x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ദാ​യ​നി​കു​തി വ​കു​പ്പി​നെ കബളിപ്പിച്ച് ക​ണ്ണൂ​ർ സം​ഘം തട്ടിയത് 2.60 കോ​ടി

സ്വന്തം ലേഖകൻ
Published: November 26, 2026 10:47 PM IST | Updated: November 26, 2026 10:47 PM IST

ക​​​ണ്ണൂ​​​ർ: ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​നെ വ​​​ഞ്ചി​​​ച്ച് ക​​​ണ്ണൂ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​ഘം 2.60 കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​താ​​​യി സൈ​​​ബ​​​ർ പൊ​​​ലി​​​സി​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. ക​​​ണ്ണൂ​​​ർ മു​​​നീ​​​ശ്വ​​​ര​​​ൻ കോ​​​വി​​​ൽ റോ​​​ഡി​​​ലെ വാ​​​ട​​​ക​​​വീ​​​ടി​​​ന്‍റെ മേ​​​ൽ​​​വി​​​ലാ​​​സം കാ​​​ണി​​​ച്ചാ​​​ണ് വ്യാ​​​ജ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​നം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തെ​​​ന്നാ​​​ണു വി​​​വ​​​രം. നി​​​ല​​​വി​​​ൽ ഇ​​​വി​​​ടെ ആ​​​രു​​​മി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

ബം​​​ഗാ​​​ൾ, ത​​​മി​​​ഴ്‌​​​നാ​​​ട്, ആ​​​ന്ധ്ര സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ16 പേ​​​രു​​​ടെ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കാ​​ണ് 2.60 ​കോ​​​ടി രൂ​​​പ പോ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യെ​​​ല്ലാം ​യ​​​ഥാ​​​ർ​​​ഥ ഉ​​​ട​​​മ ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ലാ​​​ത്ത​​​തോ ഇ​​​ട​​​പാ​​​ട് ന​​​ട​​​ത്താ​​​ത്ത​​​തോ ആ​​​യ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ (മ്യൂ​​​ൾ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ) വ​​​ഴി​​​യാ​​​ണെ​​​ന്ന് ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഗ്രാ​​​മീ​​​ണ വ​​​നി​​​ത​​​ക​​​ളു​​​ടെ ശ​​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​മെ​​​ന്നു കാ​​​ണി​​​ച്ചാ​​​ണ് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ൽനി​​​ന്ന് 2025 സെ​​​പ്റ്റം​​​ബ​​​റി​​​ൽ അ​​​ക്കൗ​​​ണ്ട് ഐ​​​ഡി​​​ന്‍റി​​ഫി​​​ക്കേ​​​ഷ​​​ൻ ന​​​മ്പ​​​ർ (എ​​​ഐ​​​എ​​​ൻ) ഈ ​​​സം​​​ഘം നേ​​​ടി​​​യ​​​ത്. ആ​​​ദാ​​​യ​​​നി​​​കു​​​തി ഇ​​​ട​​​പാ​​​ടി​​​നാ​​​യി സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​താ​​​ണ് എ​​​ഐ​​​എ​​​ൻ.

ഒ​​​രു രൂ​​​പ പോ​​​ലും ആ​​​ദാ​​​യ​​​നി​​​കു​​​തി അ​​​ട​​​യ്ക്കാ​​​തെ​​​ത​​​ന്നെ, അ​​​ട​​​ച്ച​​​താ​​​യി കാ​​​ണി​​​ക്കു​​​ന്ന വ്യാ​​​ജ രേ​​​ഖ​​​ക​​​ൾ സ്ഥാ​​​പ​​​നം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ൽ​​നി​​​ന്ന് 28.26 കോ​​​ടി രൂ​​​പ​​​യു​​​ടെ ആ​​​ദാ​​​യ​​​നി​​​കു​​​തി റീ​​​ഫ​​​ണ്ട് 155 പേ​​​രു​​​ടെ പാ​​​ൻ ന​​​മ്പ​​​റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു വാ​​​ർ​​​ഷി​​​ക ആ​​​ദാ​​​യ​​​നി​​​കു​​​തി റി​​​ട്ടേ​​​ണി​​​ലെ ആ​​​വ​​​ശ്യം. തു​​​ട​​​ർ​​​ന്നാ​​​ണു16 അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് റീ​​​ഫ​​​ണ്ട് ന​​​ൽ​​​കി​​​യ​​​ത്.

പി​​​ന്നീ​​​ട് ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ചി​​​ല സം​​​ശ​​​യ​​​ങ്ങ​​​ൾ തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ത​​​ട്ടി​​​പ്പു ക​​​ണ്ടെ​​​ത്തി​​​യ​​​തും കൊ​​​ച്ചി സി​​​റ്റി സൈ​​​ബ​​​ർ പൊ​​​ലി​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തും. ത​​​ട്ടി​​​പ്പ് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തോ​​​ടെ മ​​​റ്റു റീ​​​ഫ​​​ണ്ടു​​​ക​​​ളു​​​ടെ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Tags : Income Tax Department Tax Department Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up