x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണ്ഡല പുനർനിർണയം ജനാധിപത്യത്തിന്‍റെ മരണമായിരിക്കുമെന്ന് രാഹുൽ ഗാന്ധി

വെബ്ഡെസ്ക്
Published: November 30, 2026 03:53 AM IST | Updated: November 30, 2026 03:53 AM IST

രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി ഉ​യ​ർ​ത്തു​ന്ന​ത് ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഭൂ​പ​ടം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യി മാ​റ്റി​വ​ര​യ്ക്കാ​നു​ള്ള അ​ധി​കാ​രം ബി​ജെ​പി​ക്ക് ന​ൽ​കു​ക​യാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

ചെ​ന്നൈ​യി​ലെ ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നുശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ഴാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

തെ​ര​ഞ്ഞെ​ടു​പ്പ് ഭൂ​പ​ടം മാ​റ്റി വ​ര​യ്ക്കാ​നു​ള്ള അ​ധി​കാ​രം ബി​ജെ​പി​ക്കു ന​ൽ​കു​ന്ന​ത് രാ​ജ്യ​ത്തി​ന് മാ​ത്ര​മ​ല്ല, പ്ര​ത്യേ​കി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യെ​യും ത​മി​ഴ്‌​നാ​ടി​നെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

ത​മി​ഴ് സം​സ്കാ​ര​ത്തി​ന്‍റെ ഉ​റ​ച്ച സം​ര​ക്ഷ​ക​നാ​യ സ്റ്റാ​ലി​നോ​ട്, ത​മി​ഴ്‌​നാ​ടി​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി​യു​ടെ ഈ ​ദു​ഷ്ട​ലാ​ക്കു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷം അ​ഭ്യ​ർ​ഥി​ച്ച​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത് ഏ​താ​നും ചി​ല സീ​റ്റു​ക​ളു​ടെ മാ​ത്രം കാ​ര്യ​മ​ല്ല; ഓ​രോ മ​ണ്ഡ​ല​വും പു​ന​ർ​നി​ർ​ണ​യി​ക്ക​പ്പെ​ടും. ബി​ജെ​പി​യെ വോ​ട്ടു​ക​ൾ മോ​ഷ്ടി​ക്കാ​ൻ സ​ഹാ​യി​ച്ച​തി​ന് പി​ടി​ക്ക​പ്പെ​ട്ട മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു ഡീ​ലി​മി​റ്റേ​ഷ​ൻ ക​മ്മി​ഷ​നാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​സാ​മി​ലും ജ​മ്മു കാ​ഷ്മീ​രി​ലും ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ന്‍റെ യ​ഥാ​ർ​ഥ രൂ​പം ഇ​തി​ന​കം രാ​ജ്യം ക​ണ്ടു​ക​ഴി​ഞ്ഞു.

സ​മു​ദാ​യ​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​നും പ്ര​തി​പ​ക്ഷ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​നുംവേ​ണ്ടി അ​തി​ർ​ത്തി​ക​ൾ വെ​ട്ടി​മു​റി​ക്ക​പ്പെ​ട്ടു. ആ​ദ്യം അ​വ​ർ വോ​ട്ടു​ക​ൾ മോ​ഷ്ടി​ച്ചു. ഇ​പ്പോ​ൾ അ​വ​ർ ഭൂ​പ​ടം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. അ​തി​ൽ അ​വ​ർ വി​ജ​യി​ച്ചാ​ൽ ഒ​രു വോ​ട്ട്പോ​ലും രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​മ്പു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ തീ​രു​മാ​നി​ക്ക​പ്പെ​ടും.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മ​ര​ണ​മാ​യി​രി​ക്കും അ​തെ​ന്നും രാ​ഹു​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : Rahul Gandhi constituency delimitation Death of democracy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up