പ്രതീകാത്മക ചിത്രം
കൊച്ചി: ജിഎസ്ടി വകുപ്പില്‍ പൊതു സ്ഥലംമാറ്റം ഓണ്‍ലൈന്‍ വഴിയാക്കണമെന്ന ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി.
ഉത്തരവ് പുനഃപരിശോധിക്കാന്‍ മതിയായ കാരണങ്ങള്‍ സര്‍ക്കാരിന് ഉന്നയിക്കാനായിട്ടില്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ സതീഷ് നൈനാന്, പി. കൃഷ്ണകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സ്ഥലംമാറ്റം ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും (കെഎടി) പിന്നീട് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
Tags : GST Department Transfers Review petition dismissed Kerala High Court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash