x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യി​ലെ 'നീ​ല മ​നു​ഷ്യ​ർ'; എ​ന്തു​കൊ​ണ്ട് ഇ​ന്ത്യ​യി​ൽ ച​ർ​ച്ച​യാ​കു​ന്നു?

റിസെർച്ച് ഡെസ്ക്
Published: November 26, 2026 02:13 PM IST | Updated: November 26, 2026 02:13 PM IST

കെന്‍റക്കിയിലെ ഫുഗേറ്റ് കുടുംബം.

യു​എ​സി​ലെ കി​ഴ​ക്ക​ൻ കെ​ന്‍റ​ക്കി​യി​ലെ 'നീ​ല മ​നു​ഷ്യ'​രു​ടെ ക​ഥ കാ​ലം മാ​യ്ക്കു​ന്ന​ത​ല്ല. ച​ർ​മം നീ​ല​നി​റ​മാ​കു​ന്ന പ്ര​ത്യേ​ക രോ​ഗാ​വ​സ്ഥ​യാ​ണ് ആ ​കു​ടും​ബ​ത്തെ ബാ​ധി​ച്ച​ത്. 1960-ൽ ​ആ​ണ് അ​വ​രു​ടെ രോ​ഗാ​വ​സ്ഥ ലോ​ക​മ​റി​യു​ന്ന​ത്. വൈ​ദ്യ​ശാ​സ്ത്ര​ത്തി​ന് അ​ദ്ഭു​ത​മാ​യി​രു​ന്നു ആ ​ക​ണ്ടെ​ത്ത​ൽ. അ​മേ​രി​ക്ക​യി​ലെ 'നീ​ല മ​നു​ഷ്യ'​രു​ടെ ക​ഥ പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യി​ൽ ച​ർ​ച്ച​യാ​കു​ക​യാ​ണ്.

ര​ക്ത​ബ​ന്ധ​മു​ള്ള​വ​ർ ത​മ്മി​ൽ വി​വാ​ഹം ക​ഴി​ക്കു​ന്ന​തു നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ​സാ​ധ്യ​ത പ​രി​ശോ​ധി​ക്കാ​ൻ പ​ര​മോ​ന്ന​ത നീ​തി​പീ​ഠം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണു വൈ​ദ്യ​ശാ​സ്ത്ര​രം​ഗ​ത്തെ സം​ഭ​വ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ര​ക്ത​ബ​ന്ധ​മു​ള്ള​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹ​ങ്ങ​ളി​ലൂ​ടെ അ​പൂ​ർ​വ ജ​നി​ത​ക​രോ​ഗം ബാ​ധി​ച്ച കി​ഴ​ക്ക​ൻ കെ​ന്‍റ​ക്കി മ​ല​നി​ര​ക​ളി​ൽ വ​സി​ച്ചി​രു​ന്ന ഫു​ഗേ​റ്റ് കു​ടും​ബ​ത്തി​ലെ 'നീ​ല മ​നു​ഷ്യ'​രെ ശാ​സ്ത്രീ​യ ഉ​ദാ​ഹ​ര​ണ​മാ​യി വീ​ണ്ടും മു​ന്നോ​ട്ടു​വ​യ്ക്കു​ക​യാ​ണി​വി​ടെ.

K-Rail Survey

1820-ൽ ​മാ​ർ​ട്ടി​ൻ ഫുഗേ​റ്റ് എ​ന്ന ഫ്ര​ഞ്ച് കു​ടി​യേ​റ്റ​ക്കാ​ര​ൻ യു​എ​സി​ൽ എ​ത്തി​യ​തോ​ടെ​യാ​ണു കു​ടും​ബ​ച​രി​ത്രം ആ​രം​ഭി​ക്കു​ന്ന​ത്. അ​ദ്ദേ​ഹം എ​ലി​സ​ബ​ത്ത് സ്മി​ത്ത് എ​ന്ന അ​മേ​രി​ക്ക​ൻ യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ഇ​രു​വ​ർ​ക്കും ഏ​ഴു കു​ട്ടി​ക​ൾ ജ​നി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ജ​നി​ച്ച കു​ട്ടി​ക​ളി​ൽ നാ​ലു​പേ​ർ​ക്കു നീ​ല​നി​റ​മു​ള്ള ച​ർ​മ​മാ​യി​രു​ന്നു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സാ​ധാ​ര​ണ ജീ​വി​തം ന​യി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ച​ർ​മ​ത്തി​ന്‍റെ നീ​ല നി​റം നി​ല​നി​ന്നു.

അ​ങ്ങേ​യ​റ്റം ഒ​റ്റ​പ്പെ​ട്ട മ​ല​യോ​ര​മേ​ഖ​ല​യാ​യ ട്ര​ബി​ൾ​സം ക്രീ​ക്ക് പ്ര​ദേ​ശ​ത്തു താ​മ​സി​ച്ചി​രു​ന്ന​തി​നാ​ൽ പു​റ​ത്തു​നി​ന്നു​ള്ള ആ​ളു​ക​ളു​മാ​യി വി​വാ​ഹ​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തു പ്ര​യാ​സ​ക​ര​മാ​യി​രു​ന്നു. ഇ​തോ​ടെ ചു​രു​ക്കം ചി​ല കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ വി​വാ​ഹ​ങ്ങ​ൾ ന​ട​ക്കു​ക​യും, കൂ​ടു​ത​ൽ ത​ല​മു​റ​ക​ളി​ലേ​ക്കു ജ​നി​ത​ക സ​വി​ശേ​ഷ​ത കൈ​മാ​റ്റം ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്തു. ഇ​വ​രാ​ണ് 'കെ​ന്‍റ​ക്കി​യി​ലെ നീ​ല മ​നു​ഷ്യ​ർ'.

