അബ്ദുള്‍ റസാഖ്
കോഴിക്കോട്: സ്വകാര്യ ബസിലെ യാത്രക്കിടെ പതിനഞ്ചുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി പിടിയിലായ ആള്‍ റിമാൻഡിൽ. വടകര തിരുവള്ളൂര്‍ സ്വദേശി ചെറിയനല്ലൂര്‍ അബ്ദുള്‍ റസാഖിനെയാണ് (47) വടകര പൊലിസ് അറസ്റ്റ് ചെയ്തത്.
വടകരയില്‍ നിന്നു ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയാണ് തിരക്കുള്ള ബസില്‍ അതിക്രമത്തിന് ഇരയായത്. യാത്രയ്ക്കിടെ ഇയാള്‍ ശല്യം ചെയ്തതോടെ പെണ്‍കുട്ടി ബസിലുള്ളവരോട് വിവരം പറഞ്ഞു. തുടര്‍ന്ന് ജീവനക്കാര്‍ ഇടപെട്ട് ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലിസിന് കൈമാറുകയുമായിരുന്നു.
പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags : SexualAssault Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Journey Police Passengers