ടി.ഐ.മധുസൂദനന്
കണ്ണൂർ: സിപിഎം നേതാവ് ടി.ഐ.മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ പൊലിസ് കേസെടുത്തു. കലാപാഹ്വാനം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തി പയ്യന്നൂർ പൊലിസാണ് കേസെടുത്തത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് നടപടി.
പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും മധുസൂദനനെതിരെ നേരത്തെ പരാതി നൽകിയിരുന്നു. മധുസൂദനന്റെ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് പരാതികൾ ഉയർന്നത്. അതേസമയം, മുഖ്യമന്ത്രി വി.ഡി.സതീശനെതിരെയും ഡിവൈഎഫ്ഐയും പരാതി നൽകി.
യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ കെട്ടിപ്പടുത്ത സർക്കാരാണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസംഗമാണ് പരാതിക്ക് ആധാരം. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലിസ് കമ്മിഷണർക്ക് പരാതി നൽകിയത്.
Tags : ThreatSpeech DeathThreatSpeech Police Case Payyannur PoliticalControversy