പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്നാട് സർക്കാർ സർവീസിലുള്ള വിവാഹിതരായ പുരുഷ ജീവനക്കാർക്ക് 15 ദിവസത്തെ പിതൃത്വ അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രി വിജയ് ആണ് പ്രഖ്യാപനം നടത്തിയത്. കുഞ്ഞിന്റെ ജനനസമയത്ത് ഭാര്യയ്ക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനും നവജാതശിശുവിന്റെ പരിചരണത്തിൽ പിതാവിന്റെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമാണ് പുതിയ തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി.
നിലവിൽ തമിഴ്നാട്ടിലെ വനിതാ സർക്കാർ ജീവനക്കാർക്ക് 365 ദിവസത്തെ പ്രസവാവധി നൽകുന്നുണ്ട്. ഇതിന് സമാനമായി തങ്ങൾക്കും പിതൃത്വ അവധി വേണമെന്ന പുരുഷ ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് സർക്കാരിന്റെ ഈ നടപടി. പുതിയ ഉത്തരവ് പ്രകാരം, കുട്ടി ജനിക്കുന്നതിന് 15 ദിവസം മുമ്പ് മുതലോ, അല്ലെങ്കിൽ കുഞ്ഞ് ജനിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിലോ ജീവനക്കാർക്ക് ഈ അവധി പ്രയോജനപ്പെടുത്താനാകും.
Tags : CMVijay PaternityLeave GovernmentEmployee