x
ad
Mon, 30 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​​ഷ്ഫി​​ഖു​​ർ റ​​ഹീം ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു

വെബ്ഡെസ്ക്
Published: November 30, 2026 03:41 AM IST | Updated: November 30, 2026 03:50 AM IST

മു​​ഷ്ഫി​​ഖു​​ർ റ​​ഹീം. ‌

ബം​​ഗ്ലാ​​ദേ​​ശ്: അ​​ന്താ​​രാ​​ഷ്്ട്ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് ക​​രി​​യ​​ർ 2027 ഫെ​​ബ്രു​​വ​​രി​​യി​​ൽ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന് ബം​​ഗ്ലാ​​ദേ​​ശ് വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​ർ മു​​ഷ്ഫി​​ഖു​​ർ റ​​ഹീം. ‌

ഫെ​​ബ്രു​​വ​​രി 14ന് ​​ധാ​​ക്ക​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് മ​​ത്സ​​ര​​മാ​​യി​​രി​​ക്കും ത​​ന്‍റെ അ​​വ​​സാ​​ന അ​​ന്താ​​രാ​​ഷ്്ട്ര മ​​ത്സ​​ര​​മെ​​ന്ന് ബി​​സി​​ബി പ്ര​​സി​​ഡ​​ന്‍റ് ത​​മീം ഇ​​ഖ്ബാ​​ലി​​നെ താ​​രം അ​​റി​​യി​​ച്ചു. ഏ​​ക​​ദി​​ന, ട്വ​​ന്‍റി20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽനി​​ന്ന് മു​​ഷ്ഫി​​ഖു​​ർ റ​​ഹീം നേ​​ര​​ത്തേ ത​​ന്നെ വി​​ര​​മി​​ച്ചി​​രു​​ന്നു.

കൂ​​ടു ത​​ൽ മ​​ത്സ​​രം, റ​​ണ്‍​സ് റിക്കാര്‍ഡ്‌

പതിനെട്ട്‌ വ​​യ​​സ് തി​​ക​​ഞ്ഞ​​തി​​ന് പി​​ന്നാ​​ലെ 2005ൽ ​​ലോ​​ർ​​ഡ്സി​​ൽ വ​​ച്ച് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച മു​​ഷ്ഫി​​ഖു​​ർ 100 ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ഏ​​ക ബം​​ഗ്ലാ​​ദേ​​ശ് ക്രി​​ക്ക​​റ്റ് താ​​ര​​മാ​​ണ്. 2025 ന​​വം​​ബ​​റി​​ൽ അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് അ​​ദ്ദേ​​ഹം ഈ ​​നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്. ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ 7000 റ​​ണ്‍​സ് തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ ബം​​ഗ്ലാ​​ദേ​​ശ് ബാ​​റ്റ​​റാ​​യും അ​​ദ്ദേ​​ഹം മാ​​റി.

വ​​ലി​​യ നാ​​യ​​ക​​ൻ

2011 മു​​ത​​ൽ 2017 വ​​രെ 34 ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ടീ​​മി​​നെ ന​​യി​​ച്ച മു​​ഷ്ഫി​​ഖു​​ർ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കാ​​ലം ടെ​​സ്റ്റ് ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്ന താ​​ര​​വു​​മാ​​ണ്. ഇ​​തി​​ൽ ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ബം​​ഗ്ലാ​​ദേ​​ശ് വി​​ജ​​യി​​ച്ചു.
2021ൽ ​​ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ൽനി​​ന്നും 2025ൽ ​​ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽനി​​ന്നും അ​​ദ്ദേ​​ഹം വി​​ര​​മി​​ച്ചി​​രു​​ന്നു.

Tags : Mushfiqur Rahim Test cricket retirement Batter Bengladesh Sports

Recent News

Corehub Up