x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സോ​റി, സോ​റി, സോ​റി'; ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കാ​തെ വ​ഴി​യി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ

വെബ് ഡെസ്ക്
Published: November 29, 2026 08:00 PM IST | Updated: November 29, 2026 09:52 PM IST

എം.​കെ.​സ്റ്റാ​ലി​ൻ.

ചെ​ന്നൈ: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ക​യ​ല്ലാ​തെ ത​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മ​റ്റ് വ​ഴി​ക​ളി​ല്ലെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​നും ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ.​സ്റ്റാ​ലി​ൻ. പാ​ർ​ല​മെ​ന്‍റി​ലു​ള്ള ത​ങ്ങ​ളു​ടെ അം​ഗ​ബ​ലം ഉ​പ​യോ​ഗി​ച്ച് അ​ടു​ത്ത 25 വ​ർ​ഷ​ത്തേ​ക്കു​ള്ള ത​മി​ഴ്‌​നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യാ സ​ഖ്യ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്റ്റാ​ലി​ൻ.

1971-ലെ ​സെ​ൻ​സ​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം ന​ട​പ്പാ​ക്കി​യാ​ൽ അ​ത് ത​മി​ഴ്‌​നാ​ടി​ന് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യാ​കെ ഈ ​നീ​ക്കം ബാ​ധി​ക്കും. പ്ര​ത്യേ​കി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് നി​ല​നി​ൽ​പ്പി​നാ​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യും ത​ങ്ങ​ളു​ടെ മു​ന്നി​ലി​ല്ല. 

വി​ഷ​യ​ത്തി​ൽ മ​റ്റൊ​രു ബ​ദ​ൽ നി​ർ​ദേ​ശം നി​ല​വി​ലി​ല്ലെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. പാ​ർ​ല​മെ​ന്‍റി​ലെ ത​ങ്ങ​ളു​ടെ ക​രു​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​ടു​ത്ത 25 വ​ർ​ഷ​ത്തേ​ക്കു​ള്ള ത​മി​ഴ്‌​നാ​ടി​ന്‍റെ രാ​ഷ്ട്രീ​യ ഭാ​വി സു​ര​ക്ഷി​ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ൽ വൈ​കാ​രി​ക​മാ​യോ തി​ടു​ക്ക​പ്പെ​ട്ടോ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ഡി​എം​കെ അ​ധ്യ​ക്ഷ​ൻ വ്യക്തമാക്കി.

Tags : IndianPolitics M.K.Stalin TamilNaduPolitics IndiaAlliance Congress

Recent News

Corehub Up