പ്രതീകാത്മക ചിത്രം
അതിരമ്പുഴ: അതിരമ്പുഴ പാറോലിക്കൽ റെയിൽവേ ഗേറ്റിൽ തകർന്ന റോഡുകളെയും മെറ്റലിളകി അപകടാവസ്ഥയിലായ ട്രാക്കിനെയും സംബന്ധിച്ച് ദീപിക വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ സ്ഥലത്ത് മെറ്റൽ ഇറക്കി. മഴയെത്തുടർന്ന് മറ്റു പണികൾ ഒന്നും നടന്നില്ല.
ബുധനാഴ്ചയാണ് റോഡും ട്രാക്കും തകർന്നതിനെത്തുടർന്ന് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വിവരിച്ച് ദീപിക വിശദമായ വാർത്ത നൽകിയത്.
ബുധനാഴ്ച തന്നെ സ്ഥലത്ത് മെറ്റൽ ഇറക്കിയതോടെ നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തു. ഇന്നലെയും മഴയുണ്ടായിരുന്നു. ഏതാനും ആഴ്ചകൾ മുമ്പ് നിർമാണത്തിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്ത് ട്രാക്കുകൾക്കിടയിൽ കോൺക്രീറ്റ് കട്ടകൾ പായി ഇവയ്ക്കിടയിൽ മെറ്റൽ വിരിച്ചിരുന്നു.
ഇത്രയും ചെയ്തപ്പോഴേക്കും മഴ പെയ്തു. നിർമാണ പ്രവൃത്തികൾ നിർത്തിവച്ചു. എന്നാൽ, മഴ നിലച്ച് ആഴ്ചകൾ പിന്നിട്ടിട്ടും നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാതിരുന്നതാണ് നാട്ടുകാർക്ക് ദുരിതമായത്. ദീപിക വാർത്തയെ തുടർന്നുണ്ടായ ശക്തമായ സമ്മർദത്തിൽ മെറ്റൽ ഇറക്കിയെങ്കിലും വീണ്ടും മഴ പെയ്തതു തടസമായി. ഇനി എത്രനാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യാത്രക്കാർ.
Tags : News arrived metal was unloaded nattuvishesham localnews News arrived metal was unloaded