന്ത്രഭാരതത്തിലെ തലയെടുപ്പുള്ള നേതാക്കളിൽ ഒരാളായിരുന്നു. 1962-ലെ ​ഇ​ന്ത്യ-​ചൈ​ന യു​ദ്ധ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത തി​രി​ച്ച​ടി​യും സൈ​നി​കവീ​ഴ്ച​ക​ളെ​യും തു​ട​ര്‍​ന്ന്, അ​ന്നു പ്ര​തി​രോ​ധമ​ന്ത്രി​യാ​യി​രു​ന്ന വി.​കെ. കൃ​ഷ്ണ​മേ​നോ​ന് രാ​ജി​വയ്ക്കേണ്ടിവന്നു. പാ​ര്‍​ല​മെന്‍റില്‍നി​ന്നും സ്വ​ന്തം പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്ന​തോ​ടെ, പ്ര​തി​രോ​ധ രം​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.കെ. കൃഷ്ണമേനോൻ മന്ത്രിപദം ഒ​ഴി​യു​ക​യാ​യി​രു​ന്നു.

3. സി. ​സു​ബ്ര​ഹ്‌​മ​ണ്യം (1965)
വ​കു​പ്പ്: കേ​ന്ദ്ര ഭ​ക്ഷ്യ-​കാ​ര്‍​ഷി​ക മ​ന്ത്രി
കാ​ര​ണം: ഹി​ന്ദി ഭാ​ഷാ പ്ര​ക്ഷോ​ഭം
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പേരിലും മന്ത്രിക്കു രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്.
1965-ല്‍ ​കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഹി​ന്ദി ഔ​ദ്യോ​ഗി​ക ഭാ​ഷ​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തി​നെ തു​ട​ര്‍​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍, പ്ര​ത്യേ​കി​ച്ച് ത​മി​ഴ്നാ​ട്ടി​ല്‍ ക​ടു​ത്ത പ്ര​തി​ഷേ​ധം അ​ണ​പൊ​ട്ടി. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന സി. ​സു​ബ്ര​ഹ്‌​മ​ണ്യം, കേന്ദ്രത്തിന്‍റെ ​തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് രാജി സമർപ്പിക്കുകയായിരുന്നു.

4. മാ​ധ​വ​റാ​വു സി​ന്ധ്യ (1993)
വ​കു​പ്പ്: കേ​ന്ദ്ര വ്യോ​മ​യാ​നമ​ന്ത്രി
കാ​ര​ണം: വി​മാ​ന അ​പ​ക​ടം
1993 ജ​നു​വ​രി​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ റ​ഷ്യ​ന്‍ നി​ര്‍മി‌‌​ത ടുപോളേവ് ​(ടിയു- 154) വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. ഹൈദരാബാദിൽനിന്ന് 163 പേരുമായി ഡൽഹിയിലേക്കു വരികയായിരുന്നു വിമാനം. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടെ​ങ്കി​ലും, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തിന്‍റെ ത​ല​വ​ന്‍ എ​ന്ന നി​ല​യി​ല്‍ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ വീ​ഴ്ച​ക​ളു​ടെ ധാ​ര്‍മി​ക ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്ത് മാ​ധ​വ​റാ​വു സി​ന്ധ്യ ത​ല്‍​ക്ഷ​ണം രാ​ജിവയ്ക്കുകയായിരുന്നു.

5. നി​തീ​ഷ് കു​മാ​ര്‍ (1999)
വ​കു​പ്പ്: കേ​ന്ദ്ര റെ​യി​ല്‍​മ​ന്ത്രി
കാ​ര​ണം: ഗൈ​സാ​ല്‍ ട്രെ​യി​ന്‍ ദു​ര​ന്തം
രാജ്യം കണ്ട ഏറ്റവും വലിയ ട്രയിൻ ദുരന്തങ്ങളിലൊന്നാണ് 1999 ഓ​ഗ​സ്റ്റി​ല്‍ പ​ശ്ചി​മ ബം​ഗാ​ളി​ലെ ഗൈ​സാ​ലി​ല്‍ സംഭവിച്ചത്. ര​ണ്ടു ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യിടി​ച്ചുണ്ടായ അപകടത്തിൽ 280-ലേറെ ആ​ളു​ക​ൾക്കാണു ജീവൻ നഷ്ടപ്പെട്ടത്. ദാ​രു​ണ സം​ഭ​വ​ത്തി​നു പി​ന്നാ​ലെ അ​ന്ന​ത്തെ റെ​യി​ല്‍മ​ന്ത്രി​യാ​യി​രു​ന്ന നി​തീ​ഷ് കു​മാ​ര്‍ രാ​ജിവ​ച്ചു. അ​പ​ക​ട​ത്തിന്‍റെ പൂ​ര്‍ണ ഉ​ത്ത​ര​വാ​ദിത്വം ഏ​റ്റെ​ടു​ത്തുകൊണ്ടായിരുന്നു നിതീഷിന്‍റെ രാജി.

