x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു

കോട്ടയം ബ്യൂറോ
Published: November 26, 2026 12:46 PM IST | Updated: November 26, 2026 12:46 PM IST

മരിച്ച ആസാദ്

വൈക്കം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങിമരിച്ചു. ഉദയനാപുരം തുറുവേലിക്കുന്ന് സ്വദേശി രമേശിന്‍റെ മകൻ ആസാദ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45ഓടെ മറവൻതുരുത്ത് പഞ്ഞിപ്പാലത്തിന് വടക്കുഭാഗത്തെ തോട്ടിലെ കടവിലായിരുന്നു സംഭവം.

സമീപത്തെ റിസോർട്ടിലെ വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരത്തിൽ പങ്കെടുത്തശേഷം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. വെൽഡിംഗ് തൊഴിലാളിയാണ്.

Tags : Accident Drowned Youth

Recent News

Corehub Up