x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാ​ക്കാ​ല​വും യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​യി​രി​ക്കി​ല്ല ; പൊ​ലി​സി​ന് മു​ന്ന​റി​യി​പ്പു​മാ​യി മു​ഹ​മ്മ​ദ് റി​യാ​സ്

വെബ് ഡെസ്ക്
Published: November 26, 2026 07:37 PM IST | Updated: November 26, 2026 07:37 PM IST

സി​പി​എം നേ​താ​വ് പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്.

കോ​ഴി​ക്കോ​ട്: ക​ണ്ണൂ​രി​ൽ മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ചോ​ര​യ്ക്ക് ചോ​ര പ്ര​സം​ഗ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം നേ​താ​വ് പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ഒ​രു മു​ഖ്യ​മ​ന്ത്രി പ​റ​യാ​ൻ പാ​ടു​ള്ള കാ​ര്യ​മാ​ണോ ഇ​തെ​ന്നും വി.​ഡി.​സ​തീ​ശ​ൻ ന​ട​ത്തി​യ പ്ര​സം​ഗം ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സം​ഗം കേ​ട്ട് ചി​ല പൊ​ലി​സു​കാ​ർ ചാ​ടി​യി​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ പൊ​ലി​സ് ക​യ​റി​യി​റ​ങ്ങു​ക​യാ​ണെ​ന്നും റി​യാ​സ് ആ​രോ​പി​ച്ചു.

ആ​വേ​ശ​ത്തി​ൽ ന​ട​പ​ടി​ക്കി​റ​ങ്ങു​ന്ന പൊ​ലി​സു​കാ​ർ കോ​ഴി​ക്കോ​ടി​ന്‍റെ പ​ഴ​യ സ​മ​ര​ച​രി​ത്രം ഓ​ർ​ക്ക​ണം. എ​ല്ലാ​ക്കാ​ല​വും യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​യി​രി​ക്കി​ല്ലെ​ന്നും റി​യാ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പൊ​ലി​സ് ഓ​ർ​ത്തു​ക​ളി​ക്ക​ണം. ഒ​രു മു​ഖ്യ​മ​ന്ത്രി​ക്ക് ചേ​ർ​ന്ന പ്ര​സം​ഗ​മ​ല്ല ക​ണ്ണൂ​രി​ൽ ഉ​ണ്ടാ​യ​ത്. ചോ​ര​യ്ക്ക് ചോ​ര എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. പ്ര​സം​ഗം ആ​ഭ്യ​ന്ത​ര​മ​ന്ത്രി വാ​യി​ച്ചു​നോ​ക്കി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​മാ​ണ് ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നും മ​റ്റ് പ്ര​സം​ഗ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം മാ​ങ്കു​ളം റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി പാ​ർ​ട്ടി സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ.​പി ആ​യാ​ലും പി.​ജെ ആ​യാ​ലും ത്യാ​ഗ​പൂ​ർ​വ​മാ​യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​വ​രാ​ണ്. അ​വ​ർ​ക്കെ​തി​രാ​യ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും റി​യാ​സ് വ്യ​ക്ത​മാ​ക്കി.

Tags : PoliceWarning MohammedRiyas Cpm Sfi Kerala Police KeralaPolitics

Recent News

Corehub Up