6. എ​ല്‍.​കെ. അ​ദ്വാ​നി (1996)
എം​പി
കാ​ര​ണം: ഹ​വാ​ല ഇ​ട​പാ​ട് ആ​രോ​പ​ണം
രാജ്യത്തെ ഇളക്കിമറിച്ച ഹവാല ഇടപാടിൽ ആരോപണം നേരിട്ടതിനെത്തുടർന്നാണ് അദ്വാനി ലോ​ക്സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്. 1990-ക​ളു​ടെ മ​ധ്യ​ത്തിലായിരുന്നു നിരവധി പ്രമുഖർ ആരോപണ വിധേയരായ ഹവാല കേസ് ഉയർന്നുവരുന്നത്. കേ​സി​ല്‍നി​ന്നും കോ​ട​തി പൂ​ര്‍​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​തു​വ​രെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലെ ശു​ദ്ധി ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ച ദേശീയ നേതാവാണ്.

7. ശി​വ​രാ​ജ് പാ​ട്ടീ​ല്‍ (2008)
വ​കു​പ്പ്: കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി
കാ​ര​ണം: 26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണം
ശിവരാജ് പാട്ടീലിന്‍റെ രാജി ഇന്ത്യയാകെ ചർച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു. 2008 ന​വം​ബ​ര്‍ 26-ന് ​മും​ബൈ​യി​ലു​ണ്ടാ​യ പാക് ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ രാ​ജ്യ​ത്തെ സു​ര​ക്ഷാവീ​ഴ്ച​ക​ളു​ടെ പേ​രി​ല്‍ ക​ടു​ത്ത വി​മ​ര്‍​ശ​നം നേ​രി​ട്ട അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി ശി​വ​രാ​ജ് പാ​ട്ടീ​ല്‍ രാ​ജിവയ്ക്കാൻ നിർബന്ധിതനാകുകയായിരുന്നു.
മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്ക് പു​റ​മെ മ​ഹാ​രാ​ഷ്ട്ര​ ആ​ഭ്യ​ന്ത​രമ​ന്ത്രി​യാ​യി​രു​ന്ന ആ​ര്‍.​ആ​ര്‍. പാ​ട്ടീ​ലും രാ​ജി​വ​ച്ചു. ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം ന​ട​ത്തി​യ ചി​ല പ്ര​സ്താ​വ​ന​കളും വലിയ വിവാദമായിരുന്നു.

8. ചിമൻഭായ് പട്ടേൽ (1974)
വ​കു​പ്പ്: ഗുജറാത്ത് മുഖ്യമ​ന്ത്രി
കാ​ര​ണം: ഹോസ്റ്റൽ ഭക്ഷണ വിലവർധന
1974-ൽ ഗുജറാത്തിൽ നടന്ന അതിശക്തമായ പ്രക്ഷോഭമാണ് നവനിർമാൺ പ്രസ്ഥാനം. കോളജ് ഹോസ്റ്റലിലെ ഭക്ഷണ വില വർധവിനെതിരേ വിദ്യാർഥികൾ ആരംഭിച്ച സമരം ഒടുവിൽ സംസ്ഥാന മുഖ്യമന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്. അഹമ്മദാബാദിലെ എൽഡി കോളജ് ഓഫ് എൻജിനീയറിംഗ് ഹോസ്റ്റലിൽനിന്ന് ആരംഭിച്ച സമരം ദിവസങ്ങൾക്കുള്ളിൽ ഗുജറാത്തിലാകെ ആളിപ്പടർന്നു. അക്കാലത്ത് ഗുജറാത്തിലെ വിലക്കയറ്റം, അഴിമതി, ഭക്ഷ്യസാധനങ്ങളുടെ ക്ഷാമം എന്നിവയ്‌ക്കെതിരെയുള്ള വലിയ ജനകീയ പ്രസ്ഥാനമായി വിദ്യാർഥികളുടെ സമരം മാറുകയായിരുന്നു. ഫാക്ടറി തൊഴിലാളികളും പൊതുജനങ്ങളും വിദ്യാർഥികൾക്കൊപ്പം അണിനിരന്നതോടെ സംസ്ഥാനത്ത് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും ഹർത്താലുകളും അരങ്ങേറി. പ്രതിഷേധം ശക്തമായതോടെ ചിമൻഭായ് പട്ടേലിന് തന്‍റെ സ്ഥാനം രാജിവയ്ക്കേണ്ടിവന്നു. കേവലമൊരു ഹോസ്റ്റൽ മെസിൽനിന്ന് പൊട്ടിപ്പുറപ്പെട്ട സമരം, സംസ്ഥാനസർക്കാരിനെത്തന്നെ താഴെയിറക്കിയ ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ അപൂർവ സംഭവമായി മാറി!

