x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ൾ​ക്ക് ന​ൽ​കാ​ൻ നീ​ക്കം

വെബ് ഡെസ്ക്
Published: November 27, 2026 12:31 AM IST | Updated: November 27, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ല്ല: കാ​യി​ക, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക​ല്ലാ​തെ തി​രു​വ​ല്ല പ​ബ്ലി​ക് സ്റ്റേ​ഡി​യം വി​ട്ടു ന​ൽ​കാ​നു​ള്ള ന​ഗ​ര​സ​ഭ​യു​ടെ ആ​ലോ​ച​ന​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.
ക​ഴി​ഞ്ഞ ഒ​രു പ​തി​റ്റാ​ണ്ടാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത ത​ര​ത്തി​ൽ കാ​ടും പു​ല്ലും നി​റ​ഞ്ഞു​കി​ട​ന്ന സ്റ്റേ​ഡി​യം ക​ഴി​ഞ്ഞ​യി​ടെയാണ് ശ്ര​മ​ദാ​ന​മാ​യും മ​റ്റും തെ​ളി​ച്ചെ​ടു​ത്ത​ത്. വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ്റ്റേ​ഡി​യം പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് അ​ഞ്ചു കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും കാ​യി​ക മ​ന്ത്രി ഒ. ​ജെ. ജെ​നീ​ഷ് സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തോ​ടെ സ്റ്റേ​ഡി​യം വി​ക​സ​നം വീ​ണ്ടും സ​ജീ​വ വി​ഷ​യ​മാ​യി വ​ന്നു. ഇ​തി​നൊ​പ്പ​മാ​ണ് കാ​ടു വെ​ട്ടി​ത്തെ​ളി​ച്ച സ്റ്റേ​ഡി​യം വാ​ട​ക​യ്ക്കു ന​ൽ​കാ​ൻ ന​ഗ​ര​സ​ഭ​യി​ലെ ചി​ല​ർ നീ​ക്കം തു​ട​ങ്ങി​യ​ത്.

സ്റ്റേ​ഡി​യ​ത്തി​ലെ പു​ല്ല് പൂ​ർ​ണ​മാ​യി വെ​ട്ടി വൃ​ത്തി​യാ​ക്കാ​ൻ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ നി​ർ​ദേ​ശ​മു​ണ്ടാ​യ​താ​ണ്. ന​ഗ​ര​സ​ഭ, കാ​യി​ക സം​ഘ​ട​ന​ക​ൾ, വി​വി​ധ സ്കൂ​ൾ, കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഇ​വ ചേ​ർ​ന്നാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​ല്ല് വെ​ട്ടി​യ​ത്.വെ​ള്ള​ക്കെ​ട്ടു​കാ​ര​ണം സ്റ്റേ​ഡി​യ​ത്തി​ന്‍റെ വ​ട​ക്കു​കി​ഴ​ക്കേ ഭാ​ഗ​ത്തെ പു​ല്ല് വെ​ട്ടാ​നു​മു​ണ്ട്.

സ്റ്റേ​ഡി​യം കാ​യി​ക​പ​രി​പാ​ടി​ക​ൾ​ക്ക് മാ​ത്ര​മേ ന​ൽ​കാ​വൂ എ​ന്ന വ്യ​വ​സ്ഥ നേ​ര​ത്തേ ത​ന്നെ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ പാ​സാ​ക്കി​യ​താ​ണ്. ആ​ദ്യ കാ​ല​ങ്ങ​ളി​ൽ നി​യ​മം കൃ​ത്യ​മാ​യി പാ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ൽ​ക്കാ​ല​ത്ത് കൗ​ൺ​സി​ൽ തീ​രു​മാ​നം കാ​റ്റി​ൽ പ​റ​ത്തി കാ​യി​കേ​ത​ര പ​രി​പാ​ടി​ക​ൾ​ക്ക് ന​ൽ​കു​വാ​ൻ തു​ട​ങ്ങി. കാ​യി​ക​താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടും അ​ധി​കൃ​ത​ർ ഗൗ​നി​ച്ചി​ല്ല. ആ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ളാ​യി സ്റ്റേ​ഡി​യം കാ​ടു​ക​യ​റി കി​ട​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ എം​ജി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​നു വേ​ദി​യൊ​രു​ക്കാ​ൻ ഒ​രു​വ​ർ​ഷം മു​ന്പ് കു​റെ ഭാ​ഗ​ത്തെ കാ​ട് വെ​ട്ടി​മാ​റ്റി. പു​ല്ല് വെ​ട്ടി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ വീ​ണ്ടും സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ ആ​വ​ശ്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ക​യാ​ണ്.


പു​ന​രു​ദ്ധാ​ര​ണംപൂ​ർ​ത്തീ​ക​രി​ക്ക​ണം
സ്റ്റേ​ഡി​യ​ത്തി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ​ണി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന കാ​യി​ക മ​ന്ത്രി​യു​ടെ​യും എം​എ​ൽ​എ​യു​ടെ​യും പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും, താ​ര​ങ്ങ​ളു​ടെ​യും ആ​വ​ശ്യം.സ്റ്റേ​ഡി​യ​ത്തി​ന്‍റെ സ​മീ​പം ബൈ​പാ​സ് മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​മു​ള്ള സ്ഥ​ല​വും. ഷീ ​ലോ​ഡ്‌​ജി​നോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​വും എ​ക്സി​ബി​ഷ​ൻ, ക​ൺ​വെ​ൻ​ഷ​ൻ, പു​ഷ്പ​മേ​ള, തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നി​രി​ക്കേ സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​തി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്നും കാ​യി​ക സം​ഘ​ട​ന​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​തി​നെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കാ​നും കാ​യി​ക​താ​ര​ങ്ങ​ളും സം​ഘ​ട​ന​ക​ളും തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സം​യു​ക്ത​മാ​യി നി​വേ​ദ​നം ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​യ്ക്കു ന​ൽ​കാ​നും ഇ​ന്ന് കൂ​ടി​യ കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ തീ​രു​മാ​നി​ച്ചു.

Tags : Public Stadium sports NattuVishesham DistrictNews

Recent News

Corehub Up