മെ​ത്ത​മോ​ഗ്ലോ​ബി​നീ​മി​യ
1960-ൽ ​റേ​ച്ച​ൽ, പാ​ട്രി​ക് റി​ച്ചി എ​ന്നീ നീ​ല ച​ർ​മ​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ളെ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണു രോ​ഗാ​വ​സ്ഥ ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. ഹെ​മ​റ്റോ​ള​ജി​സ്റ്റ് ഡോ. ​മാ​ഡി​സ​ൺ കാ​വി​നും ന​ഴ്സ് റൂ​ത്ത് പെ​ൻ​ഡ​ർ​ഗ്രാ​സു​മാ​ണ് ഇ​വ​രെ പ​രി​ശോ​ധി​ച്ച​ത്. ശ​രീ​ര​ത്തി​ൽ ഓ​ക്സി​ജ​ൻ എ​ത്തു​ന്ന​തി​നെ ബാ​ധി​ക്കു​ന്ന അ​പൂ​ർ​വ രോ​ഗ​മാ​യ 'മെ​ത്ത​മോ​ഗ്ലോ​ബി​നീ​മി​യ' ആ​ണ് ഈ ​അ​വ​സ്ഥ​യ്ക്കു പി​ന്നി​ലെ കാ​ര​ണ​മെ​ന്ന് അ​വ​ർ ക​ണ്ടെ​ത്തി.

സാ​ധാ​ര​ണ വ്യ​ക്തി​ക​ളു​ടെ ര​ക്ത​ത്തി​ൽ മെ​ത്ഹീ​മോ​ഗ്ലോ​ബി​ന്‍റെ അ​ള​വ് ഒ​രു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രി​ക്കു​മ്പോ​ൾ, കെ​ന്‍റ​ക്കി​യി​ലെ 'നീ​ല മ​നു​ഷ്യ'​രു​ടെ ര​ക്ത​ത്തി​ൽ ഇ​തു പ​ത്തു മു​ത​ൽ ഇ​രു​പ​തു ശ​ത​മാ​നം വ​രെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഔ​ഷ​ധ​ങ്ങ​ൾ വ​ഴി നി​യ​ന്ത്രി​ക്കാ​നാ​കു​മെ​ന്ന് ഡോ. ​കാ​വി​ൻ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. കാ​ല​ക്ര​മേ​ണ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. 1975-ലാ​ണ് അ​വ​സാ​ന സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ബം​ഗ​ളൂ​രു​വി​ലെ നി​യ​മ​വി​ദ്യാ​ർ​ഥി
പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​ശേ​ഷ​വും ജ​നി​ത​ക​പാ​ഠം പ്ര​സ​ക്ത​മാ​കു​ന്ന​ത്, ബം​ഗ​ളൂ​രു​വി​ലെ നി​യ​മ​വി​ദ്യാ​ർ​ഥി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്. മു​ൻ​കൂ​ട്ടി കാ​ണാ​വു​ന്ന​തും ഒ​ഴി​വാ​ക്കാ​വു​ന്ന​തു​മാ​യ ജ​നി​ത​ക അ​പ​ക​ട​ങ്ങ​ളി​ലേ​ക്കു ആ​ചാ​ര​ത്തി​ന്‍റെ പേ​രി​ൽ വ്യ​ക്തി​ക​ളെ ത​ള്ളി​വി​ടു​ന്ന രീ​തി നി​യ​മം തു​ട​ർ​ന്നും അ​നു​വ​ദി​ക്ക​ണോ എ​ന്ന് സു​പ്രീം​കോ​ട​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

ര​ക്ത​ബ​ന്ധ​മു​ള്ള​വ​ർ​ക്കി​ട​യി​ലെ വി​വാ​ഹം ഹോ​മോ​സൈ​ഗോ​സി​റ്റി ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കു​മെ​ന്നും, റി​സ​സീ​വ് ജ​നി​ത​ക അ​വ​സ്ഥ​ക​ൾ, ജ​ന്മ​നാ​യു​ള്ള വൈ​ക​ല്യ​ങ്ങ​ൾ, ഇ​ന്ദ്രി​യ വൈ​ക​ല്യ​ങ്ങ​ൾ, ശി​ശു​മ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള സാ​ധ്യ​ത ഉ​യ​ർ​ത്തു​മെ​ന്നും സ​മീ​പ​കാ​ല പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​താ​യി ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Tags : BluePeopleofKentucky BlueFugates Methemoglobinemia ConsanguineousMarriage India GeneticDisorders

Recent News

Corehub Up