National

കർത്തവ്യപഥിൽ രാഹുലിന് മൂന്നാം നിര; റിപ്പബ്ലിക് ദിനത്തിലും രാഷ്ട്രീയപ്പോര് മുറുകുന്നു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തി​ന്‍റെ 77 -ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ൾ ക​ർ​ത്ത​വ്യ​പ​ഥി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നെ​ങ്കി​ലും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​രി​പ്പി​ട​ത്തെ​ച്ചൊ​ല്ലി​യു​ള്ള രാ​ഷ്ട്രീ​യ പോ​ര് മു​റു​കു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​ന് മൂ​ന്നാം നി​ര​യി​ൽ മാ​ത്രം ഇ​രി​പ്പി​ടം അ​നു​വ​ദി​ച്ച​തി​നെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് കോ​ൺ​ഗ്ര​സ് വി​മ​ർ​ശി​ക്കു​ന്ന​ത്.

ഇ​ത് കേ​വ​ലം ഒ​രു ഇ​രി​പ്പി​ട​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ലെ​ന്നും രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ​ത്തോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ അ​വ​ഹേ​ള​ന​മാ​ണെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ്ര​തി​ക​രി​ച്ചു.
പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം മു​ൻ​നി​ര​യി​ൽ ഇ​രി​ക്കേ​ണ്ട നേ​താ​വി​നെ മ​നഃ​പൂ​ർ​വം പി​ന്നി​ലേ​ക്ക് മാ​റ്റി​യ​ത് ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന കോ​ൺ​ഗ്ര​സ്, 2018-ലും ​സ​മാ​ന​മാ​യ നീ​ക്കം ഉ​ണ്ടാ​യ കാ​ര്യം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

പ​ല​ർ​ക്കും മു​ൻ​നി​ര​യി​ൽ ഇ​ടം ന​ൽ​കി​യി​ട്ടും രാ​ഹു​ൽ ഗാ​ന്ധി​യെ മാ​ത്രം മൂ​ന്നാം നി​ര​യി​ലേ​ക്ക് ഒ​തു​ക്കി​യ​തി​ന്‍റെ ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​ത്. വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സൈ​നി​ക ക​രു​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ദൃ​ശ്യ​വി​രു​ന്നാ​യി ഇ​ത്ത​വ​ണ​ത്തെ പ​രേ​ഡ് മാ​റി. വ​ന്ദേ​മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​കം പ്ര​മേ​യ​മാ​യ ച​ട​ങ്ങി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​ക്ക​ളാ​യ ഉ​ർ​സു​ല വോ​ൺ ഡെ​ർ, അ​ന്‍റോ​ണി​യോ കോ​സ്റ്റ എ​ന്നി​വ​രാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി​ക​ൾ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ ആ​ദ​ര​മ​ർ​പ്പി​ച്ച​തോ​ടെ തു​ട​ങ്ങി​യ പ​രേ​ഡി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ശേ​ഷി വി​ളി​ച്ചോ​തു​ന്ന സി​ന്ദൂ​ർ ഫോ​ർ​മേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​കാ​ശ​ക്കാ​ഴ്ച​ക​ൾ വി​സ്മ​യ​മാ​യി.

ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം പ​രേ​ഡി​നെ​ത്തി​യ കേ​ര​ള​ത്തി​ന്‍റെ നി​ശ്ച​ല​ദൃ​ശ്യം വ​ലി​യ ച​ർ​ച്ച​യാ​യി. കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യും സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യും അ​വ​ത​രി​പ്പി​ച്ച കേ​ര​ള​ത്തി​ന്‍റെ പ്ലോ​ട്ടി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ അ​തി​ഥി​ക​ൾ​ക്ക് വി​വ​രി​ച്ചു ന​ൽ​കി​യ​ത് വേ​റി​ട്ട കാ​ഴ്ച​യാ​യി​രു​ന്നു. ത​മി​ഴ്‌​നാ​ടി​ന്‍റെ ജെ​ല്ലി​ക്കെ​ട്ട് പ്ര​മേ​യ​വും സേ​നാ​വി​ഭാ​ഗ​ങ്ങ​ളു​ടെ സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ളും കൂ​ടി ചേ​ർ​ന്ന​തോ​ടെ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ സ​മാ​പ്തി കു​റി​ച്ചു.

Latest News

Corehub Up