x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​ജി​പ്തി​ൽ ഇ​ന്ധ​ന​ടാ​ങ്ക​ർ മ​റി​ഞ്ഞ് വ​ൻ തീ​പി​ടി​ത്തം: 31 പേ​ർ മ​രി​ച്ചു; 27 വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു

വെബ് ഡെസ്ക്
Published: November 26, 2026 09:59 AM IST | Updated: November 26, 2026 09:59 AM IST

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ

കെ​യ്‌​റോ: ഈ​ജി​പ്തി​ലെ പ്ര​ധാ​ന ഗ​താ​ഗ​ത ഇ​ട​നാ​ഴി​യാ​യ റിം​ഗ് റോ​ഡി​ൽ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി പോ​യ വാ​ഹ​നം മ​റി​ഞ്ഞു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ 31 പേ​ർ വെ​ന്തു​മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 21 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഗി​സ​യി​ലെ അ​ൽ വ​റാ​ഖ് ജി​ല്ല​യി​ൽ ഒ​രു തു​ര​ങ്ക​ത്തി​ന് മു​ക​ളി​ലാ​യാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ കാ​റു​ക​ളും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 27 വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി.

അ​പ​ക​ട​സ്ഥ​ല​ത്ത് ക​ന​ത്ത പു​ക​യും അ​തി​ശ​ക്ത​മാ​യ ചൂ​ടും അ​നു​ഭ​വ​പ്പെ​ട്ട​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​യി. മ​ര​ണ​സം​ഖ്യ​യും നാ​ശ​ന​ഷ്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച അ​ന്തി​മ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും വി​വ​ര​ശേ​ഖ​ര​ണം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ത്തി​ക്ക​രി​ഞ്ഞ​തി​നാ​ൽ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി ഡി​എ​ൻ​എ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

കെ​യ്‌​റോ, ഗി​സ, ഖ​ല്യു​ബി​യ എ​ന്നീ ഗ​വ​ർ​ണ​റേ​റ്റു​ക​ളെ​യും ഗ്രേ​റ്റ​ർ കെ​യ്‌​റോ​യി​ലെ പ്ര​ധാ​ന ഹൈ​വേ​ക​ളെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഏ​റ്റ​വും തി​ര​ക്കേ​റി​യ പാ​ത​യാ​ണ് റിം​ഗ് റോ​ഡ്. അ​മി​ത​വേ​ഗ​ത​യും ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളും റോ​ഡു​ക​ളു​ടെ ശോ​ച്യാ​വ​സ്ഥ​യും കാ​ര​ണം ഈ​ജി​പ്തി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്. ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ദ്ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്; 2024-ൽ 5,260 ​പേ​ർ മ​രി​ച്ച​പ്പോ​ൾ 2025-ൽ ​ഇ​ത് 10.8 ശ​ത​മാ​നം വ​ർ​ധി​ച്ച് 5,829 ആ​യി ഉ​യ​ർ​ന്നി​രു​ന്നു.

Tags : Massive fire, accident Egypt fuel tanker Burst death

Recent News

Corehub Up